കാൽപന്ത് കളിയുടെ ആരവം ഇനി ടർഫ് ഗ്രൗണ്ടിലും. ‘കിക്ക് ഫ്ലിക്ക് ‘ ടർഫ് ഫുട്‌ബോൾ ഗ്രൗണ്ട് മൊഗ്രാലിൽ ഒരുങ്ങി

Latest ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാൽ: ഫുട്ബോളിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന മൊഗ്രാലിൽ കാൽപന്ത് കളിയുടെ ആരവം ഇനി ടർഫ് ഫുട്‌ബോൾ ഗ്രൗണ്ടിലും ഉയരും. ദേശീയപാതയിൽ മൊഗ്രാൽ കൊപ്രബസാർ സ്പൈസി കഫേക്ക് അരികിലാണ് കിക്ക് ഫ്ലിക്ക് എന്ന പേരിൽ മനോഹരമായ ടർഫ് ഗ്രൗണ്ട് ഫുട്ബാൾ പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്.
കുമ്പള സി ഐ പ്രമോദ്, ടർഫ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ മുഹമ്മദ് റാഫി, എൻ പി പ്രദീപ്, കുമ്പള എസ്‌ ഐ രാജീവൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.ചടങ്ങിൽ കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, പഞ്ചായത്ത് അംഗങ്ങളായ സി എം മുഹമ്മദ്, റിയാസ് മൊഗ്രാൽ, വ്യവസായി അബ്ദുല്ല സ്പിക്, റസാഖ് സാഹിബ്, ഖന്നച്ച, ടി എം ശുഹൈബ്, ടി എം നവാസ്, മുനീർ വൈറ്റ് ലീഫ്, ലത്തീഫ് നീരാൽ, ശകീൽ അബ്ദുല്ല, ആരിഫ് സി എം, സൈഫു ബാർകോഡ്, റഫീഖ് അഡ്മിൻ, സഹീർ തകാശി, തസ്‌ലീം ഐവ, ആബിദ് അമാൻ, ഇബ്രാഹിം മദർ ഇന്ത്യ, എം ജി എ റഹ്മാൻ, ടി കെ ജാഫർ, ഫൈസ് ടി എം, അബ്ദുൽ റഹ്മാൻ സുർത്തിമുല്ല തുടങ്ങിയവർ സംബന്ധിച്ചു.
ടർഫിലെ ആദ്യ മത്സരത്തിൽ കുമ്പള പോലീസ് ടീമും, മൊഗ്രാൽ ടീമും തമ്മിൽ മാറ്റുരച്ചു. ആവേശകരമായ മത്സരം സമനിലയിൽ (1-1) അവസാനിച്ചു. എസ് ഐ കെ.പി.വി രാജീവൻ നയിച്ച പോലീസ് ടീമിൽ വിനീത്, സുബാഷ്, ഇല്യാസ്‌, പ്രകാശൻ കെ വി, വിനീത്, ദീപു എന്നിവരും എച്ച് എ ഖാലിദ് നയിച്ച മൊഗ്രാൽ ടീമിൽ മുഹമ്മദ് റാഫി, എൻ പി പ്രദീപ്, ആസിഫ്, ലത്തീഫ് തവക്കൽ, മഖ്ദൂം, ഹനീഫ് എന്നിവരും ബൂട്ടണിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *