വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയറ്ററുകളിലെത്തും

Latest ഇന്ത്യ കേരളം പ്രാദേശികം

വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഫിലിം ചേംബർ യോഗം തീരുമാനിച്ചു.

ജോജു ജോർജ് നായകനായ സ്റ്റാർ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മരക്കാർ തിയറ്റർ റിലീസ് ചെയ്യണമെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.

ആറു മാസത്തിനുശേഷം ഒക്‌ടോബർ 25 നാണ് മൾട്ടിപ്ലക്സ് അടക്കം മുഴുവൻ തിയറ്ററുകളും തുറന്നത്.

25 മുതൽ സിനിമാശാലകൾ തുറന്നുപ്രവർത്തിക്കാൻ ഈ മാസം ആദ്യത്തിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.

പകുതിപ്പേർക്കു മാത്രമാണ് പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണമെന്ന നിബന്ധനയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *