ബോവിക്കാനം: വിദേശത്ത് പോകുന്ന പുഞ്ചിരി മുളിയാറിൻ്റെ ഖജാഞ്ചി ബി.കെ. ശാഫിക്ക് ക്ലബ്ബ് അംഗങ്ങൾ യാത്രയയപ്പു നൽകി.
പ്രസിഡണ്ട് ബി.സി. കുമാരൻ ഉപഹാരം സമർപ്പിച്ചു.ഉപദേശക സമിതി അംഗം കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ബി.അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസൈനവാസ് സ്വാഗതം പറഞ്ഞു.
ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, മാധവൻ നമ്പ്യാർ, വൈ മൊയ്തീൻ കുഞ്ഞി, കബീർ മുസ്ല്യാർ നഗർ, ആസിഫ് സംബന്ധിച്ചു.