നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ 162 മാനേജർ ഒഴിവ്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലാണ് അവസരം. അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 155 ഒഴിവുണ്ട്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ.
അസിസ്റ്റന്റ് മാനേജർ (പ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി സർവീസ്)-2: ആർമി/നേവി/എയർ ഫോഴ്സ് ഓഫീസറായുള്ള 5 വർഷത്തെ പ്രവൃത്തിപരിചയം. വിമുക്തഭടനായുള്ള തിരിച്ചറിയൽ കാർഡുണ്ടായിരിക്കണം: 25-40 വയസ്സ്.
അസിസ്റ്റന്റ് മാനേജർ (റൂറൽ ഡെവലപ്മെന്റ് ബാങ്കിങ് സർവീസ്)-148
ജനറൽ-74: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം. അല്ലെങ്കിൽ ബിരുദാനന്തരബിരുദം/എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കിൽ സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ. അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള പിഎച്ച്.ഡി.
അഗ്രിക്കൾച്ചർ-13: അഗ്രിക്കൾച്ചറിൽ 60 ശതമാനം മാർക്കോടെ ബിരുദം. അല്ലെങ്കിൽ അഗ്രിക്കൾച്ചർ/അഗ്രിക്കൾച്ചർ (സോയിൽ സയൻസ്/അഗ്രോണമി) ബിരുദാനന്തരബിരുദം.
അഗ്രിക്കൾച്ചർ എൻജിനീയറിങ്-3: അഗ്രിക്കൾച്ചർ എൻജിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം.
അനിമൽ ഹസ്ബൻഡറി-4: വെറ്ററിനറി സയൻസസ്/അനിമൽ ഹസ്ബൻഡറി ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
ഫിഷറീസ്-6: ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തരബിരുദം.
ഫോറസ്ട്രി-2: ഫോറസ്ട്രി ബിരുദം/ബിരുദാനന്തരബിരുദം.
പ്ലാന്റേഷൻ/ഹോർട്ടികൾച്ചർ-6: ഹോർട്ടികൾച്ചർ ബിരുദം/ബിരുദാനന്തരബിരുദം.
ലാൻഡ് ഡെവലപ്മെന്റ്-സോയിൽ സയൻസ്-2: അഗ്രിക്കൾച്ചർ/അഗ്രിക്കൾച്ചർ (സോയിൽ സയൻസ്/അഗ്രോണമി) ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
വാട്ടർ റിസോഴ്സസ്-2: ഹൈഡ്രോളജി/അപ്ലൈഡ് ഹൈഡ്രോളജി അല്ലെങ്കിൽ ജിയോളജി/അപ്ലൈഡ് ജിയോളജി ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
ഫിനാൻസ്-21: ബി.ബി.എ./ബി.എം.എസ്. (ഫിനാൻസ്/ബാങ്കിങ്) അല്ലെങ്കിൽ പി.ജി. ഡിപ്ലോമ ഇൻ മാനേജ്മെന്റ് (ഫിനാൻസ്)/എം.ബി.എ. ഫിനാൻസ്. അല്ലെങ്കിൽ ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ് അനാലിസിസ് ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ മെമ്പർഷിപ്പും.
കംപ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി-15: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ടെക്നോളജി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഇൻഫർമേഷൻ ടെക്നോളജി ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. പ്രായപരിധി: 21-30 വയസ്സ്.
അസിസ്റ്റന്റ് മാനേജർ (രാജ്ഭാഷ)-5: ഇംഗ്ലീഷ്/ഹിന്ദി ബിരുദം. ഇംഗ്ലീഷും ഹിന്ദിയും കംപൽസറി/ഇലക്ടീവായി പഠിച്ചിരിക്കണം. ട്രാൻസ്ലേഷനിൽ പി.ജി. ഡിപ്ലോമ ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹിന്ദി ബിരുദാനന്തരബിരുദം. ഇംഗ്ലീഷ് മെയിൻ/ഇലക്ടീവായി രണ്ടുവർഷം ബിരുദതലത്തിൽ പഠിച്ചിരിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഹിന്ദി മെയിൻ/ഇലക്ടീവായി രണ്ടുവർഷം ബിരുദതലത്തിൽ പഠിച്ചിരിക്കണം. ട്രാൻസ്ലേഷൻ ചെയ്യാൻ അറിഞ്ഞിരിക്കണം: 21-30 വയസ്സ്.
മാനേജർ (റൂറൽ ഡെവലപ്മെന്റ് ബാങ്കിങ് സർവീസ്)-7: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം: 25-32 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nabard.org എന്ന വെബ്സൈറ്റ് കാണുക. തിരഞ്ഞെടുപ്പിന് കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷാഫീസും വിശദവിവരങ്ങളും പരീക്ഷാസിലബസും വെബ്സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 7.