നീര്‍ച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പടലടുക്ക -കിളിംഗാര്‍ റോഡിന്റെ ഇരുവശങ്ങളും ശുചികരണം നടത്തി

നീര്‍ച്ചാല്‍:യൂത്ത് കോണ്‍ഗ്രസ് നീര്‍ച്ചാല്‍ വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാടലടുക്ക കിളിംഗാര്‍ റോഡിന്റെ ഇരുവശങ്ങളും ശുചികരണം നടത്തി.കോണ്‍ഗ്രസ് വാര്‍ഡ് വൈസ് പ്രസിഡന്റ് വസന്തന്‍, യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് അജിത്ത്, വൈസ് പ്രസിഡന്റ് സന്ദീപ് ക്രസ്റ്റാ, സെക്രട്ടറി ശംസുദ്ധീന്‍, ജോയിന്റ് സെക്രട്ടറി മനോജ്, ട്രഷറര്‍ ഗംഗാധര എന്നിവര്‍ നേതൃത്വം നല്‍കി

Continue Reading

കൊവിഡ് പ്രോട്ടോക്കോള്‍ പരിഷ്‌കരിച്ചു; സൗദിയില്‍ പള്ളികള്‍ മുഴുവന്‍ സമയം തുറക്കുന്നു, പുതിയ നിര്‍ദേശങ്ങള്‍ അറിയാം

റിയാദ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയിലെ പള്ളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പിന്‍വലിക്കുന്നു. ഇനിമുതല്‍ പള്ളികള്‍ മുഴുവന്‍ സമയം തുറക്കും. കൊവിഡ് പ്രോട്ടോക്കോളുകള്‍ പരിഷ്‌കരിച്ചതിന്റെ ഭാഗമായാണ് പുതിയ നടപടി. ഞായറാഴ്ച മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാപല്യത്തില്‍ വന്നു. ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയില്‍ നേരത്തെ നിലനിന്നിരുന്ന ഇടവേളകള്‍ ആവാം. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളികള്‍ മുഴുവന്‍ സമയം തുറക്കാനുമാകും. പൊതുജനാരോഗ്യ വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാണ് ഇസ്ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ആലു ഷെയ്ഖ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. […]

Continue Reading

പുത്തിഗെ വളവില്‍ റോഡ് തകര്‍ന്നു;വന്‍ അപകടത്തിന് സാധ്യത

പുത്തിഗെ :പുത്തിഗെ വളവില്‍ റോഡ് തകര്‍ന്നു യാത്ര ദുസ്സഹമായി, റോഡ് ഒരുഭാഗം മണ്ണ് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. അടിയന്തരമായി ഇടപ്പെട്ടില്ലെങ്കില്‍ വന്‍ ദുരന്തമുണ്ടാകും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു, അപകട മുന്നറിയിപ്പ് എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തി.അടിയന്തര നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുലൈമാന്‍ ഊജംപദവ്, ഷാനിദ് കയ്യംകുടല്‍, സലിം കട്ടത്തടുക്കാ, റഫീഖ് കുണ്ടാര്‍, ജുനൈദ് ഉറുമി എന്നിവര്‍ ആവശ്യപ്പെട്ടു.

Continue Reading

മഞ്ചേശ്വരം കടപ്പുറം സ്വദേശി മരം വെട്ടുന്നതിനിടയിൽ മരം ദേഹത്ത് വീണ് മരിച്ചു

മഞ്ചേശ്വരം കോപ്പളം കടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞി(57)ആണ് മരിച്ചത്,ഇന്നലെ മരം വെട്ടുന്ന ജോലിക്കിടയിൽ മരം ശരീരത്തിൽ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു,മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായ വ്യെക്തിയായിരുന്നു എസ്.ഡി.പി.ഐ കടപ്പുറം ബ്രാഞ്ച് പ്രസിഡന്റ്‌ സ്ഥാനവും വഹിച്ചു വന്നിരുന്നു,

Continue Reading

ഈ വർഷത്തെ ഏറ്റവും നീളം കൂടിയ പകൽ ഇന്ന്: പകലിന് ദൈർഖ്യം 12 മണിക്കൂർ 41 മിനിറ്റ്

ഇന്ത്യയടക്കം ഭൂമധ്യരേഖക്കു (Equator) വടക്കുള്ള എല്ലാ പ്രദേശങ്ങളിലും ഇത് അനുഭപ്പെടും. ഗ്രീഷ്മ അയനാന്തദിനം (Summer Solstice) എന്നാണ് ഇതിനു പറയുന്നത്. 23.27 ഡിഗ്രി വടക്ക് ഉത്തരായനരേഖ (Toopic of Cancer) മുകളിൽ സൂര്യൻനേരിട്ട് പതിക്കുന്നതു മൂലമാണ് ഉത്തരാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലിനു കാരണമാകുന്നത്. കോട്ടയത്ത് സൂര്യോദയം രാവിലെ 6.05 ന് ആയിരുന്നു. അസ്തമയം വൈകിട്ട് 6.46 ന്. ഇന്ന് കോട്ടയത്തെ പകലിന് 12 മണിക്കൂർ 41 മിനിറ്റ് ദൈർഘ്യമുണ്ടാവും. ഇന്ത്യയിൽ ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പശ്ചിമ […]

Continue Reading

ലോക് ഡൗൺ ലംഘിച്ച് മതപഠനം: മദ്രസ അധ്യാപകനെതിരെ കേസെടുത്തു.

