നെല്ലിത്താവിലെ ബീഫാത്തിമ നിര്യാതയായി.

കുറ്റിക്കോൽ: നെല്ലിത്താവിലെ ബീഫാത്തിമ (80 വയസ്സ്) നിര്യാതയായി. പരേതനായ മുഹമ്മദ്‌ സേട്ടാണ് ഭർത്താവ്. മക്കൾ:സുലൈഖ,നബീസ,മൊയ്‌ദുഹലീമ അജജുമ്മ, ജമീല,ആയിഷ.സഹോദരങ്ങൾ:അബ്ദുൽ കാദർ,അബ്ബാസ്,യൂസുഫ്,പരേതരായ കുഞ്ഞബ്ദുള്ള,അബൂബക്കർ. മരുമക്കൾ: അബ്ദുൾ ഖാദർ ഹാജി, അഫ്സ, അബ്ദുൾ ഖാദർ ഹാജി, മൊയ്തു ആലൂർ, ഷാഫി ഹാജി പരേതനായ അബ്ബാസ്.മയ്യത്ത് ബുധനാഴ്ച വൈകിട്ടോടെ കുറ്റിക്കോൽ ജുമാ മസ്ജിദിൽ ഖബറടക്കി.

Continue Reading

മംഗളുരുവിൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ ഏഴ് യുവാക്കൾ അറസ്റ്റിൽ

മംഗളൂരു: ബെംഗളൂരുവിൽനിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗളൂരുവിൽ പോലീസ് പരിശോധന ആരംഭിച്ചു. നഗരത്തിന്റെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് നടത്തിയ തിരച്ചിലിൽ മയക്കുമരുന്ന് വില്പനസംഘത്തിലെ ഏഴ് യുവാക്കളെ അറസ്റ്റുചെയ്തു. രണ്ടുപേർ രക്ഷപ്പെട്ടു. അറസ്റ്റിലായവരിൽനിന്ന് മൊത്തം 5.443 കിലോ കഞ്ചാവ്, ഒമ്പത് എം.ഡി.എം.എ. ഗുളികകൾ, രണ്ട് ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പിടിച്ചെടുത്തതായി സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു.രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബന്ദർ ജെ.എം.റോഡ് ജി.എം.ഹൗസിൽ മുഹമ്മദ് അഫ്താം (19) മംഗളൂരു […]

Continue Reading

കോവിഡ് പ്രതിരോധത്തില്‍ വീണ്ടും കാസര്‍കോട് മാതൃക പരിശോധനയിലും വാക്‌സിനേഷനിലും ഒന്നാമത്, മരണനിരക്കില്‍ കുറവ്

കാസര്‍കോട്:കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീണ്ടും മാതൃകയായി കാസര്‍കോട് ജില്ല. പ്രതിദിന കോവിഡ് പരിശോധനയിലും വാക്‌സിനേഷനിലും സംസ്ഥാനത്ത് ഒന്നാമതാണ് കാസര്‍കോട്. 142 ശതമാനമാണ് ജില്ലയിലെ പ്രതിദിന പരിശോധന. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് 98 ശതമാനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമായി. കോവിഡ് ഒന്നാം തരംഗത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ മുഴുവന്‍ രോഗികളെയും കോവിഡ് രോഗമുക്തരാക്കാന്‍ സാധിച്ചിരുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം എടുത്താല്‍ 0.3 ശതമാനമാണ് ജില്ലയിലെ മരണ നിരക്ക്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ചികിത്സിച്ച് […]

Continue Reading

കോവിഡ് തിരക്കിനിടയിലും കുമ്പള സി.എച്ച് സി ജീവനക്കാർ 2 വിദ്യാർഥിനികൾക്ക് സ്മാർട്ട് ഫോൺ നൽകി.

കുമ്പള: കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിനിടയിലും ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്ത ശാന്തിപ്പള്ളം കോളനിയിലെ രണ്ട് വിദ്യാർത്ഥിനികൾക്ക് സ്മാർട്ട്ഫോൺ നൽകി. കുമ്പള ഹൈസ്കൂളിലെ പത്താoതരം വിദ്യാർഥിനി,മഞ്ചേശ്വരം ഗോവിദപൈ കോളേജിലെ ഡിഗ്രി വിദ്യാർത്ഥി എന്നിവർക്കാണ് ഫോൺ നൽകിയത്. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ,ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ഹെൽത്ത് ഇൻസ്പെക്ടർ കെ.നവീൻ,ജൂനിയർഹെൽത്ത് ഇൻസ്പെക്ടർമാരായ സി.സി. ബാലചന്ദ്രൻ,അഖിൽ,ആദർശ്,ക്ലാർക്കുമാരായ രവി,അശോകൽ,ജെ.പി.എച്ച്എൻമാരായ എസ്.ശാരദ,ശ്രീലത, ഫാർമസിസ്റ്റ് ഷാജി,സ്റ്റാഫ് നഴ്സുമാരായ ഷാൻ്റി, ശ്രീന എന്നിവർ സംബന്ധിച്ചു. ഫോട്ടോ: കുമ്പള സി.എച്ച് സി ജീവനക്കാർ നിർദ്ദരരായ […]

Continue Reading

മംഗലാപുരം ലോഡ്ജിൽ റെയ്‌ഡ്‌ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയടക്കം നാല് പേർ പിടിയിൽ.

