കാസര്‍കോട് നഗര തെരുവ് കച്ചവട സമിതി പുന:സംഘടിപ്പിക്കുന്നു: തിരഞ്ഞെടുപ്പ് ജൂലൈ 23 ന്

കാസര്‍കോട് നഗര തെരുവ് കച്ചവട സമിതി പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ 23 ന് നഗരസഭാ വനിതാ ഭവന്‍ ഹാളില്‍ തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ 15 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 16 നാണ് നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന. ജൂലൈ 19 ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുളള അവസാന തീയ്യതി. തിരഞ്ഞെടുപ്പ് നടക്കുന്ന ജൂലൈ 23 ന് വൈകീട്ട് അഞ്ചിന് ഫല പ്രഖ്യാപനവും നടക്കും.നിലവില്‍ തിരിച്ചറിയില്‍ കാര്‍ഡ് 2022 മാര്‍ച്ച് വരെ പുതുക്കി നല്‍കിയ തെരുവ് […]

Continue Reading

എം സി ജോസഫൈൻ രാജിവെച്ചു. രാജി വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിഷേധം ശക്തമായതോടെ

എം സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. ജോസഫൈനോട് രാജിവക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിരുന്നു. സ്വകാര്യ ചാനല്‍ പരിപാടിക്കിടെ പരാതിക്കാരിയോട് മോശം പ്രതികരണം നടത്തിയതിനെ തുടര്‍ന്നാണ് രാജി. വനിതാ കമ്മീഷന്‍ പദവിയില്‍ കാലാവധി അവസാനിക്കാന്‍ എട്ട് മാസം മാത്രമിരിക്കെയാണ് എം സി ജോസഫൈന്‍ രാജി വച്ചൊഴിഞ്ഞത്. ജോസഫൈന്റെ പ്രതികരണ രീതിക്കെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രതിപക്ഷ കക്ഷികളും എ ഐ വൈ എഫ്, എ ഐ എസ് […]

Continue Reading

അണങ്കൂർ സ്വദേശി ഗോവയിൽ മരണപ്പെട്ടു

കാസർകോട് :അണങ്കൂർ പച്ചക്കാട് സ്വദേശി നവാസ് ഗോവയിൽ മരണപ്പെട്ടു.കുറെ കാലമായി ഗോവയിൽ ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു, ഹൃദയഘതമാണ് മരണകാരണമെന്നാണ് വിവരം. ഉമ്മ :നഫീസഉപ്പ :അബ്ദുൽ റഹ്മാൻ, സഹോദരങ്ങൾ :സക്കീന ഫൗസിയ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി കാസർകോട് നിന്ന് ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട്.

Continue Reading

കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ആദ്യസർവീസ് ജൂലായ് ഏഴിന്

ദുബായ് : കൊവിഡ് വ്യാപനത്തെതുടർന്ന് നിറുത്തി വച്ച കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസ് വീണ്ടും തുടങ്ങുന്നു. ജൂലായ് ഏഴ് മുതൽ വിമാനസർവീസ് പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫ്ലൈ ദുബായ്, എമിറേറ്റ്സ് വിമാനക്കമ്പനികളാണ് ജൂലായ് ഏഴ് മുതൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അതോറിട്ടിയുടെ നിർദ്ദേശം ലഭിച്ചു. . ഹൈദരാബാദിൽ നിന്നു ജൂലായ് മൂന്ന് മുതൽ സർവീസ് ആരംഭിക്കുന്നുണ്ട്.

Continue Reading

ബദിയടുക്ക പഞ്ചായത്തിൽ സെക്രട്ടറിയും മെംബറും വാക്കു തർക്കം

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിൽ സെക്രട്ടറിയും ജനപ്രതിനിധികളും കൊമ്പു കോർത്തു. വ്യാഴാഴ്​ച അപേക്ഷ ഫോറത്തെ ചൊല്ലി ഭരണസമിതിയിലെ ഒരു വനിത ജനപ്രതിനിധിയും സെക്രട്ടറിയും പരസ്പരം വാക്കേറ്റമുണ്ടായി. 2021, 2022 വർഷത്തെ കാർഷിക മേഖയിലെ വ്യക്തിഗത ഗ്രൂപ് പദ്ധതിയുടെ അപേക്ഷ ഫോറത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഒടുവിൽ വൈസ്​ പ്രസിഡൻറ്​ ഇടപെട്ട്​ പരിഹരിക്കുകയായിരുന്നു. ഇതിനു മുമ്പും സമാനകാര്യങ്ങൾ അരങ്ങേറിയിരുന്നു. നേരെത്തെ മറ്റൊരു വനിത ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പൊലീസ് സ്​റ്റേഷൻ വരെ എത്തിയിരുന്നു. കീഴുദ്യോഗസ്ഥനെ കായികമായി നേരിടുകയും മുഖത്തേക്ക് തുപ്പുകയും […]

Continue Reading

മാതൃകയായി മുഹിമ്മാത്ത്;മുഹിമ്മാത്ത് സ്കൂളിൽ ഒന്നുമുതൽ ഏഴ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ ഫീസ്

കുമ്പള: കോവിഡ് മഹാമാരിയിൽ ദുരിതത്തിലായ രക്ഷിതാക്കൾക്ക് അതിജീവന തീരുമാനവുമായി പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനം. മുഹിമ്മാത്ത് ഹയർ സെക്കന്ററി സ്കൂളിലെ ഒന്നുമുതൽ ഏഴുവരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഫീസ് സൗജന്യമാക്കി. 2021-22 വർഷം സ്ഥാപനത്തിൽ പഠിക്കുന്നതും പുതുതായി പ്രവേശനം നേടുന്നതുമായ മലയാളം, കന്നഡ മീഡിയം വിദ്യാർഥികൾക്കാണ് ഇത് ബാധകമാവുക. നേരത്തെ സ്ഥാപനത്തിൽ അനാഥ-അഗതി വിദ്യാർഥികൾക്ക് മാത്രമാണ് സൗജന്യമുണ്ടായിരുന്നത്.ഇപ്പോൾ ആയിരത്തോളം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി വരുന്ന ചെലവ് ചാരിറ്റി ഫണ്ടിങ്ങിലൂടെ കണ്ടെത്താനാണ് തീരുമാനം. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ബി.എസ്. […]

Continue Reading

ജില്ലാ ഹോമിയോ ആശുപത്രിയിൽ കോവിഡാനന്തര ക്ലിനിക്ക് തുറന്നു

കാഞ്ഞങ്ങാട് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലെ കോവിഡാനന്തര ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഹോമിയോപ്പതി കോവിഡ് 19 പ്രതിരോധ മരുന്ന് ജില്ലയിലെ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനായി 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇത് ഓരോ മേഖലയിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളിലെ ഹോമിയോ ഡിസ്‌പെന്‍സറികള്‍ വഴി ജനങ്ങളിലേക്കെത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും […]

Continue Reading

മലയാളി വനിതാ ആയുർവേദ ഡോക്ടർക്ക് യുഎഇയുടെ 10 വർഷത്തെ ഗോൾഡൻ വിസ

ദുബായ്: മലയാളി വനിതാ ആയുര്‍വേദ ഡോക്ടര്‍ക്ക് യുഎഇയുടെ പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. ദുബൈയിലെ ഡോ. ജസ്‌നാസ് ആയൂര്‍വേദ ക്ലിനിക്ക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജസ്‌ന ജമാലിനാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ദുബായ് ജിഡിആര്‍എഫ്എ അധികൃതര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുകയും ചെയ്തു. വിദേശത്ത് ആയുര്‍വേദ ചികിത്സാരീതിക്ക് കൂടി ലഭിച്ച അംഗീകാരമാണ് തന്റെ നേട്ടമെന്ന് ഡോ. ജസ്‌ന പ്രതികരിച്ചു. ദുബായിലെ ആര്‍ക്കിടെക്ട് തൃശൂര്‍ എങ്കക്കാട് സ്വദേശി ഷാജു ഖാദറിന്റെ ഭാര്യയാണ് ജസ്‌ന.

Continue Reading

ഡങ്കിപനി വ്യാപനം : മല്ലം മൂന്നാംവാർഡിൽ ഡ്രൈ ഡെ ദിനം അചരിക്കും

മല്ലം: ഡങ്കിപനി വ്യാപകമായി പടരുന്ന സഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മല്ലം മൂന്നാം വാർഡിലെ ആരോഗ്യ ജാഗ്രത സമിതിയുടെയും ,സാനിറ്റേഷൻ കമ്മിറ്റിയുടെയും, കുടുംബശ്രീയുടെയും സഹകരണത്തോടെ വാർഡിലെ മുഴുവൻ വീടുകളിലും 27/O 6/21 ന് ഞാറ ഴ്ച്ച ഡ്രൈഡെ ദിനമായി അചരിക്കാൻ തീരുമാനിച്ചും.പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ഗൂഗിൾ മീറ്റ് യോഗത്തിൽ ആരോഗ്യ പ്രവർത്തക രേഷ്മി സ്വാഗതം പറഞ്ഞു.ഷെരീഫ് കൊടവഞ്ചി, ബി.സി.കുമാരൻ ,മൻസൂർ മല്ലത്ത്, എ . വേണു കുമാർ മാസ്റ്റർ , കൃഷ്ണൻ […]

Continue Reading

കാസർകോട് ജില്ലയിൽ കർക്കിടക തെയ്യങ്ങൾ കെട്ടിയാടാൻ അനുമതി

കർക്കിടക തെയ്യങ്ങൾ കെട്ടിയാടാം;ആരോഗ്യവിഭാഗം പ്രോട്ടോക്കോൾ തയ്യാറാക്കും കർക്കിടക മാസത്തിലെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായുള്ള കർക്കിടക തെയ്യങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെട്ടിയാടാൻ അനുമതി. ജില്ലാ കൊറോണ കോർ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ഇതിനുള്ള പ്രോട്ടോക്കോൾ തയ്യാറാക്കാൻ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി. തെയ്യത്തിന്റെ കൂടെയുള്ളവർക്കും വീടുകളിലും സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. സർക്കാർ നിയന്ത്രണങ്ങൾക്കനുസരിച്ചായിരിക്കണം തെയ്യങ്ങൾ കെട്ടിയാടേണ്ടത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ തെയ്യം കലാകാരൻമാർ തയ്യാറാകണം. ജില്ലയിലെ അനുഷ്ഠാനം എന്ന നിലയിലും തെയ്യം കലാകാരൻമാരുടെ […]

Continue Reading