അഞ്ചാം നിലയിൽ നിന്നു വീണ് 2 വയസ്സുകാരി; നിലത്തുവീഴാതെ പിടിച്ച് സൂപ്പർ ഹീറോ(വീഡിയോ കാണാം )

Latest അന്താരാഷ്ട്രം

ഫ്ലാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയിൽ നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളിൽ ഏറ്റുവാങ്ങി ജീവൻ രക്ഷിച്ച യുവാവ് ചൈനയുടെ സൂപ്പർ ഹീറോയായി.ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം.

അവിടത്തെ പൊലീസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ആദ്യം ചൈനയിലും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുഞ്ഞിനെ രക്ഷിച്ച ഷെൻ ഡോങ് (31) ഹീറോയായി.കാലിനും ശ്വാസകോശത്തിനും ചെറിയ പരുക്കുള്ള പെൺകുഞ്ഞ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു.‘ദേശീയ സൂപ്പർതാരം’ എന്നാണ് ‍ഡോങ്ങിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *