പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട പെര്‍ള സ്വദേശി ബദിയഡുക്ക പോലീസ് പിടിയിലായി

Latest ഇന്ത്യ കേരളം പ്രാദേശികം

ബദിയഡുക്ക▪️പരിയാരത്തെ മെഡിക്കല്‍ കോളേജില്‍ നിന്നും ഓടി രക്ഷപ്പെട്ട തടവുകാരനെ പിടികൂടി. കഴിഞ്ഞ രണ്ടു ദിവസമായി പരിയാരത്ത് ചികിത്സയില്‍ കഴിയുന്ന പെര്‍ള സ്വദേശി അരവിന്ദ് നായ്ക്ക് (45)ആണ് കാവലുള്ള ജയില്‍ ജീവനക്കാരന്റെ കണ്ണു വെട്ടിച്ചു രക്ഷപ്പെട്ടത്. മകന്റെ പരാതിയിലാണ് ബദിയഡുക്ക പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് അപസ്മാര രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ അരവിന്ദ് നായ്കിനെ പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പ്രതി ചികിത്സയിലിരിക്കെ രക്ഷപ്പെട്ട വിവരം പരിയാരം പൊലിസ് ബദിയഡുക്ക പൊലിസിനെ അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ സീതാംഗോളിയില്‍ വച്ചാണ് ബദിയഡുക്ക പൊലിസ് അരവിന്ദ് നായ്കിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *