സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം കനയ്യ കുമാര്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കോണ്‍ഗ്രസില്‍ ചേരും.
എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസിലേക്ക് വരുന്നത്.
രാഹുല്‍ഗാന്ധി ഈ ചടങ്ങില്‍ പങ്കെടുക്കും.
നേരത്തെ ഭഗത് സിങ് ദിനത്തില്‍ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് എത്തുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു.
ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗാനേഷ് മേവാനിയുടെ കോണ്‍ഗ്രസിലേക്കുളള ഔദ്യോഗിക പ്രവേശനം പിന്നീട് ആയിരിക്കും.
രണ്ടു നേതാക്കളേയും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയനിലൂടെ ഉയര്‍ന്നുവന്ന കനയ്യ നിരവധി സമരങ്ങളിലൂടെ ശ്രദ്ധ നേടിയ വിപ്ലവ നേതാവായിരുന്നു.
ആസാദി മുദ്രാവാക്യത്തിലൂടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി കലഹത്തിലായിരുന്നു.