സഹപാഠി ബ്ലേഡ് കൊണ്ട് 17കാരന്റെ ശരീരം കീറിമുറിച്ചു പരിക്കേറ്റ കുട്ടിയെ കാസർകോട് ചെങ്കള ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Latest കേരളം

കാസർകോട്: ആദ്യം കഴുത്തിന് പിറകിലാണ് മുറിവേല്‍പ്പിച്ചത്. കൈ ഉയര്‍ത്തി രക്തം ചീന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിച്ചു.

അധ്യാപകന്‍ ഉടന്‍ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ കഴുത്തിന് ഒമ്പതും കൈക്ക് എട്ടും തുന്നുകളിട്ടു.

ഇത്രയും ക്രൂരമായ അക്രമം നടന്നിട്ടും സംഭവം ഒതുക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് പരിക്കേറ്റ കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

പരിക്കേറ്റ കുട്ടി ശല്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയതെന്നും പറയുന്നു.

എന്നാല്‍ അതു സംബന്ധിച്ച പരാതി കുട്ടിയില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ലഭിച്ചിരുന്നില്ല. ഇരുകുട്ടികളും ഇപ്പോള്‍ സ്‌കൂള്‍ വരുന്നില്ലെന്നും പ്രഥമാധ്യാപകന്‍ പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ട് ജുവനൈല്‍ കോടതിയില്‍ സമര്‍പ്പിച്ചതായി വിദ്യാനഗര്‍ എസ്‌ഐ കെ. പ്രശാന്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *