ഭര്‍ത്താവിന്റെ മദ്യപാനവും പാന്‍പരാഗ് ഉപയോഗവും സഹിക്കാനാവുന്നില്ല. പുലര്‍ച്ചെ ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് കാമുകനൊപ്പം ഒളിച്ചോടി 22കാരി

കോട്ടയം:ഭര്‍ത്താവ് ഉറങ്ങിക്കിടക്കവെ പുലര്‍ച്ചെ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പാലാ പൂവക്കുളത്തുനിന്ന് മണ്ണാര്‍ക്കാട്ടെ കാമുകനൊപ്പം ഒളിച്ചോടിയ 22കാരിയായ വീട്ടമ്മയാണ് കഴിഞ്ഞ ദിവസം രാമപുരം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. മദ്യപാനത്തിനൊപ്പം ഭര്‍ത്താവിന്റെ പാന്‍പരാഗ് ഉപയോഗവും കാരണം സഹിക്കാനാകാതെയാണ് താന്‍ കാമുകനൊപ്പം പോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ വീട്ടമ്മയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാന്‍ അനുവദിച്ചു. സോഷ്യല്‍ മീഡിയ […]

Continue Reading

കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ വാദി ദവാസിറില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍(35)  ആണ് വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചത്. കൃഷിയിടത്തിലെ വാട്ടര്‍ ടാങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. വാദി ദവാസിറില്‍ വിമാനത്താവളത്തിനടത്തുള്ള കൃഷിയിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിച്ചുകൊണ്ടിരിക്കെ 12 മീറ്ററോളം ആഴമുള്ള ടാങ്കില്‍ പ്രവീണ്‍ മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.  

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 476 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 476 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 433 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3496 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5851 പേരാണ്.വീടുകളില്‍ 5433 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5851 പേരാണ്. പുതിയതായി 339 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4140 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 11647 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, മരണം :112

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

യുഎഇയില്‍ 1850 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് അഞ്ച് മരണം

അബുദാബി: യുഎഇയില്‍ 1850 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1826 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചുപേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,66,926 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,12,029 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,91,061 പേര്‍ രോഗമുക്തരാവുകയും 1,757 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,211 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്

Continue Reading

വിദ്യാനഗറിലെ രാജവീഥിയിൽ ഇനി അശോക വൃക്ഷങ്ങൾ തണൽ വിരിക്കും

വിദ്യാനഗർ – ടി ഐ എച്ച് എസ് എസ് മുതൽ ജില്ലാ കളക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടേയും വസതികൾ വരെയുള്ള പാത നവീകരിച്ച് സൗന്ദര്യവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാതയോരത്ത് അശോക വൃക്ഷത്തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കുട്ടികൾക്ക് റോളർ സ്കേറ്റിംഗ് പരിശീലനം നൽകുന്നതിന് ഈ പാതയിൽ സൗകര്യമൊരുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദിരിയ തുടങ്ങിയവരും വൃക്ഷത്തൈകൾ […]

Continue Reading

വായനാദിനത്തിൽ നവ്യാനുഭവവുമായി ജി യു പി എസ് മൊഗ്രാൽ പുത്തൂർ വിദ്യാർത്ഥികൾ

ഉജിർക്കര: ജൂൺ 19 വായനാദിനത്തിനോടനുബന്ധിച്ച് ജി യു പി എസ് മൊഗ്രാൽ പുത്തൂർ വിദ്യാർത്ഥികൾ കർഷകനും പ്രശസ്ത മാപ്പിളപ്പാട്ട് കവിയുമായ മുഹമ്മദ് അലി ബള്ളൂറുമായി അഭിമുഖം നടത്തി.ഗൂഗിൾമീറ്റ് വഴി നടന്ന അഭിമുഖ പരിപാടി കുട്ടികളുടെ ശ്രദ്ധയാകർഷിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനി ഫാത്തിമത്ത് ഹബീബ സ്വാഗതം പറഞ്ഞ പരിപാടി, കർഷകനും പ്രശസ്ത മാപ്പിളപ്പാട്ട് കവിയുമായ മുഹമ്മദ് അലി ബള്ളൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം ആണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്ന സന്ദേശം അദ്ദേഹം കുട്ടികൾക്ക് നൽകി.പഴയ കാല ഗാനങ്ങളിൽ […]

