കോവിഡ് വാക്‌സിൻ; വ്യാജ ആപ്പുകൾ വ്യാപകം

ആ ലിങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കോവിഡ് എന്ന വൈറസിനെ കൊല്ലാനുള്ള വാക്‌സിനല്ല മറിച്ച് നിങ്ങളുടെ ഫോണിനെ നശിപ്പിക്കുന്ന മാൽവെയറായിരിക്കും. മുകളിൽ കാണുന്ന ചിത്രത്തിലെ പോലെയുള്ള എസ്.എം.എസ് സന്ദേശം നിങ്ങൾക്ക് ലഭിച്ചുവോ? എന്നാൽ ശ്രദ്ധിക്കുക, അത് വ്യാജമാണ്. കോവിഡ് വാക്‌സിൻ 18 വയസിന് മുകളിലുള്ളവർക്ക് ലഭ്യമാക്കാൻ തുടങ്ങിയതു മുതൽ പ്രചരിക്കുന്ന വ്യാജ ലിങ്ക് ആണിത്. രാജ്യത്ത് കോവിഡ് വാക്‌സിന്‍റെ ക്ഷാമം രൂക്ഷമായി തുടരുന്നതിനാൽ ആരും പെട്ടെന്ന് വിശ്വസിക്കും വിധമാണ് എസ്.എം.എസ് ലഭിക്കുക. പെട്ടെന്ന് വാക്‌സിൻ ലഭിക്കാൻ എല്ലാവരും ലിങ്കിൽ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 1158 പേര്‍ക്ക് കൂടി കോവിഡ്, 196 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 1158 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.2 ആണ്. ചികിത്സയിലുണ്ടായിരുന്ന 196 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 14243 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 17562 പേര്‍ വീടുകളില്‍ 16769 പേരും സ്ഥാപനങ്ങളില്‍ 793 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 17562 പേരാണ്. പുതിയതായി 1547 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5603 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 2350 പേരുടെ പരിശോധനാ ഫലം […]

Continue Reading

വി മുരളീധരനെതിരായ അക്രമം പ്രതിഷേധാർഹം; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം: കെ സുരേന്ദ്രൻ

പശ്ചിമ ബംഗാളിൽ കേന്ദ്ര മന്ത്രി വി മുരളിധരനെതിരായ അക്രമം പ്രതിഷേധാർഹമെന്ന് ബിജെപി സംസ്ഥാന അദ്ധ്യഷൻ കെ സുരേന്ദ്രൻ. ജനാധിപത്യ വ്യവസ്ഥയ്ക്കു നേരെയാണ് അക്രമം നടക്കുന്നത്. ബംഗാളിലെ അക്രമങ്ങൾക്കെതിരെ ശബ്ദിക്കാൻ കോൺഗ്രസും സിപിഐഎമ്മും തയ്യാറാകുന്നില്ല. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് അനിവാര്യമെന്ന് സുപ്രിംകോടതി

രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് അനിവാര്യമെന്ന് സുപ്രിംകോടതി. ഓക്‌സിജന്‍ ഓഡിറ്റ് ഇപ്പോള്‍ തയാറാക്കാന്‍ തുടങ്ങിയാല്‍ മൂന്നാം തരംഗത്തെ നേരിടാന്‍ കഴിയും. മൂന്നാം തരംഗത്തെ നേരിടാന്‍ പദ്ധതിയെന്തെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ചോദിച്ചു. മൂന്നാം തരംഗം ശാസ്ത്രീയമായ തയാറെടുപ്പോടെ നേരിടണം. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഓക്‌സിജന്‍ സ്‌റ്റോക്ക് ചെയ്യേണ്ടതുണ്ട്.. കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെന്നും കുട്ടികളെയും മഹാമാരി ബാധിച്ചേക്കാമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ […]

Continue Reading

മൊഗ്രാൽ ദേശീയ വേദിയുടെ തിരഞ്ഞെടുപ്പ് പ്രവചന മത്സരം ; വിജയികളെ തിരഞ്ഞടുത്തു

മൊഗ്രാൽ : മൊഗ്രാൽ ദേശീയ വേദി സംഘടിപ്പിച്ച നിയമസഭ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ കൂടുതൽ മാർക്ക്‌ നേടി മിഷാൽ റഹ്മാൻ, മുഹമ്മദ്‌ എം എ, അബ്ദുൽ ഹാഷിം കെ എം സലാല എന്നിവർ വിജയികളായി. വിജയികള്ക്ക് സ്ക്യലെർ കുമ്പള നൽകുന്ന സമ്മാനം 10 ആം തീയതിക്ക് മുമ്പ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു

Continue Reading

ലോക്ഡൗൺ: കെ.എസ്.ആർ.ടി.സി ഇന്നും നാളെയും കൂടുതൽ ദീർഘ ദൂര സർവ്വീസ് നടത്തും

ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദ്ദേശ പ്രകാരം എമർജൻസി ഇവാക്കുവേഷന് വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട് സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതൽ പതിനാറാം തീയതി വരെ സമ്പൂർണ്ണ ലോക് ഡോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് (വ്യാഴം) രാത്രി മുതൽ നാളെ (വെള്ളി) രാത്രി വരെ പരമാവധി ബസുകൾ സർവ്വീസ് നടത്തുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന […]

Continue Reading

‘കുപ്രചരണങ്ങൾ നടത്താനല്ലാതെ നിങ്ങളെകൊണ്ട് ഒന്നും ചെയ്യാനാകില്ല’ കേന്ദ്രത്തിനെതിരെ യെച്ചൂരി

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ‘നിങ്ങൾക്ക് ഓക്‌സിജൻ നൽകാൻ കഴിയില്ല, വാക്‌സിൻ നൽകാൻ കഴിയില്ല, മരുന്നുകളും ആശുപത്രി കിടക്കകളും നൽകാൻ കഴിയില്ല, ഒരു സഹായവും നൽകാൻ നിങ്ങൾക്കാവില്ല, കുപ്രചരണങ്ങൾ നടത്താനും അസത്യം പ്രചരിപ്പിക്കാനും മാത്രമേ നിങ്ങളെ കൊണ്ട് ചെയ്യാനാകൂ’ -യെച്ചൂരി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിൽ ഓക്‌സിജന്റെ അഭാവം മൂലം ദിനംപ്രതി കൊവിഡ് രോഗികൾ മരിക്കുകയാണ്. വിവിധ […]

Continue Reading

കണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞു വാതകചോര്‍ച്ച.

കണ്ണൂർ ചാല ബൈപ്പാസിൽ പാചക വാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു . ലോറിയിൽ നിന്ന് വാതകം ചോരുന്നുണ്ട്. പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് നിന്നും ആളുകളെ മാറ്റി. അപകട സ്‌ഥലത്തേക്ക് ആളുകള്‍ വരാതിരിക്കാൻ വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. വാതകച്ചോര്‍ച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ പരിശോധനയിലേ വ്യക്‌തമാവുകയുള്ളൂ. നിലവിൽ രണ്ട് ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നത്. കൂടുതൽ യൂണിറ്റുകളെ സ്ഥലത്തെിക്കാനുള്ള നടപടികളാരംഭിച്ചതായി കണ്ണൂർ മേയർ അറിയിച്ചു.

Continue Reading

പി കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് നിയമാസഭ കക്ഷി നേതാവ്; മുനീര്‍ ഉപനേതാവ്; തിരുത്തലുകള്‍ക്ക് തയാറെന്ന് ലീഗ്

മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി.കെ.കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. എം.കെ.മുനീര്‍ ഉപനേതാവ്. നിയമസഭാകക്ഷി സെക്രട്ടറിയായി കെ.പി.എ.മജീദിനെ തിരഞ്ഞെടുത്തു. യുഡിഎഫിന് വന്‍തിരിച്ചടി നേരിട്ടപ്പോഴും ലീഗ് കോട്ടകള്‍ കാത്തുവെന്ന് നേതൃത്വം അവകാശപ്പെട്ടു. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിൽ പ്രധാനപങ്ക് വഹിച്ചത് ലീഗാണ്. മ‍ഞ്ചേശ്വരത്തെ വിജയത്തില്‍ ഏറെ അഭിമാനമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. മലപ്പുറത്തെ 7 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടി. മലപ്പുറത്ത് സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍ കുറയ്ക്കാനായി. ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയാറായാണ്. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ലീഗ് സഹകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Continue Reading

വനത്തില്‍ നിന്ന്‌ 100 ലിറ്റര്‍ ചാരായവും വാഷും പിടിച്ചു; സംഭവം കാസറഗോഡ്

കാസറഗോഡ് : വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ 100 ലിറ്റര്‍ വാഷും ചാരായവും പിടികൂടി.കാറഡുക്ക, പെരിയഡുക്ക വനത്തില്‍ വെച്ചാണ്‌ 20 ലിറ്റര്‍ വീതം ഉള്‍ക്കൊള്ളുന്ന 5 പ്ലാസ്റ്റിക്‌ ജാറില്‍ നിറച്ച്‌ വെച്ച ചാരായം പിടിച്ചത്‌. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്നതായിരുന്നു വാഷ്‌. കാസര്‍കോട്‌ എക്‌സൈസ്‌ ഓഫീസര്‍ സി കെ വിസുരേഷും സംഘവുമാണ്‌ ചാരായം പിടിച്ചത്‌.

Continue Reading