പുതിയ സ്വകാര്യതനയം അംഗീകരിക്കാത്തവർക്ക്​ ചില സേവനങ്ങൾ​ ഉപയോഗിക്കാനാവില്ലെന്ന്​ വാട്​സാപ്പ്​

വാഷിങ്​ടൺ: പുതിയ സ്വകാര്യതനയം അംഗീകരിക്കാത്ത ഉപയോക്​താക്കൾക്ക്​ വാട്​സാപ്പി​െൻറ ചില സേവനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന്​ കമ്പനി. ചാറ്റ്​ബോക്​സ്​ ആക്​സസ്​ ചെയ്യാൻ തടസം നേരിടുമെന്നാണ്​ സൂചന. മെയ്​ 15നകം വാട്​സാപ്പി​െൻറ പുതിയ നയം അംഗീകരിക്കണം. അല്ലെങ്കിൽ ചില സേവനങ്ങൾ ലഭ്യമാവില്ല.എന്നാൽ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യില്ലെന്നും വാട്​സാപ്പ്​ അറിയിച്ചു. വാട്​സാപ്പ്​ വിവരങ്ങൾ ഫേസ്​ബുക്കുമായി പങ്കുവെക്കുന്നതാണ്​ കമ്പനിയുടെ പുതിയ സ്വകാര്യതനയം. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. മെയ്​ 15ന്​ ശേഷവും കുറച്ച്​ ദിവസത്തേക്ക്​ കൂടി സ്വകാര്യതനയം അംഗീകരിക്കാനുള്ള ലിങ്ക്​ വാട്​സാപ്പിൽ ലഭ്യമാവും. എന്നാൽ ഇത്​ എത്ര […]

Continue Reading

രാജ്യത്ത് കൊവിഡ് ബാധിതര്‍ കുറയുന്നു; 24 മണിക്കൂറിനിടെ 3,29,942 രോഗികള്‍

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,876 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 3,56,082 പേര്‍ ഇന്നലെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 2,29,92,517 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,90,27,304 പേര്‍ രോഗമുക്തരായി. ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 2,49,992 പേരാണ്. ഇന്നലെവരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,27,10,066 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യത്ത് നിലവില്‍ 37,15,221 പേര്‍ ചികിത്സയിലുണ്ട്. അതിനിടെ സംസ്ഥാനങ്ങളുടെ വാക്‌സിനേഷന്‍ രീതികളില്‍ […]

Continue Reading

ആശുപത്രി യാത്രക്ക് പാസ്സ് നിർബന്ധമില്ല മെഡിക്കൽ രേഖകളും സത്യവാങ്മൂലവും കയ്യിൽ കരുതുക

ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ലമെഡിക്കൽ രേഖകളും സത്യവാങ്‌മൂലവുംകയ്യിൽ കരുതുക ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലേയ്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും.അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ പാസ് അനുവദിക്കുന്നത്. തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം ‍കയ്യിൽ കരുതീയൽ മതി.അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറ‍ങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന […]

Continue Reading

തമിഴ്നാട്ടിലെ പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: 16ാം തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയിലെ കലൈവാണർ അരങ്കം ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. താ​ൽ​കാലി​ക സ്​​പീ​ക്കർ പി​ച്ചാ​ണ്ടി അംഗങ്ങൾക്ക് സ​ത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ നിയമസഭ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നാളെ തെരഞ്ഞെടുക്കും. സ്​​പീ​ക്ക​റാ​യി അ​പ്പാ​വു​വി​നെ​യും ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​റായി പി​ച്ചാ​ണ്ടിയെയും ആണ് ഡി.​എം.​കെ​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Continue Reading

കോവിഡ് നിയന്ത്രണ ലംഘനം ഇന്നലെ മാത്രം 2779 പേർക്കെതിരെ കേസ്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2779 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1385 പേരാണ്. 729 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9938 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 18 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 668, 70, 9തിരുവനന്തപുരം റൂറല്‍ – 60, 39, 21കൊല്ലം സിറ്റി – 392, 47, 6കൊല്ലം […]

