മൊഗ്രാൽപുത്തൂർ : മൊഗ്രാൽപുത്തൂർ മധൂർ പഞ്ചായത്തുകളിലായി പരന്നു കിടക്കുന്നതും അറുപതിനായിരത്തിലേറെ ജനസംഖ്യയുള്ള തുമായ കുഡ്‌ലു വില്ലേജ് ഓഫീസ് വിഭജിക്കണമെന്ന് സിപിഐഎം മൊഗ്രാൽപുത്തൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കല്ലൻകൈ പി അബ്ദുൽ ഖാദർ നഗറിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു, കെ കുഞ്ഞിരാമൻ,ബി നിസ്മിത, എം സിറാജുദ്ദീൻ,എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി റഫീഖ് കുന്നിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങളായ,സി ബാലൻ, എം സുമതി, ഏരിയ സെക്രട്ടറി കെ,എ മുഹമ്മദ് ഹനീഫ, പി വി കുഞ്ഞമ്പു, എം രാമൻ, എം കെ രവീന്ദ്രൻ, പൈക്കം ഭാസ്കരൻ,എന്നിവർ സംസാരിച്ചു. റഫീഖ് കുന്നിൽ സെക്രട്ടറിയായി പതിമൂന്ന് അംഗ ലോക്കൽകമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
ചൗക്കി സുകുമാരൻ എടച്ചേരി നഗറിൽ പൊതുസമ്മേളനംകാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
