പ്രണയിച്ചതിന് ദളിത് യുവാവിനെയും മുസ്ലിം യുവതിയെയും കെട്ടിയിട്ട് തലയ്ക്കടിച്ചു കൊന്നു

കർണാടകയിൽ പ്രണയിച്ച യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്ക് കല്ലു കൊണ്ട് അടിച്ചു കൊന്നു. ദളിത് യുവാവിനെയും മുസ്ലിം യുവതിയെയുമാണ് പ്രണയിച്ചതിന് യുവതിയുടെ വീട്ടുകാർ ദാരുണമായ രീതിയിൽ തലയ്ക്ക് അടിച്ചു കൊന്നത്. വിജയപുര ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം. യുവാവിനെയും യുവതിയെയും വിജയപുര ജില്ലയിലെ സാലതഹള്ളിയിൽ ഒരു കുറ്റിക്കാടിന് സമീപം ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു ദുരഭിമാനകൊലയാണെന്ന് പൊലീസിന് വ്യക്തമായത്. ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സാലതഹള്ളി സ്വദേശിയായിട്ടുള്ള ഭാസവരാജ്‌ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]

Continue Reading

ടച്ച് ചെയ്യേണ്ട; എടിഎം മെഷീനിൽ തൊടാതെ നിങ്ങൾക്ക് പണം പിൻവലിക്കാം, പുതിയ സൗകര്യം !

കൊറോണ പ്രതിസന്ധിയുടെ നടുവിൽ രോഗം തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗമായി സാമൂഹിക അകലം കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ, സാങ്കേതികവിദ്യയുടെ സഹായത്തോടെ, എല്ലാം സമ്പർക്കം പുലർത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. അതേസമയം, പേയ്‌മെന്റുകൾ നടത്താൻ ക്യുആർ കോഡ്, വാലറ്റ്, യുപിഐ, കോൺടാക്റ്റ്ലെസ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സാങ്കേതികവിദ്യ എന്നിവ ലഭിച്ചു. എന്നിട്ടും പണം ലഭിക്കാൻ എടിഎം മെഷീനിൽ സ്പർശിക്കണം. ചില ബാങ്കുകൾ കോൺടാക്റ്റ്ലെസ് ബാങ്കിംഗ് സൗകര്യം നൽകിയിട്ടുണ്ടെങ്കിലും, യഥാർത്ഥത്തിൽ കമാൻഡ് നൽകാൻ നിങ്ങൾ മെഷീനിൽ സ്പർശിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ […]

Continue Reading

പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യുഎഇ; പക്ഷെ, വിമാന സര്‍വ്വീസ് ആരംഭിക്കാത്തതില്‍ ആശങ്ക

ദുബായ്: പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് യുഎഇ ഇന്നുമുതല്‍ നീക്കി. യുഎഇ അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് ബുധനാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, വിമാന സര്‍വ്വീസ് ആരംഭിക്കാത്തതില്‍ അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്. കേരളത്തില്‍ നാലുവിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വംമൂലം ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ്ബുക്കിങ് ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, ദുബായില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വേണമെന്ന നിബന്ധനയും ആശയക്കുഴപ്പമുണ്ടാക്കുന്നു. യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കൊവിഡ് ആര്‍ടി പിസിആര്‍ ഫലം […]

Continue Reading

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് എം എസ് എഫ് ഉദുമ മണ്ഡലം കമ്മിറ്റി മൊബൈൽ ഫോൺ കൈമാറി

പള്ളങ്കോട് : ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക്‌ മൊബൈൽ ഫോൺ നൽകുന്നതിന് വേണ്ടി ദേലംപാടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ താഹിറ ബഷീർ ആരംഭിച്ച മൊബൈൽ ഫോൺ ചലഞ്ചിലേക്ക്‌ എം എസ് എഫ്‌ ഉദുമ മണ്ഡലം കമ്മിറ്റി മൊബൈൽ ഫോൺ കൈമാറി. മൊബൈൽ ഫോൺ ചലഞ്ച് ഏറ്റെടുത്ത് എം എസ് എഫ്‌ ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് ഹാഷിർ പള്ളങ്കോട് സ്ഥലം എം എൽ എ യുടെയും പഞ്ചായത്തിന്റെ യും പേജ് മെൻഷൻ ചെയ്തു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് […]

