17കാരിയെ പ്രലോഭിപ്പിച്ച്‌ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കാഞ്ഞങ്ങാട് സ്വദേശിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

Latest ഇന്ത്യ കേരളം പ്രാദേശികം

കണ്ണൂര്‍: കാഞ്ഞങ്ങാട് സ്വദേശിയായ 21 കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപത്തെ അനില്‍ രാജിനെയാണ് അറസ്റ്റു ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായാണ് പരാതി.
കണ്ണൂര്‍ മേലേ ചൊവ്വയില്‍ ഇക്കഴിഞ്ഞ 13നായിരുന്നു സംഭവം. പഠനത്തിനെത്തിയ 17കാരിയെയാണ് യുവാവ് പ്രലോഭിപ്പിച്ച്‌ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടില്‍ വച്ച്‌ പീഡിപ്പിച്ചത്. വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *