നാദാപുരത്ത് ഇരട്ടക്കുട്ടികളേയും കൊണ്ട് അമ്മ കിണറ്റിൽ ചാടി; കുഞ്ഞുങ്ങൾ മരിച്ചു; യുവതിയെ ചോദ്യം ചെയ്യുന്നു

Latest ഇന്ത്യ കേരളം പ്രാദേശികം

കോഴിക്കോട് : നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി.

നാദാപുരം പേരോട് ആണ് സംഭവം.

പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്.

മൂന്ന് വയസുള്ള ഇരട്ട ക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവർ മരിച്ചു. 

അതേ സമയം സുബിനയെ രക്ഷപ്പെടുത്തി. 

ഇന്നലെ രാത്രി ആണ് സംഭവം. ആത്മഹത്യശ്രമത്തിനും കൊല പാതകത്തിനും കാരണം വ്യക്തമായിട്ടില്ല.

സുബിന ഇപ്പോൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. 

സി സി യു പി സ്ക്കൂൾ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ ആണ് സുബിന.

സുബിന കിണറ്റിൽ ചാടും മുമ്പ് വാണിമേൽ ഉള്ള സ്വന്തം  വീട്ടിലേക്ക് വിളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *