ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ശബ്‌ദ സന്ദേശങ്ങൾ. പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി പറയാൻ ഇത് സഹായിക്കും. ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന ‘വോയ്സ് മെസേജ് പ്രിവ്യൂ’ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്.
അയക്കുന്നതിനു മുൻപ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ.
കഴിഞ്ഞ ദിവസം അറിയാത്ത ആളുകൾക്ക് ഓൺലൈൻ സ്റ്റാറ്റസോ ലാസ്റ്റ് സീനോ കാണാൻ കഴിയാത്ത പുതിയ സ്വകാര്യതാ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
അതിനു പിന്നാലെയാണ് പുതിയ വോയ്‌സ് മെസ്സേജ് പ്രിവ്യൂ ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നത്.