Continue Reading

20 ദിവസത്തിനിടെ 64 മരണം; ആഗ്രയിലെ ഗ്രാമങ്ങളിൽ കോവിഡ്​ പിടിമുറുക്കുന്നു

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗം അതിതീവ്രമായി രാജ്യ​ത്ത്​ തുടരവെ ആഗ്രയിലെ ഗ്രാമങ്ങളിലും രോഗബാധ പടരുന്നു. ആഗ്രയിലെ രണ്ട്​ ഗ്രാമങ്ങളിലായി 64 പേരാണ്​ കഴിഞ്ഞ 20 ദിവസത്തിനിടെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്​തതയും ജനങ്ങൾക്ക്​ കോവിഡിനെ കുറിച്ച്​ അവബോധമില്ലാത്തതും ഇവിടെ വലിയ പ്രതിസന്ധിയാണ്​ സൃഷ്​ടിക്കുന്നത്​. ആഗ്രയിൽ നിന്ന്​ 12 കിലോ മീറ്റർ അകലെയുള്ള ബാമരുളി കാത്ര ഗ്രാമത്തിൽ 50 പേരാണ്​ കോവിഡ്​ രോഗലക്ഷണങ്ങളോടെ മരിച്ചത്​. പലർക്കും ശ്വസിക്കാൻ ബുദ്ധിമുട്ട്​ അനുഭവപ്പെട്ടിരുന്നു. ആശുപത്രിക്കുള്ള യാത്ര മധ്യയേയാണ്​ പല […]

Continue Reading

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ.സംസ്ഥാനത്തെ ഐസിയു കിടക്കകള്‍ നിറഞ്ഞുവരുന്ന അവസ്ഥയുണ്ട്. ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചതല്ല, ചില ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം കൊണ്ടാണ്. ഓക്സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മുഴുവനായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സാധിക്കണം.

Continue Reading

മെയ് 30 മുതൽ ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനം

രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ നാല് ഘട്ടങ്ങളിലായി പിൻവലിക്കുമെന്ന് ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷൻ ഡോ അബ്ധുൽ ലത്തീഫ് അൽ ഖാൽ അറിയിച്ചു. മെയ് 28 മുതലായിരിക്കും ആദ്യ ഘട്ടം ആരംഭിക്കുക. മൂന്ന് ആഴ്‌ച്ച നീളുന്നതായിരിക്കും ഓരോ ഘട്ടവും. രണ്ടാം ഘട്ടം ജൂൺ 18 നും മൂന്നാം ഘട്ടം ജൂലൈ 9 നും തുടർന്ന് നാലാം ഘട്ടമായ ജൂലൈ മുപ്പതോടെ മുഴുവൻ നിയന്ത്രണങ്ങളും പിൻവലിച്ച് ജനജീവിതം സാധാരണ നിലയിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. മെയ്- 28 […]

Continue Reading

മഹാമാരിക്കിടയിലും കുതിച്ചുയർന്ന് ഇന്ധന വില

കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും കു​തി​പ്പ് തു​ട​ർ​ന്ന് ഇ​ന്ധ​ന​വി​ല. ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

Continue Reading

‘ചാണകം വാരി തേക്കരുത്, അത് കോവിഡിനുള്ള മരുന്നല്ല… മറ്റ് അസുഖങ്ങൾ വരും’ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായും പ്രതിരോധശേഷി കൂട്ടുമെന്ന നിലയിലും ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധർ. ഇത്തരം പ്രചാരണങ്ങൾ തെറ്റിദ്ധാരണയെ ഉണ്ടാക്കുകയുള്ളൂവെന്നും ശാസ്ത്രീയമായ തെളിവുകളില്ലെന്നും ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നു. വാർത്താ ഏജൻസി ആയ റോയിട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുകൊണ്ട് വന്നത്. രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുകയും ആശുപത്രികളിലും മറ്റും കിടക്കകളും ഓക്സിജന്‍ സിലിണ്ടറുകളും പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ നിരവധിപ്പേര്‍ മരിക്കുന്നതിനിടയിലാണ് ചാണകത്തെക്കുറിച്ചുള്ള ഇത്തരം പ്രചാരണങ്ങള്‍ വ്യാപകമാവുന്നത്. ഗുജറാത്തും യു.പിയും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള ആശാസ്ത്രീയ […]

Continue Reading