കാസറഗോഡ് : കള്ളാർ നെല്ലിതാവിൽ വെള്ളം കോരുന്നതിനിടെ കപ്പ് തൂണ് പൊട്ടി 40 അടി താഴ്ചയുള്ള കിണറ്റിൽ വീണ് പതിനഞ്ചുകാരി അപകടത്തിൽപെട്ടു.
നവ്യ എന്ന 15 കാരിയാണ് അപകടത്തിൽപ്പെട്ടത്. കിണറ്റിൽ വീണ കുട്ടിയെ അച്ഛൻ നാണു രക്ഷിക്കാൻ ഇറങ്ങിയപ്പോൾ അച്ഛനും കയറാൻ കഴിയാതെ കിണറ്റിൽ കുടുങ്ങി.
വിവരമറിഞ്ഞ് ഫയർഫോഴ്സ് രണ്ടുപേരെയും രക്ഷപ്പെടുത്തി.
സ്റ്റേഷൻ ഓഫീസർ ഷാജി ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവില, കുഞ്ഞമ്പു, അനീഷ്,മിഥുൻ, വിനോദ്, ഗോപാലൻ എന്നിവർ ചേർന്ന് രക്ഷപ്രവർത്തനം നടത്തി