മംഗളൂറു ലോഡ്ജിൽ റെയ്‌ഡിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയടക്കം നാല് പേരെ പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവതിയെയും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ രണ്ട് യുവാക്കളെയും ഒത്താശ നല്‍കിയ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കുദ്രോളിയിലെ ഷെയ്ഖ് സൈന്‍ മുഹമ്മദ്, ബോളാറിലെ മുഹമ്മദ് റഹീം, സൂറത്കലിലെ സ്ത്രീ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും കോടതി റിമാണ്ട് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്. […]

Continue Reading

കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും,രാവിലെ എട്ടു മണി മുതല്‍ സര്‍വീസ്

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം. പൊതുഗതാഗതം പുനരാരംഭിച്ചതിന് പിന്നാലെ സര്‍വീസ് ആരംഭിക്കാന്‍ മെട്രോ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടയിരുന്നു. ഒരുമാസം മുന്‍പ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചത്. കൊവിഡ് കാലത്തിനുമുമ്ബ് മെട്രോയില്‍ പ്രതിദിനം ശരാശരി 65,000 യാത്രക്കാരുണ്ടായിരുന്നു. ലോക്ക്ഡൗണിനുശേഷം അത് 35,000 ആയി ചുരുങ്ങി. മെട്രോ സര്‍വീസ് നിലച്ചതോടെ ഫീഡര്‍ സര്‍വീസുകളും […]

Continue Reading

കൊവിഡ് വ്യാപനം. മുളിയാര്‍, മധൂര്‍, മഞ്ചേശ്വരം, മൊഗ്രാല്‍ പുത്തൂര്‍, പുല്ലൂര്‍ പെരിയ, ചെങ്കള, ബേഡഡുക്ക, ഉദുമ പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

കാസർകോട്: ▪️വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. ജൂണ്‍ 23 മുതല്‍ 29 വരെയുള്ള കണക്കുകളില്‍ രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിന് മുകളില്‍ ഉള്ളതിനാല്‍ മുളിയാര്‍, മധൂര്‍, മഞ്ചേശ്വരം, മൊഗ്രാല്‍ പുത്തൂര്‍, പുല്ലൂര്‍ പെരിയ, ചെങ്കള, ബേഡഡുക്ക, ഉദുമ പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12നും 18നും ഇടയിലുള്ള കാറ്റഗറി സിയില്‍ ബദിയടുക്ക, കോടോം ബേളൂര്‍, പള്ളിക്കര, പൈവളിഗെ, വെസ്റ്റ് എളേരി, ചെമ്മനാട്, അജാനൂര്‍, കാറഡുക്ക […]

Continue Reading

അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി

അന്താരഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കാർഗോ വിമാനങ്ങളും എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങളും സർവീസ് നടത്തുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ അറിയിച്ചു. കൊവിടിനി തുടർന്ന് 15 മാസമായി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. കൊവിഡ് ഡെൽറ്റാ പ്ലസ് വകഭേദം രാജ്യത്ത് വ്യാപിക്കുന്നതിനെ തുടർന്ന് നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Continue Reading

കായികതാരങ്ങള്‍ക്ക് ഐ.ടി.ബി.പി.യില്‍ അവസരം: ശമ്പളം: 21700-69100 രൂപ

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ (ഐ.ടി.ബി.പി.) കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് കായികതാരങ്ങൾക്ക് അപേക്ഷിക്കാം. 65 ഒഴിവുണ്ട്. ശമ്പളം: 21700-69100 രൂപ.റസലിങ്, കബഡി, കരാട്ടെ, ആർച്ചറി, വുഷു, തായ്ക്കൊണ്ടോ, ജൂഡോ, ജിംനാസ്റ്റിക്സ്, സ്പോർട്സ് ഷൂട്ടിങ്, സ്കൈ, ബോക്സിങ്, ഐസ് ഹോക്കി എന്നിവയാണ് മികവ് തെളിയിച്ചിരിക്കേണ്ട കായിക ഇനങ്ങൾ. ഇവയിൽ ജിംനാസ്റ്റിക്സ് വിഭാഗത്തിൽ പുരുഷൻമാർക്ക് മാത്രവും ഐസ് ഹോക്കിയിൽ വനിതകൾക്ക് മാത്രവുമാണ് അവസരം. മറ്റുള്ളവയിൽ ഇരു വിഭാഗത്തിനും അപേക്ഷിക്കാം.ഓൺലൈനായി അപേക്ഷിക്കണം. ജൂലായ് അഞ്ച് മുതൽ സെപ്റ്റംബർ വരെ അപേക്ഷകൾ […]

Continue Reading

കേന്ദ്രത്തിന്റെ വാദം തള്ളി സുപ്രീം കോടതി; കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനഹായം നല്‍കണം

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. ധനസഹായം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. ധനസഹായം നല്‍കുന്നതില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി പരാജയപ്പെട്ടെന്നും സുപ്രീം കോടതി പറഞ്ഞു. ആറാഴ്ചക്കകം മാര്‍ഗരേഖ തയ്യാറാക്കണമെന്നും എത്ര തുക നല്‍കണമെന്നതിനെ കുറിച്ച് കേന്ദ്രത്തിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ […]

Continue Reading