ബദിയടുക്ക: ലയൺസ് ഇന്റർനാഷണൽ പ്രസിഡന്റ് ഡഗ്ലസ് അലക്സാണ്ടറുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ‘അന്നം അമൃതം’ എന്ന പരിപാടിയുടെ ഭാഗമായി മുള്ളേരിയ ലയൺസ് ക്ലബ്ബ് ആരോരുമില്ലാത്ത അമ്മമാർക്ക് ആശ്രയം നൽകുന്ന ബദിയടുക്ക അസ്സീസി സ്നേഹാലയത്തിലേക്ക് ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത്, സെക്രട്ടറി കെ രാജലക്ഷ്മി, ഭാരവാഹികളായ ഷാഫി ചൂരിപ്പള്ളം, കെ ജെ വിനോ, എം.മോഹനൻ, കൃഷ്ണൻ കോളിക്കാൽ, ഷീന മോഹൻ എന്നിവർ സന്നിഹിതരായിരുന്നു.
