പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഉസ്‌മാൻ ബെള്ളിപ്പാടിക്ക് യാത്രയയപ്പ് നൽകി

Latest ഗൾഫ്

അബു ദാബി : പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ചട്ടംച്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് അബു ദാബി കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഉസ്മാൻ ബെള്ളിപ്പാടിക്ക് യാത്രയയപ്പ് നൽകി .

മദിനത്ത് സായിദ് സ്മോക്കി കഫെയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഉസ്മാൻ ബെള്ളിപ്പാടി പ്രാർത്ഥന നടത്തി .

എം ഐ സി അബു ദാബി കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊവ്വൽ അധ്യക്ഷത വഹിച്ചു . അബു ദാബി ഉദുമ മണ്ഡലം എസ് കെ എസ് എസ് എഫ് പ്രസിഡന്റ് കെ എച്ച് അലി മാസ്തിക്കുണ്ട് ഉൽഘടനം ചെയ്തു .

പൊതു രംഗത്ത് ആത്മാർത്ഥയോടെ പ്രവർത്തിച്ച വ്യക്തത്വമാണ് ഉസ്‌മാൻ ബെള്ളിപ്പാടിയെന്നും, അദ്ദേഹത്തിന്റെ സജീവ പ്രവർത്തനം സ്ഥാപനത്തിന് ഗുണകരമായിരുന്നുവെന്നും കെ എച്ച് അലി മാസ്തിക്കുണ്ട് പറഞ്ഞു .

എം ഐ സി അബു ദാബി കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് അഷ്‌റഫ് മൊവ്വൽ ഉസ്‌മാൻ ബെള്ളിപ്പാടിക്ക് കൈമാറി .മുജീബ് മൊഗ്രാൽ , നൗഷാദ് മിഹ്റാജ് ,അഷ്‌റഫ് മീനാപ്പീസ് , ആബിദ് നാലാംവാതുക്കൽ തുടങ്ങിയവർ സംസാരിച്ചു . അബ്ദുൽ സലാം മൗലവി , ബഷീർ പള്ളിക്കര തുടങ്ങിയവർ സംബന്ധിച്ചു.

ഉസ്‌മാൻ ബെള്ളിപ്പാടി യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തി .ഒഴിവ് വന്ന ഓർഗനൈസിംഗ് സെക്രട്ടറി സ്ഥാനത്തേക്ക് റൗഫ് ഉദുമയെ തെരെഞ്ഞെടുത്തു .

ജനറൽ സെക്രട്ടറി അനീസ് മാങ്ങാട് സ്വാഗതവും , റൗഫ് ഉദുമ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *