ലക്ഷദ്വീപിൽ കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനുള്ള ശ്രമം;സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ.

മൊഗ്രാൽ: ലക്ഷദ്വീപിൽ ഐ.എ.എസ് കാരനല്ലാത്ത ബി.ജെ.പി വാക്താവായ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ. എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂര നടപടികൾക്കെതിരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിവരുന്ന ദശ ദിന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മൊഗ്രാൽ ടൗൺ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഫാസിസ്റ്റു നടപടിക്കെതിരെ മലയാളി സമൂഹം മാത്രമല്ല ലോകം തന്നെ […]

Continue Reading

ഭർത്താവ് പണം ചോദിച്ച് ബഹളമുണ്ടാക്കി, ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത് യുവതി: എങ്ങുമെത്താതെ അന്വേഷണം

പാലക്കാട്: പാലക്കാട് മൈലംപുള്ളിയിൽ ഭർതൃവീട്ടിൽ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിൻസിയയുടെത് കൊലപാതകമാണെന്ന് ബന്ധുക്കൾ. പണം ചോദിച്ച് ഭർത്താവിന്റെ വീട്ടുകാർ റിൻസിയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മകൾ മരിച്ച് നാല് മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്ന് കുടുംബം ആരോപിച്ചു. ഇക്കഴിഞ്ഞ മാർച്ച് 6ന് അർധരാത്രിയിലാണ് റിൻസിയ എന്ന 23 കാരിയെ മൈലംപുള്ളിയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ കുടുംബം ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകിയിരുന്നു. അന്വേഷണം […]

Continue Reading

നീലേശ്വരം തൈക്കടപ്പുറത്ത് രണ്ടുവയസ്സുകാരന്റെ തലയിൽ സ്റ്റീൽപാത്രം കുടുങ്ങി; അഗ്നിരക്ഷാസേനയുടേയും പിങ്ക് പോലീസിൻ്റേയും സമയോചിത ഇടപെടൽ രക്ഷയായി

നീലേശ്വരം : തലയിൽ സ്റ്റീൽപാത്രം കുരുങ്ങിയ കുട്ടിയെ പിങ്ക് പോലീസും അഗ്നിരക്ഷാസേനയും രക്ഷിച്ചു. നീലേശ്വരം തൈക്കടപ്പുറത്താണ് സംഭവം. കളിക്കുന്നതിനിടെയാണ്‌ അബദ്ധത്തിൽ രണ്ടുവയസ്സുകാരന്റെ തലയിൽ കട്ടിയുള്ള പാത്രം കുടുങ്ങിയത്. കുട്ടിയുടെ അച്ഛനും വീട്ടുകാരും നിലവിളിച്ച് വാഹനത്തിനായി റോഡിലെത്തിയപ്പോൾ മുന്നിലെത്തിയത് കോവിഡ് പട്രോളിങ് ഡ്യൂട്ടിയിൽ ഓടുന്ന പിങ്ക് പോലീസിന്റെ വണ്ടിയായിരുന്നു. പിങ്ക് പോലീസ് അഗ്നിരക്ഷാസേനയുമായി ബന്ധപ്പെട്ടു. പോലീസ് വണ്ടിയിൽ കുട്ടിയുമായി രക്ഷിതാക്കൾക്കൊപ്പം കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനാ നിലയത്തിലെത്തി. അഗ്നിരക്ഷാസേനാജീവനക്കാർ അരമണിക്കൂറോളം പരിശ്രമിച്ചാണ് ഷീറ്റ് കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയത്.

Continue Reading

മരം കൊള്ള അന്വേഷണം വേണം : യു ഡി ഫ് പൈവളി കെ പഞ്ചായത്ത്‌ കമ്മിറ്റി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി

UDF സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രണ്ടാം പിണറായി സര്‍ക്കാരിന്റെ മരം കൊള്ളക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടുകൾക്ക് എതിരെയും UDF പൈവളികെ പഞ്ചായത്ത് കമ്മിറ്റി കയ്യാർ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി…

Continue Reading

പൊട്ടി പൊളിഞ്ഞ എട്ടാം മൈലിലെ മുളിയാർ ഗ്രാമ പഞ്ചായത്ത് മൃഗാശുപത്രിയിലെ ചുറ്റുമതിൽ നവീകരിച്ച് ബലപ്പെടുത്തണമെന്ന് കാർഗിൽ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് ആവശ്യപ്പെട്ടു.

മുളിയാർ: പൊട്ടി പൊളിഞ്ഞ എട്ടാം മൈലിലെ മുളിയാർ ഗ്രാമ പഞ്ചായത്ത് മൃഗാശുപത്രിയിലെ ചുറ്റുമതിൽ നവീകരിച്ച് ബലപ്പെടുത്തണമെന്ന്കാർഗിൽ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് ആവശ്യപ്പെട്ടു.നിലവിൽ ഒരു ഭാഗം പൊട്ടി റോഡിലേക്ക് വീഴാനുള്ള സ്ഥിതിയിലാണ്.ഇത് അപകടം വിളിച്ചു വരുത്തുന്നതാണ്.ഇത് സംബന്ധിച്ച് ക്ലബ്ബ് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.

Continue Reading

വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം -സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

ചേളാരി: വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ: നിസ്‌കാരത്തിന് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളില്‍ 15 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഒരേ സമയം പ്രാര്‍ത്ഥനക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇത് മൂലം വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരത്തിന് സാധിക്കാതെവരുമെന്നതിനാല്‍ ജുമുഅ: നിസ്‌കാരത്തിന് പ്രത്യേകം ഇളവ് അനുവദിക്കണം. പള്ളികളുടെ വിസ്തീര്‍ണത്തിനനുസരിച്ചായിരിക്കണം ആളുകളുടെ എണ്ണം നിജപ്പെടുത്തേണ്ടത്. കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് അവസരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതുതായി […]

Continue Reading

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓക്സിമീറ്ററുകൾ കാണാനില്ലെന്ന് പരാതി.

മൊഗ്രാൽ പുത്തൂർ :കാസർകോട് ജില്ലാ പഞ്ചായത്ത് മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 50 ഓക്സിമീറ്ററുകളിൽ 45 എണ്ണം കാണാനില്ലെന്ന് പരാതി.ഓക്സിമീറ്ററുകൾ മെഡിക്കൽ ഓഫീസർ കൈപറ്റിയെങ്കിലും എവിടെയാണെന്ന് ആർക്കും അറിയാത്ത സാഹചര്യമാണ്.ഓക്സിമീറ്റർ സൂക്ഷിക്കാൻ ചുമതലയുള്ള സ്റ്റോർ കീപ്പർ ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ദേഹത്തെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയുണ്ടായി.ഓക്സിമീറ്റർ കാണാതായ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ മൊഗ്രാൽ പുത്തൂർ മേഖല കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.

Continue Reading

ചാനൽ ചർച്ചക്കിടെ ഗാർഹിക പീഡനപരാതി നൽകിയ സ്ത്രീയോട് മോശമായി പ്രതികരിച്ച് എം.സി. ജോസഫൈൻ( വീഡിയോ കാണാം )

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫെന്‍ പറഞ്ഞത്. മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ […]

Continue Reading

27 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും നല്‍കി വിവാഹം, പിന്നാലെ ഭര്‍ത്താവില്‍ നിന്നും ക്രൂരമര്‍ദ്ദനം, ഭര്‍തൃവീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച് 22കാരി

ഇടുക്കി: ഇടുക്കിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകള്‍ ധന്യ ആണ് മരിച്ചത്. ഇരുത്തിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു(27) ആണ് അറസ്റ്റിലായത്. മാട്ടുക്കട്ടയിലെ വീട്ടില്‍ മുറിയിലെ ജനല്‍ക്കമ്പിയില്‍ കഴിഞ്ഞ മാര്‍ച്ച് 29നാണ് തൂങ്ങിമരിച്ച നിലയില്‍ ധന്യയെ കണ്ടെത്തിയത്. 2019 നവംബര്‍ 9ന് ആയിരുന്നു ധന്യയുടേയും അമലിന്റേയും വിവാഹം. 27 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും നല്‍കിയായിരുന്നു വിവാഹം നടന്നത്. […]

Continue Reading

എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എ.ഇ.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി

ഉപ്പള : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഓൺലൈൻ വിദ്യഭ്യാസത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എഇഒ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.മഞ്ചേശ്വരം മണ്ഡലത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തത്. മൊബൈൽ,ഡാറ്റാ റീച്ചാർജ്,മൊബൈൽ റേഞ്ച് തുടങ്ങിയ  പ്രശ്നങ്ങൾ കാരണം വിദ്യഭ്യാസം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനമോ സഹായമോ സർക്കാരിൽ നിന്ന് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് എം.എസ്.എഫ് ചൂണ്ടിക്കാണിച്ചു. കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് നടത്തിയപ്രതിഷേധ പരിപാടി മുസ്ലീം യൂത്ത് ലീഗ് […]

Continue Reading