പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

Latest

ഉദുമ : സക്കാത്ത് പിരിവിനെന്നും പറഞ്ഞ് എത്തി പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി അബ്ദുൽ ഷാക്കിറിനെയാണ് (32) ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ബേക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് പെൺകുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരി കുളിക്കുകയായിരുന്നു. സക്കാത്ത് ചോദിച്ചപ്പോൾ ആളില്ലെന്നും പിന്നീട് വരണമെന്നും പറഞ്ഞ് പെൺകുട്ടി വാതിൽ അടയ്ക്കാൻ തുടങ്ങി. അതിനിടെ യുവാവ് വീട്ടിൽ അതിക്രമിച്ചുകയറുകയായിരുന്നു. പെൺകുട്ടി ഒച്ചവെച്ചതോടെ പരിസരവാസികൾ ഓടിയെത്തി പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *