കേരളത്തിൽ കാലവർഷം നാളെ എത്തിയേക്കും ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം നാളെ എത്തിയേക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ 5 ജില്ലകളിലും മറ്റന്നാള്‍ 6 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമായിരിക്കും സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശം.

Continue Reading

മോഹൻ ദേൽകറുടെ മരണം; പ്രഫുൽ പട്ടേൽ പ്രതിയായ കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല

മുംബൈ: ദാദ്ര ആൻഡ് നാഗർ ഹവേലി എം.പി മോഹൻ ദേൽക്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല. നിലവിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ദാദ്ര ആൻഡ് നാഗർ ഹവേലി മുൻ അഡ്മിനിസ്ട്രേറ്ററുമായ പ്രഫുൽ പട്ടേൽ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. അന്വേഷണത്തിൽ പുരോഗതിയൊന്നുമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥർ രണ്ട് തവണ ദാദ്ര ആൻഡ് നാഗർ ഹവേലി സന്ദർശിച്ചിരുന്നു. മോഹൻ ദേൽക്കറിന്‍റെ മകൻ അഭിനവിന്‍റെ മൊഴി […]

Continue Reading

ലക്ഷദ്വീപിൽ ഇന്‍റർനെറ്റ് വേഗത കുറഞ്ഞു; ഒാൺലൈൻ ക്ലാസുകൾ മുടങ്ങിയേക്കുമെന്ന് ആശങ്ക

കൊച്ചി: ലക്ഷദ്വീപിൽ ഇന്‍റർനെറ്റിന് വേഗത കുറഞ്ഞതായി വ്യാപക പരാതി. ഇതോടെ സർക്കാർ തയാറാക്കിയ ഉത്തരവുകളിലും കരടു നിയമങ്ങളിലും അഭിപ്രായം രേഖപ്പെടുത്താനും ഇന്‍റർനെറ്റ് കഫേകൾ പ്രവർത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ദ്വീപ് നിവാസികൾ പറയുന്നു. ദ്വീപിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കരടു നിയമങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ നേരിട്ട് എത്തിക്കാനോ തപാൽ വഴിയോ അയക്കാൻ ജനങ്ങൾക്ക് സാധിക്കില്ല. കൂടാതെ, ഇന്‍റർനെറ്റ് വേഗത കുറഞ്ഞതിനാൽ ഒാൺലൈൻ സംവിധാനം വഴിയോ ആശ്രയ കേന്ദ്രങ്ങൾ വഴിയോ അഭിപ്രായം രേഖപ്പെടുത്താനും കഴിയില്ല. ജൂൺ ഒന്നു മുതൽ ദ്വീപിൽ ഒാൺലൈൻ ക്ലാസുകൾ […]

Continue Reading

സിറ്റിക്ക്​ വീണ്ടും അടിപതറി; ചെൽസി ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കൾ

പോർ​ട്ടോ: ഇംഗ്ലീഷ്​ ചാമ്പ്യൻമാരായ മാഞ്ചസ്​റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരുഗോളിന്​ വീഴ്​ത്തി ചെൽസി ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കളായി. ചെൽസിയുടെ രണ്ടാമത്തെ ചാമ്പ്യൻസ്​ ലീഗ്​ കിരീടമാണിത്​. ആദ്യ പകുതിയിൽ കായ്​ ഹാവെർട്​സാണ്​ ചെൽസിക്കായി വിജയഗോൾ നേടിയത്​. പ്രതിരോധത്തിലു​ം ആക്രമണത്തിലും ഒരുപോലെ മികവിലേക്കുയർന്നാണ്​ ചെൽസി മത്സരത്തിൽ ആധിപത്യം സ്​ഥാപിച്ചത്​. ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കളാകാമെന്ന സിറ്റിയുടെ സ്വപ്​നങ്ങളാണ്​ പൊലിഞ്ഞത്​. 2012ലാണ്​ ചെൽസി അവസാനം വൻകരയുടെ രാജാക്കൻമാരായിരുന്നത്​. സൂപ്പർ താരം ​കെവിൻ ഡിബ്രൂയിന്​ പരിക്കേറ്റത്​ സിറ്റിക്ക്​ കനത്ത തിരിച്ചടിയായി. ക്രിസ്​തുമസി​െൻറ സമയത്ത്​ […]

Continue Reading

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും കാറ്റിനും സാധ്യത

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂര്‍ ജില്ലകളിലും മറ്റന്നാള്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 1ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂര്‍ ജില്ലകളിലുംജൂണ്‍ 2ന് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് […]

Continue Reading

പാവപ്പെട്ട വൃക്കരോഗികൾക്ക് ജില്ലയിൽ സൗജന്യ ഡയാലിസിസ്: കിഡ്സ് പദ്ധതിക്ക് കൈകോർത്ത്ത ദ്ദേശ സ്ഥാപനങ്ങൾ

കാസറഗോഡ് :പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് ഇനി ചികിത്സക്കായി പ്രയാസപ്പെടേണ്ടതില്ല. സൗജന്യ ഡയാലിസിസ് പദ്ധതിയുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. കിഡ്സ് (കാസർഗോഡ്‌സ് ഇനിഷ്യേറ്റീവ് ഫോർ ഡയാലിസിസ് സപ്പോർട്ട്) എന്ന പേരിലാണ് പദ്ധതി. പട്ടികജാതി, പട്ടികവർഗ, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ സൗജന്യ സേവനം ലഭ്യമാകുക. രോഗികളുടെ ഡാറ്റ ബാങ്ക് തയ്യാറാകുന്ന മുറക്ക് എ.പി.എൽ വിഭാഗത്തിലെ അർഹരായവർക്കും സേവനം പ്രയോജനപ്പെടുത്താം. ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്യാനുള്ള ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും […]

Continue Reading

വാക്‌സിന്‍ ചാലഞ്ച്; ജിഎച്ച്എസ്എസ് കുണ്ടംകുഴി 25,000 രൂപ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ ഏല്‍പ്പിച്ചു

കുണ്ടംകുഴി: ജിഎച്ച്എസ്എസ് കുണ്ടംകുഴിലെ എസ് പി സി കേഡറ്റുകള്‍ വാക്‌സിന്‍ ചാലഞ്ചിലേക്ക് സമാഹരിച്ച 25,000 രൂപ കാസര്‍കോട് ജില്ലയുടെ ചുമതല കൂടിയുള്ള തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ ഏല്‍പ്പിച്ചു കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം എല്‍ എ മാരായ സി.എച്ച് കുഞ്ഞമ്പു, എ കെ എം അഷ്‌റഫ്, എന്‍ എ നെല്ലിക്കുന്ന്, ഒ രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. എസ് പി സി […]

Continue Reading

ലക്ഷദ്വീപില്‍ സന്ദര്‍ശന വിലക്ക്; ഇനി പ്രവേശനം എഡിഎമ്മിന്റെ അനുമതിയുള്ളവര്‍ക്ക് മാത്രം

കവരത്തി: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ലക്ഷദ്വീപില്‍ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. എഡിഎമ്മിന്റെ അനുമതി ഉള്ളവര്‍ക്ക് മാത്രമാണ് നാളെ മുതല്‍ ദ്വീപിലേക്ക് പ്രവേശനമുള്ളത്. നിലവില്‍ സന്ദര്‍ശനത്തിനെത്തി ദ്വീപിലുള്ളവര്‍ക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിന്റെ അനുമതി അനുമതി ആവശ്യമാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഇപ്പോള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Continue Reading

കാസർകോട് ജില്ലയിൽ ഇന്ന് 506 പേർക്ക് കൂടി കോവിഡ്.ജില്ലയിൽ ഇന്ന് 860 പേർക്ക് രോഗമുക്തി

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ 506 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 860 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6813 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 143 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 30083 പേര്‍ വീടുകളില്‍ 29009 പേരും സ്ഥാപനങ്ങളില്‍ 1074 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 30083 പേരാണ്. പുതിയതായി 936 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2807 സാമ്പിളുകള്‍ കൂടി […]

Continue Reading

നീലേശ്വരത്ത് പുരാരേഖാ മ്യൂസിയം സ്ഥാപിക്കും:മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസറഗോഡ് :ജില്ലയിൽ പുരാരേഖ മ്യൂസിയം സ്ഥാപിക്കുമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികർക്ക് ജില്ലാ പഞ്ചായത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മ്യൂസിയം ഇല്ലാത്ത ജില്ലയാണ് കാസർകോടെന്നതിനാൽ നീലേശ്വരത്ത് മ്യൂസിയം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. നീലേശ്വരം രാജവംശവുമായും അവിടുത്തെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായും എം. രാജഗോപാലൻ എം.എൽ.എ ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.മംഗലാപുരം തുറമുഖം കാസർകോടിന് തൊട്ടടുത്തുണ്ട് എങ്കിലും തുറമുഖ വകുപ്പിന് പ്രതിവർഷം 30കോടിരൂപ […]

Continue Reading