മഞ്ചേശ്വരം: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു.
ബങ്കര മഞ്ചേശ്വരം പൊയ്യക്കണ്ടം ചുള്ളി ഹൌസിലെ സുകുമാരന്റെയും മഞ്ജുളയുടേയും മകള്‍ ചൈത്രയാണ് മരിച്ചത്.
കഴിഞ്ഞമാസം 28ന് പനിയെ തുടര്‍ന്ന് ചൈത്രയെ ഉപ്പളയിലെ സ്വകാര്യ ആസ്പ്രതിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് അസുഖം ഭേദമായി വീട്ടില്‍
കഴിയുകയായിരുന്നു.
അതിനിടെയാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന്
കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആസ്പ്രതിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു.