ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് ഒമ്പത് മരണം

Latest കേരളം പ്രാദേശികം

പാലക്കാട്: പാലക്കാട് – തൃശൂർ ദേശീയപാതയിൽ സ്‌കൂളിൽ നിന്ന് ടൂർ പോയ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം .

12 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്. 12 മണിയോടയാണ് അപകടമുണ്ടായത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്.

41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം.കെഎസ്ആർടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാളയാർ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.

എൽന ജോസ് ക്രിസ്‌വിന്റ്, ദിവ്യ രാജേഷ്, അഞ്ജന അജിത്, ഇമ്മാനുവൽ എന്നിവരാണ് മരിച്ച വിദ്യാർഥികൾ. ദീപു അനൂപ്, രോഹിത എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ. വിഷ്ണു ആണ് മരിച്ച അധ്യാപകൻ. ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *