ലണ്ടൻ•ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനമായി ഗാന്ധിജിയുടെ പേരിൽ നാണയമിറക്കി ബ്രിട്ടൻ.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഈ തീരുമാനം ദീപാവലി നാളിൽ പ്രാവർത്തികമാക്കിയ ബ്രിട്ടൻ ചരിത്രപരമായ ഈ നിയോഗത്തെ ലോകമെങ്ങുമുള്ള ഇന്ത്യക്കാർക്കുള്ള ദീപാവലി സമ്മാനമാക്കി മാറ്റി.
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ചാൻസിലർ ഋഷി സുനാക്കാണ് ഇന്നലെ റോയൽ മിന്റ് പുറത്തിറക്കിയ നാണയം പ്രകാശനം ചെയ്തത്.
ദീപാവലി കളക്ഷന്റെ ഭാഗമായി ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഗോൾഡ് ബാറും ഇന്നലെ റോയൽ മിന്റ് പുറത്തിറക്കി.