മഞ്ചേശ്വരം : ക്രമ സമാധാനം നിലനിൽക്കുന്ന കുഞ്ചത്തൂരിൽ പ്രകോപനം സൃഷ്ടിച്ച് യൂത്ത് ലീഗ് നേതാക്കളെയും, വ്യാപാരി വ്യവസായി പ്രവർത്തകരെയും അന്യായമായി അറസ്റ്റ് ചെയ്ത് കള്ളക്കേസ് ചുമത്തി റിമാൻഡ് ചെയ്യുകയും ചെയ്ത മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസിനെ നിലക്ക് നിർത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
കള്ള കേസ് ചുമത്തിയ പൊലീസുക്കാർക്കെതിരെ ആഭ്യന്തര വകുപ്പ് മന്ത്രിയായ ബഹുമാനപെട്ട മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി.
ഇതിന് മുമ്പും മഞ്ചേശ്വരം പോലീസ് മുസ്ലിം ചെറുപ്പകരെയും മറ്റു മുസ്ലിം നമാധാരികളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയും പീഡിപ്പിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തിരുന്നു. ഇനിയും വർഗീയ പരമായി പോലീസ് പെരുമാറുന്നെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.