മീന്‍വില്‍പ്പനയുടെ മറവില്‍ 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 68കാരന് ഇനി ജീവന്‍ പോകുന്നവരെ ജയില്‍ ജീവിതം! കോടതി വിധിച്ചത് ട്രിപ്പിള്‍ ജീവപര്യന്തം

Latest കേരളം

തൃശ്ശൂര്‍: 15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68-കാരന് ട്രിപ്പിള്‍ ജീവപര്യന്തം.

ജീവന്‍ പോകുന്നകുവരെ ജയില്‍ ജീവിതം അനുഭവിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍ കുട്ടിക്ക്. ജയില്‍ ജീവതത്തിനു പുറമെ, ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

കുന്നംകുളം അതിവേഗ കോടതിയുടേതാണ് ഉത്തരവ് എടശ്ശേരി സ്വദേശിയാണ് കൃഷ്ണന്‍കുട്ടി.2015-ലായിരുന്നു കേസിനാസ്പദമായ സംഭവം.

മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് കേസ്. വാടാനാപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടി കുറ്റപത്രം സമര്‍പ്പിച്ചത്.

കേസിന്റെ വിചാരണവേളയില്‍ 25 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി.

പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡി.എന്‍.എ. പരിശോധന ഫലം അടക്കം 23 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *