അധ്യാപക ഒഴിവ്

Latest ഇന്ത്യ കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

▪️തൃക്കരിപ്പൂർ: ഗവ. പോളിടെക്കനിക് കോളേജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ എട്ടിന് രാവിലെ 10-ന് നടക്കുന്ന എഴുത്തുപരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം.

അപേക്ഷകർ വിശദമായ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ, ഇവയുടെ പകർപ്പുകൾ സഹിതം എട്ടിന് രാവിലെ 9.30-നകം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0467 2211400.

▪️രാജപുരം: സെയ്ന്റ് പയസ് ടെൻത് കോളേജിൽ മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, മൈക്രോ ബയോളജി, ധനതത്വ ശാസ്ത്രം, ലൈഫ് സയൻസ്/ സുവോളജി/ കംപ്യൂട്ടേഷണൽ ബയോളജി എന്നീ വിഭാഗങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധപ്പെടുത്തിയ പട്ടികിൽ ഉൾപെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അഭിമുഖം 18-ന് രാവിലെ 11-ന് കോളേജ് ഓഫീസിൽ. ഫോൺ: 0467 2224775, 2225766.

Leave a Reply

Your email address will not be published. Required fields are marked *