കാസർകോട്: വിസ്ഡം സ്റ്റുഡന്റ്‌സ് കാസർകോട് ജില്ലാ സമിതി വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സർഗ്ഗാത്മക മത്സരം “സർഗവസന്തം”നാളെ (ഒക്ടോബർ 23 ശനി) രാവിലെ 7 മണിക്ക് ആരംഭിക്കും.
ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ സ്വാഗത സംഘം കൺവീനർ അസ്ബക് അൽഹികമി അധ്യക്ഷത വഹിക്കും. നാലു കാറ്റഗറികളിലായി അഞ്ചു വേദികളിലായി 41 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഉദ്ഘാടനം സംഗമത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി അബൂബക്കർ കൊട്ടാരം, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡൻ്റ് ഹഫീഫ് മദനി, വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് ഫാരിസ് മദനി, സെക്രട്ടറി റഹീസ് പട്ല, അനീസ് മദനി, സഫ്‌വാൻ പാലോത്ത്, തുടങ്ങിയവർ പങ്കെടുക്കും.