Continue Reading

യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി കമ്മിറ്റിയുടെ സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച്; അഞ്ചാമത്തെ ഫോണ്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ പള്ളിക്കര നെല്ലിയടുക്കം കോളനിയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് കൈമാറി

പള്ളിക്കര:ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി കമ്മിറ്റിയുടെ യൂത്ത് കെയറിന്റ ഭാഗമായുള്ള സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചിലെ അഞ്ചാമത്തെ ഫോണ്‍ നെല്ലിയടുക്കം കോളനിയിലെ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് അസംബ്ലി പ്രസിഡന്റ് അനൂപ് കല്ല്യോട്ട് കൈമാറി.. യൂത്ത് കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം പ്രസിഡന്റ് രാകേഷ് കരിച്ചേരി, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് ഭാസ്‌കരന്‍ നെല്ലിയടുക്കം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അനീഷ് നെല്ലിയടുക്കം, യൂണിറ്റ് പ്രസിഡന്റ് ശിവപ്രസാദ് എന്നിവര്‍ സംബന്ധി

Continue Reading

രാഹുൽ ഗാന്ധിയുടെ ജന്മദിനം സേവനദിനമായി അചരിച്ഛ് യൂത്ത് കോൺഗ്രസ് കുണ്ടുച്ചി യൂണിറ്റ് കമ്മിറ്റി

രാഹുൽ ഗാന്ധിയുടെ 50 ആം ജന്മദിനം സേവന ദിനമായി ആചരിച്ച് യൂത്ത് കോൺഗ്രസ് കുണ്ടുച്ചി യൂണിറ്റ്.. കുണ്ടംകുഴി-പായം-ഉണുപംകല്ല് റോഡിന്റെ കുത്തനെ ഇറക്കം ഉള്ള പായം മുതൽ മുള്ളംകോട് വരെ റോഡിന്റെ ഇരുവശവും കാട് വീട്ടിത്തെളിച്ചു വൃത്തിയാക്കി.. ശ്രീജിത്ത്‌ കോടോത്ത്, ശ്രീരാജ് കുണ്ടുച്ചി, സുനിത് ചിറക്കൽ, അഖിൽ കുണ്ടുച്ചി, സുജൻ കെ, വിഷ്ണു, ബിബിൻ ബാലചന്ദ്രൻ, സനൽ നാരായണൻ എന്നിവർ നേതൃത്വം നൽകി.

Continue Reading

യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങി ദുബായ്: ടെർമിനൽ 1 വീണ്ടും തുറക്കുന്നു

ദുബായ്: ദുബായ് എയർപോർട്ടുകൾ ദുബായ്ഇന്റർനാഷണലിന്റെ ടെർമിനൽ 1, കോൺകോർസ് ഡി എന്നിവ ജൂൺ 24 ന് വീണ്ടും തുറക്കും.കോവിഡ് -19 ലോകത്ത് ആദ്യമായി പടർന്നുപിടിച്ചപ്പോൾ, ഡിഎക്സ്ബിയിലെ പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തിവച്ചതിനെ തുടർന്ന് 2020 മാർച്ച് 25 ന് ഈ സൗകര്യങ്ങൾ അടച്ചിരുന്നു. “ ഇത് വളരെ വലിയ ഒരു നീക്കമാണ്. ലോകത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വീണ്ടെടുക്കൽസാധ്യമാക്കുന്നതിനുള്ള ശ്രമങ്ങളിൽ വ്യോമയാനവ്യവസായത്തെ നയിക്കാനുള്ള ദുബായിയുടെ ഉദ്ദേശത്തിന്റെ വ്യക്തമായ സൂചനയാണിത്” . ദുബായ് വിമാനത്താവളങ്ങളുടെ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് […]

Continue Reading