മുളിയാർ: സ്ക്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ബോവിക്കാനം എ. യു .പി , മല്ലം എസ്.ഡി. പി. എ.എൽ പി എന്നി സ്കൂൾ കൾക്ക് മാസ്ക്ക് വിതരണം ചെയ്തു.
കാഞ്ഞങ്ങാട് ഗ്ലോബൽ ഫുണ്ട് വെയർ നൽകിയ മാസ്ക്ക് ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ബോവിക്കാനം സ്കൂൾ പ്രാധാന അധ്യാപിക ബിന്ദും ടീച്ചർക്കും, മല്ലം സ്കൂൾ പ്രധാന അധ്യാപകൻ സത്യൻ മാസ്റ്റർക്കും കൈമാറി.
പി.ടി.എ.പ്രസിഡണ്ട് ബി.എം ഹാരിസ്, ഗ്ലോബൽ ഫുട്ട് വെയർ ഉടമ ഖാലീദ് കൊടവഞ്ചി, വേണുകുമാർ മാഷ്, ജയകൃഷ്ണൻ മാഷ് രഞ്ജിത്ത് മാഷ്, ജയചന്ദ്രൻ മാഷ്, പ്രദീപ്പ് മാഷ്, സിറാജ് മാഷ് ,അസ്വാവൻ ഖാലിദ് എന്നിവർ സംബന്ധിച്ചു.