Continue Reading

കെ സ് ഇ ബി താത്കാലിക ജീവനക്കാരനായിരുന്ന പുതുക്കോളി അബ്ദുൽ ഖാദർ നിര്യാതനായി

ബോവിക്കാനം: കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരനായിരുന്ന ബെള്ളിപ്പാടിയിലെ പുതുക്കോളി അബ്ദുൾ ഖാദർ (57വയസ്സ്) നിര്യാതനായി. വൃക്ക സംബന്ധമായ രോഗംമൂലം ചികിൽസയിലായിരുന്നു.പരേതനായ അബ്ദുല്ല കുഞ്ഞി, ഉമ്മാലിമ്മ എന്നിവരുടെ മകനാണ്.റസിയയാണ് ഭാര്യ. മക്കൾ: ജംസീറ,ജസീറ, ജാസിറ, കബീർ.മരുമക്കൾ: ഇഖ്ബാൽ, ഹഖിം, സിനാൻ.സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി,ആയിഷാബി, പരേതയായ ബീഫാത്തിമ. ബുധനാഴ്ച ഉച്ചയോടെ ബെള്ളിപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കും

Continue Reading

10 വർഷമായിഅവഗണന നേരിടുന്ന മുളിയാർ പഞ്ചായത്ത് കുളം; നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടു ബാലനടുക്കം അൻസാർ ഇസ്ലാം യുവജന സംഘം നിവേദനം നൽകി

ബോവിക്കാനം മുളിയാർ പഞ്ചായത്തിലെ അക്കര ബാലനടുക്കം പ്രദേശത്തുള്ള പഞ്ചായത്ത് കുളം മണ്10 വർഷമായി ഈ കുളം പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കുന്നില്ല ഇതിനു വേണ്ട നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണം എന്ന് ബാല നടുക്കം അൻസാർ ഇസ്ലാം യുവജന സംഘം ആവശ്യപ്പെട്ടു

Continue Reading

കര്‍ശന നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ് : ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടി വീഴും

റോഡ് സുരക്ഷ സംബന്ധിച്ച്‌ ഹൈക്കോടതി ഏപ്രില്‍ 9-ന് പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ പരിശോധന. സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളില്‍ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരേ വീണ്ടും കര്‍ശന നടപടി സ്വീകരിക്കും. വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയില്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കര്‍ട്ടന്‍, കൂളിങ് […]

Continue Reading

സഞ്ചിയിലെന്താ? ചെറുപഴമാ; ഒരു പഴം തരുമോ? ഇല്ല , ഇത് സികെ ജാനുവിന് വേണ്ടി പ്രത്യേകം പൂജിച്ച ചെറുപഴമാ; പഴത്തിനിടയില്‍ ഒളിപ്പിച്ചത് 25 ലക്ഷം; പ്രസീതയുടെ പുതിയ വെളിപ്പെടുത്തല്‍

വയനാട് : സികെ ജാനുവിന് ബിജെപി പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി നല്‍കിയിട്ടുണ്ടെന്ന് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍. ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ തങ്ങള്‍ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ജാനുവിന് പണം നല്‍കിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തുണി സഞ്ചിയിലാക്കിയാണ് പ്രശാന്ത് മലവയല്‍ പണം കൊണ്ടു വന്നത്. സഞ്ചിക്ക് മുകളില്‍ ചെറുപഴമായിരുന്നു ഉണ്ടായിരുന്നത്. ചോദിച്ചപ്പോള്‍ പൂജ കഴിച്ച സാധനങ്ങളാണെന്നാണ് പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഒരാള്‍ […]

Continue Reading