കണ്ണൂർ: ലോക്ക്ഡൗൺ ലംഘിച്ച് മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ തളിപ്പറമ്ബിലെ കരിമ്ബം സർ സയിദ് കോളജ് റോഡിലെ ഹിദായത്തുൾ ഇസ്ലാം മദ്രസയിലാണ് സംഭവം നടന്നത്. മദ്രസാ അധ്യാപകൻ എ പി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്. പത്തോളം കുട്ടികളെ മദ്രസയിലേക്ക് എത്തിച്ച ശേഷമാണ് ക്ലാസ് നടത്തിയത്. തളിപ്പറമ്ബ് പൊലീസ് എത്തി ക്ലാസ് നിർത്തിച്ച് കുട്ടികളെ തിരിച്ചക്കുകയായിരുന്നു. അദ്ധ്യാപകന് എതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Continue Reading

വായനയിലേക്കുള്ള വാതായനം തുറന്ന് എസ്.എസ്.എഫ് ചർച്ചാ സംഗമം

വായനയിലേക്കുള്ള വാതായനം തുറന്ന് എസ്.എസ്.എഫ് ചർച്ചാ സംഗമം മൊഗ്രാൽ പുത്തൂർ:വായനാ ദിനത്തോടനുബന്ധിച്ചു “വായനയുടെ രസതന്ത്രം” എന്ന ശീർഷകത്തിൽ ഓൺലൈൻ പ്ലാറ്റഫോമിൽ എസ്.എസ്.എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു. കോറോണാ കാലത്തും വാക്കുകൾക്കും വായനകൾക്കും പ്രതിസന്ധിയില്ലെന്ന് ചർച്ചയിലൂടെ സ്ഥാപിച്ചു. പുതിയ തലമുറകൾ നവസാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യതകൾ വഴി കൂടുതൽ പഠിക്കാനും വായിക്കാനും തയ്യാറാകണമെന്ന് ചർച്ചകൾ വിലയിരുത്തി. ജവാദ് മൊഗ്രാൽ പുത്തൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹ്യ സേവകനുമായ […]

Continue Reading

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് എൻ.കെ മുഹമ്മദ് മൗലവി അന്തരിച്ചു

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് മൗലവി വഫാതായി.ഗ്രന്ഥകാരനും നുസ്‌റത്തുല്‍ അനാം മാസിക ചീഫ് എഡിറ്ററും വണ്ടൂര്‍ ജാമിഅ: വഹബിയ്യയുടെ ചാന്‍സിലറുമാണ്. 1931 ല്‍ സെപ്തംബര്‍ 21 ന് നടുവത്ത് കളത്തില്‍ സൈതാലിയുടെയും ആയിശുമ്മയുടെയും മകനായി ജനനം. മഞ്ചേരി മുഫീദുല്‍ ഉലൂം ദര്‍സില്‍ മര്‍ഹൂം ഓവുങ്ങല്‍ അബ്ദു റഹിമാന്‍ മുസ്ലിയാരില്‍ നിന്നും ദര്‍സ് പഠനം ആരംഭിച്ച അദ്ദേഹം വണ്ടൂര്‍ ജുമുഅത്ത് ‘പള്ളിയില്‍ കെ.കെ സ്വദഖതുല്ല മൗലവിയില്‍ നിന്നാണ് ദര്‍സു പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് […]

Continue Reading

ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു

രാമനാട്ടുകര • രാമനാട്ടുകരയില്‍ ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെ 4.45 ഓടെയാണ് അപകടമുണ്ടായത്.ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച ബൊലേറോയും സിമന്റ് ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു.പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണ് വാഹനം.അപകട സമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.അപകടത്തിൽ വാഹനം പൂർണ്ണമായും […]

Continue Reading

യോഗ പ്രതീക്ഷയുടെ കിരണം; ഏഴാമത് രാജ്യാന്തര യോഗ ദിനത്തിൽ സന്ദേശവുമായി പ്രധാനമന്ത്രി

ഏഴാമത് രാജ്യാന്തര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. മഹാമാരി കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. യോഗ ഫോര്‍ വെല്‍നസ് എന്നതാണ് ഈ വര്‍ഷത്തെ തീം. പ്രധാനമന്ത്രിയുടെ വാക്കുകള്‍;യോഗ പ്രതീക്ഷയുടെ കിരണമാണ്. കൊവിഡിനെതിരെ ആരോഗ്യത്തിന്റെ കവചമായി യോഗ മാറിയിരിക്കുന്നു. രോഗത്തിന്റെ വേരിലേക്ക് കടന്നുചെന്നാണ് രോഗത്ത ചികിത്സിക്കേണ്ടത്. യോഗയെ നാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി മഹാമാരിയോട് പൊരുതണം. ലക്ഷക്കണക്കിന് പേരാണ് യോഗയിലേക്കെത്തിയത്. യോഗ ദിനത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യവും ഉന്നമനവും നേര്‍ന്ന പ്രധാനമന്ത്രി […]

Continue Reading