വാക്‌സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരണപ്പെടുമോ?; വ്യാജപ്രചാരണത്തിന്റെ സത്യാവസ്ഥ പറഞ്ഞ് മുഖ്യമന്ത്രി

Latest കേരളം

വാക്‌സിനെടുക്കുന്നത് അംഗഭംഗത്തിനും മരണത്തിനും വരെ കാരണമായേക്കാമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് ശാസ്ത്രജ്ഞര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ ഈ പ്രതിസന്ധിഘട്ടത്തെ കൂടുതല്‍ ദുഷ്‌കരമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Leave a Reply

Your email address will not be published. Required fields are marked *