ക്ലബ് ഹൗസിൽ കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന സംഘങ്ങൾ; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം- ക്ലബ് ഹൗസ് പോലുള്ള പുത്തൻ തലമുറ സമൂഹ മാധ്യമ ആപ്ലിക്കേഷനുകൾ വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാകുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. ശബ്ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന ഇത്തരം ആപ്പുകൾ നിസാരന്മാരല്ലെന്നും പോലീസ് വ്യക്തമാക്കി. ആയിരക്കണക്കിനു ആൾക്കാരെ ഒരേസമയം ഉൾപ്പെടുത്തി ഗ്രൂപ്പുകൾ നിർമിക്കാൻ ഈ ആപ്പുകൾക്കു കഴിയും. കുട്ടികളുടെ പേരുകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ചിരിക്കുന്ന പല ചാറ്റ് റൂമുകളിലും നടക്കുന്ന ശബ്ദ സംഭാഷണങ്ങൾ വാക്കുകളിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവയാണ്. കുട്ടികളെ ഇത്തരം ചാറ്റ് […]

Continue Reading

മധൂരും അജാനൂരും സമ്പൂർണ ലോക്ഡൗൺ; പ്രധാന റോഡുകളിൽ പോലീസ് ബാരിക്കേഡ്

ഒരാഴ്ചത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് 24 ശതമാനത്തിന് മുകളിൽ വന്ന മധൂർ, അജാനൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക് ഡൗൺ നടപ്പിലാക്കാൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. മധൂർ പഞ്ചായത്ത് കാസർകോട് നഗരസഭയുടെയും അജാനൂർ പഞ്ചായത്ത് കാഞ്ഞങ്ങാട് നഗരസഭയുടെയും അതിർത്തിയിലായതിനാൽ ജനസാന്ദ്രത കൂടിയ മേഖലകളിലേക്ക് രോഗവ്യാപനം ഇല്ലാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. രണ്ടിടത്തും പ്രധാന കവലകളിലേക്കുൾപ്പെടെ അനുബന്ധ റോഡുകൾ ഏറെയുള്ളതിനാൽ കർശന നിയന്ത്രണങ്ങളുമായി […]

Continue Reading

ലോക യോഗാ ദിനത്തിൽ കാസർകോട് നെഹ്റു യുവ കേന്ദ്രം നടത്തിയ ജില്ലാ തല യോഗാ ഫോട്ടോ ഗ്രാഫി മത്സരത്തിൽ സന്ദേശം സംഘടനയുടെ ഡോ:രൂപ വി റാവുവിന് ഒന്നാംസ്ഥാനം

കാസർകോട്:ലോക യോഗാദിനത്തിൽ കാസർകോട് നെഹ്റു യുവ കേന്ദ്രം നടത്തിയ ജില്ലാതല യോഗാഫോട്ടോഗ്രാഫി മത്സരത്തിൽ പതിനാലോളം ക്ലബ്ബൂകളിൽ നിന്ന് 70-ഓളം ഫോട്ടോകൾലഭിക്കുകയുണ്ടായി.അതിൽ നിന്നും ഫോട്ടോഗ്രാഫി മത്സരത്തിൽ ചൗക്കി സന്ദേശം യുവ പ്രതിഭാ സംഘടനയുടെ ഡോ:രൂപ വിറാവു ഒന്നാംസ്ഥാനംനേടി സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ഡോ:രൂപ വി റാവു യോഗ്യത നേടിഒന്നാംസ്ഥാനം നേടിയ ഡോ: രൂപ വി റാവുവിനെ സന്ദേശം ലൈബ്രറി സന്ദേശം സംഘടന ഭാരവായികൾ അഭിനന്തിച്ചു.

Continue Reading

ഫുട്‌ബോള്‍ കളി അനുവദനീയമല്ല

സംസ്ഥാന സര്‍ക്കാറിന്റെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രകാരം ഫുട്‌ബോള്‍ കളി അനുവദനീയമല്ലെന്ന് കൊറോണ ഐ.ഇ.സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു അറിയിച്ചു. ജില്ലയില്‍ പലയിടത്തും ഫുട്‌ബോള്‍ കളി നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പരസ്പര സമ്പര്‍ക്കമില്ലാതെയുള്ള കായിക പരിശീലനത്തിനാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. ഫുട്‌ബോള്‍ അടക്കമുള്ളവ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പടെ കളികള്‍ നടക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കുറ്റകരമാണ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും […]

Continue Reading

ഫോൺ കുലുക്കിയാൽ പണം കിട്ടും: ചതിയിൽ പെടാതെ സൂക്ഷിക്കുക, എന്താണ് Syw എന്ന ആപ്പ് ?

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്രിപ്റ്റോ കറൻസിയുടെ നിരോധിച്ച പല രൂപങ്ങളും മൊബൈൽ ആപ്പുകളായി ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഇരട്ടി ലാഭം നേടാം എന്ന വാഗ്ദാനം തന്നെയാണ് ഈ തട്ടിപ്പിലേക്ക് ഇരകളെ കൊണ്ടുചെന്നെത്തിക്കുന്നത്. നിരവധി അപ്ലിക്കേഷനുകളാണ് ഇത്തരത്തിൽ കേരളത്തിൽ ഇപ്പോൾ പ്രചാരത്തിലുള്ളത്. യാതൊരുവിധ അടിസ്ഥാനമോ, ആധികാരികതയോ ഇല്ലാത്ത ഈ അപ്ലിക്കേഷനുകളുടെ കമ്പനി നെയിം ഉം, യൂസർ നെയിമുമെല്ലാം വ്യാജമാണ്. സിങ്കപ്പൂർ, മലേഷ്യ, എന്നൊക്കെ ഒറിജിൻ കൊടുത്ത് ഇറങ്ങുന്ന ആപ്പുകളിൽ ഒട്ടുമിക്കതും ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെട്ടതാണ്. ക്രിപ്റ്റോ കറൻസിയിൽ […]

Continue Reading

കാസർകോട് വികസന പാക്കേജ് ആലംപാടി, ചെറുവത്തൂർ വെൽഫയർ സ്‌കൂൾ കെട്ടിട നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ചെങ്കള പഞ്ചായത്തിലെ ജിഎച്ച്എസ്എസ് ആലംപാടി, ചെറുവത്തൂർ പഞ്ചായത്തിലെ ചെറുവത്തൂർ ജിഡബ്ല്യുയുപിഎസ് എന്നിവയുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി.ജിഎച്ച്എസ്എസ് ആലംപാടിയിൽ എൽപി സെക്ഷന് വേണ്ടി എട്ട് ക്ലാസ് മുറികളോട് കൂടി ഇരുനില കെട്ടിടമാണ് ഉദ്ഘാടന സജ്ജമായത്. പുതിയ കെട്ടിട നിർമ്മാണത്തിനായി 1.10 കോടി രൂപയാണ് അനുവദിച്ചത്. ഭൗതികസാഹചര്യങ്ങളുടെ അഭാവം മൂലം ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാലയമായിരുന്നു ഇത്.പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സി. എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായ പദ്ധതിയിൽ ഇരുനിലകളിലായി 6.1 മീ.നീളവും […]

Continue Reading

നീലേശ്വരം റോട്ടറി ക്ലബ്‌ നവീകരിച്ച നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡ് നാടിനു സമർപ്പിച്ചു

​നീലേശ്വരം: നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ റെയിൽവേ സ്റ്റേഷൻ പാത സൗന്ദര്യവത്കരണ പദ്ധതി നാടിന് സമർപ്പിച്ചു.25 ലക്ഷം രൂപ ചെലവിൽ രണ്ടരമാസം കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.വാഹന പാർക്കിങ്ങും ഇരിപ്പിടവുമുൾപ്പടെ അത്യാധുനിക രീതിയിലാണ് പാത നവീകരിച്ചത്. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. പി.സി.ഹരികൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനംചെയ്തു.പ്രസിഡന്റ് പി.വി.സുജിത്‌കുമാർ അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർപേഴ്‌സൺ ടി.വി.ശാന്ത വിശിഷ്ടാതിഥിയായി.പദ്ധതി ചെയർമാൻ കെ.കെ.നാരായണൻ, റെയിൽവേ അസി. ഡിവിഷനൽ എൻജിനീയർ രമേശ്, പി.വത്സല, എം.രാധാകൃഷ്ണൻ നായർ, രേഖ രാജീവൻ, ലക്ഷ്മി നാരായണ പ്രഭു എന്നിവർ സംസാരിച്ചു.

Continue Reading

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷ നടത്തുന്നതിൽ എതിർപ്പ് ഉണ്ടെങ്കിൽ വിദ്യാർഥികൾക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സെപ്റ്റംബർ ആറ് മുതൽ 16 വരെയാണ് പരീക്ഷ നടത്താൻ കേരളം തീരുമാനിച്ചിരുന്നത്. പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്നത് വിദ്യാർഥികളുടെ പ്ലസ്ടു പരീക്ഷാ ഫലത്തെ ബാധിക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കോൺസൽ ജി. പ്രകാശ് കോടതിയെ അറിയിച്ചു. പ്ലസ് വൺ പരീക്ഷാ 7ഫലം വൈകിയാലും അത് വിദ്യാർഥികളുടെ […]

Continue Reading

പെർവാഡ് കടപ്പുറം യൂത്ത് ലീഗ് ശാഖ ഇനി ഇവർ നയിക്കും

പെർവാട് കടപ്പുറംയൂത്ത് ലീഗ് കമ്മറ്റിയെ ഇവർ നയിക്കും.ഇബ്രാഹിം എം കെ (പ്രസിഡണ്ട്‌) മുഹമ്മദ് MA (ജനറൽ സെക്രട്ടറി) ഹബീബ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. റസാഖ്, റഫീഖ്, റിയാസ് (വൈസ് പ്രസിഡന്റുമാർ )അമീർ, സമീർ, സാപ്പി(സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ് കമ്മിറ്റി

Continue Reading

വനംകൊള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് ബോവിക്കാനത്ത് യു.ഡി.എഫ്. ധർണ്ണ നടത്തി.

ബോവിക്കാനം: സംസ്ഥാനത്ത് നടന്ന വൻ വനംകൊള്ളസംബന്ധിച്ച് ഉന്നതതല അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോനടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി മുളിയാറിൽവില്ലേജ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. ചെയർമാൻ ബി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽസെക്രട്ടറി എ.ബി.ഷാഫി ഉദ്ഘാടനം ചെയ്തു.കൺവീനർ ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു.അശോകൻ മാസ്റ്റർ കാനത്തൂർ, കെ.ബി.മുഹമ്മദ് കുഞ്ഞി, ഭാസ്കരൻ കോട്ടൂർ,വാസുദേവൻ, ബാതിഷ പൊവ്വൽ, ഷെരീഫ് കൊടവഞ്ചി, മണി കണ്ഠൻ ഓമ്പയിൽ, മൻസൂർ […]

Continue Reading