യു.പിയിലെ പള്ളിയിൽ നിസ്‌കരിക്കാനെത്തിയ ആളെ വെടിവെച്ചു കൊന്നു

Latest ഇന്ത്യ കേരളം പ്രാദേശികം

ഉത്തര്‍ പ്രദേശിലെ പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ ആളെ വെടിവെച്ചു കൊന്നു.

സിദ്ധാര്‍ഥ് നഗറിലെ ചിലിയ ഏരിയയില്‍ കൊലുവ ഗ്രാമത്തിലാണ് 55 കാരനായ ഖമറുസ്സമാന്‍ വെടിയേറ്റു മരിച്ചത്.

സുബഹി നിസ്‌കാരത്തിനായി പള്ളിയിലെത്തിയ ഖമറുസ്സമാന്‍ ബാങ്കിന് ശേഷം ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് വെടിയു തിര്‍ക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം.

കുടുംബ പ്രശ്‌നങ്ങളാണ് കൊല പാതകത്തിന് കാരണമെന്നും സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായും അഡീഷണൽ എസ്.പി സുരേഷ് ചന്ദ് റാവത്ത് പറഞ്ഞതായി മാധ്യമ പ്രവർത്തകനായ അഖ്‌ലാദ് ഖാൻ ട്വീറ്റ് ചെയ്തു.

സിറാജുൽ ഹഖ്, അദ്ദേഹത്തിന്റെ മക്കളായ ഖയ്യൂം, വസീം എന്നിവരാണ് മരിച്ചത്.

മരിച്ചയാളുടെ സഹോദരന്റെ പരാതിയിലാണ് അറസ്റ്റ്.

പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *