കാറിൽ കടത്തുകയായിരുന്ന 121 ലിറ്റർ മദ്യം പിടികൂടി;പ്രതികൾ വാഹനം ഉപേക്ഷിച്ചു രക്ഷപെട്ടു

Latest പ്രാദേശികം

ബേക്കൽ: ബേക്കൽ സ്റ്റേഷൻ പരിധിയിൽ സ്റ്റേഷൻ ഐ പി നേതൃത്വത്തിൽ വീണ്ടുമദ്യവേട്ട.
വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ആൾട്ടോ
കാറിൽ കടത്തുകയായിരുന്ന 121 ലിറ്റർ മദ്യം പിടികൂടി.
180 മില്ലിയുടെ 240 കുപ്പി മദ്യവും 180 മില്ലിയുടെ 432 പാക്കറ്റ് കർണ്ണാടക നിർമ്മിതമായ മദ്യവുമാണ് ഇന്നലെ രാത്രി 9.35 ന് പൂച്ചക്കാട് അരയാൽ തറക്കാലിൽ നിന്ന്
ബേക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.വി. പ്രതീഷ് നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.പരിശോധന സംഘത്തിൽ
എസ് ഐ. സെബാസ്റ്റ്യൻ, ഡ്രൈവർ കുഞ്ഞികൃഷ്ണൻ ,മിഥുൻ എന്നിരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *