അപകട അവസ്ഥയിലുള്ള മരം സിവിൽ ഡിഫെൻസ് അംഗങ്ങളും വൈറ്റ് ഗാർഡ് അംഗങ്ങളും മുറിച്ചു മാറ്റി

ആരിക്കാടി: ദേശീയ പാതയിൽ കുമ്പള ആരിക്കാടിയിൽ അപകട അവസ്ഥയിലുള്ള മരം സിവിൽ ഡിഫെൻസ് അംഗങ്ങളും കുമ്പള വൈറ്റ് ഗാർഡ് പ്രവർത്തകരും ബന്ധപ്പെട്ട വകുപ്പിന്റ അനുമതിയോടെ മുറിച്ചു മാറ്റി. സിവിൽ ഡിഫെൻസ് പോസ്റ്റ്‌ വാഡൻ അരവിന്ദ് കണ്ണൻ നേതൃത്വം നൽകി Cd അംഗങ്ങളായ നിസാർ ആരിക്കാടി, നിയാസ്, സൈനുദ്ധീൻ എന്നിവർ പ്രവർത്തനം നടത്തി. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്‌റഫ് കർളെ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസിസ് കളത്തുർ, റഹ്മാൻ ആരിക്കാടി വൈറ്റ് ഗർഡ് കുമ്പള പ്രവർത്തകരായ […]

Continue Reading

ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചാല്‍ പിഴയില്ല; മറ്റ് രേഖകള്‍ക്കും ഇളവ് നല്‍കി കേന്ദ്രം

കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്റ്റംബർ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം. ലൈസൻസിന് പുറമെ, വാഹനങ്ങളുടെ ഫിറ്റ്നെസ്, രജിസ്ട്രേഷൻ തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും പിഴയിൽ നിന്ന് ഒഴിവാക്കണമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു. 2020 ഫെബ്രുവരി 20-ന് ശേഷം കാലാവധി അവസാനിച്ച രേഖകൾക്കാണ് ഈ ഇളവ് നൽകിയിട്ടുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് പല ഓഫീസുകളുടെയും പ്രവർത്തനം നിലക്കുകയും ഈ സാഹചര്യത്തിൽ രേഖകൾ പുതുക്കാൻ സാധിക്കാത്തതും കണക്കിലെടുത്താണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. […]

Continue Reading

ഇന്ധന വില വീണ്ടും ഉയർന്നു; മുംബൈയിൽ പെട്രോളിന് 103.08 രൂപ

ഇതുവരെ, പെട്രോൾ, ഡീസൽ വില ജൂൺ മാസത്തിൽ ലിറ്ററിന് 2.70 രൂപ വരെയും മെയ് 3 മുതൽ ലിറ്ററിന് 6.53 രൂപ വരെയും ഉയർത്തി.രണ്ട് ദിവസത്തിലൊരിക്കൽ വില ഉയർത്തുന്ന പ്രവണത തുടരുന്ന ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ജൂൺ 18 ന് വീണ്ടും പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തി. ഒരു ദിവസത്തെ താൽക്കാലിക വിരാമത്തിനുശേഷം, പെട്രോൾ വില വീണ്ടും 26-27 പൈസ ഉയർത്തിയപ്പോൾ ഡീസൽ നിരക്ക് ഉയർന്നു 28-30 പൈസ, മെട്രോകളിലുടനീളം ഇന്ധനവില റെക്കോർഡിലെത്തി. മുംബൈയിൽ ചരിത്രപരമായ ഉയർന്ന […]

Continue Reading

എൻ വൈ എൽ നേതാവിന്റെ ഇടപെടൽ, കെ എസ് ടി പി റോഡിലെ കുഴി അടപ്പിച്ചു പൊതു മരാമത്ത് മന്ത്രി

കാസറഗോഡ് : ഏറെ ചർച്ചചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി മുഹമ്മദ്‌ റിയായാസിന്റെ സ്വകാര്യ ചാനൽ വഴിയുള്ള തത്സമയ ഫോൺ ഇൻ പരിപാടിയിലൂടെ കാസറഗോഡ് ചന്ദ്രഗിരി ജംഗഷനിൽ കെ എസ് ടി പി റോഡിൽ ഉണ്ടായായിരുന്ന അപകടസാധ്യത യുള്ള കുഴി അടപ്പിച്ചു നാഷണൽ യൂത്ത് ലീഗ് നേതാവ്,ഏറെ തിരക്കുള്ള നഗരത്തോട് ചേർന്ന് വാഹന ഗതാഗതത്തിനു ഭീഷണി ഉയർത്തി മാസങ്ങളോളം മരണമുഖമായി നിന്നിട്ടും അധികൃതർ കണ്ണടക്കുകയായിരുന്നു, ഇതിനിടെയാണ് മന്ത്രിയുടെ തത്സമയ പ്രശ്ന പരിഹാര പരിപാടിയിലേക്ക് പൊതു പ്രവർത്തകനും […]

Continue Reading

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബെള്ളിപ്പാടി കോട്ടൂർ ശാഖയുടെ WAY to PRAY പദ്ധതിയുടെ ഭാഗമായി ആലൂർ മേഘലയ്ക്കുള്ള നിസ്കാര വസ്ത്രം കൈമാറി

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബെള്ളിപ്പാടി കോട്ടൂർ ശാഖയുടെ WAY to PRAY പദ്ധതിയുടെ ഭാഗമായിആലൂർ മേഘലയ്ക്കുള്ള മുസ്ലിം സ്ത്രീകളുടെ നിസ്കാര വസ്ത്രം, മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി. എം. അഷ്റഫ് ബെള്ളിപ്പാടി, കോട്ടൂർ ശാഖ അംഗം അബ്ദു ഡെൽമയിൽ നിന്ന് സ്വീകരിക്കുന്നു. ബി കെ ഹംസ, ഷഫീഖ് ആലൂർ, റിഷാദ് കളരി എന്നിവർ സമീപത്ത്.

Continue Reading

ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം പ്രതിരോധിക്കും : അഡ്വ. കെ. പ്രകാശ് ബാബു

ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാഷ് ട്രീയപരമായും നിയമപരമായും പ്രതിരോധം തീര്‍ക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു പറഞ്ഞു. ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സത്യാഗ്രഹത്തിന്റെ ജില്ലാ തല ഉദ്ഘാടനം കാസര്‍ഗോഡ് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കൊടകര കേസില്‍ ആദ്യഘട്ട അന്വേഷണം നടത്തിയ പോലീസ് സംഘത്തിനു എല്ലാ പിന്തുണയും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. എ.കെ.ജി. സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം അന്വേഷണം നടത്താനാണ് […]

Continue Reading

മൂന്നാം തരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തകൃതി; ആശങ്ക വിടാതെ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍

കൊവിഡ് മൂന്നാം തരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ ആശങ്ക വിട്ടു മാറാതെ നില്‍ക്കുകാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍.കൊവിഡ് രോഗികളുമായി ഇടപഴകിയ ശേഷം ദിവസവും വീട്ടിലെത്തുന്ന ഇവര്‍ കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ കുറിച്ചോര്‍ത്ത് വലിയ മാനസികസമ്മര്ദ്ദത്തിലാണ്.ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി വാക്സീനേഷന് മുൻഗണന നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാനത്ത് സര്‍ക്കാര്‍ -സ്വകാര്യ മേഖലകളിലായി ജോലിയെടുക്കുന്നത് 2 ലക്ഷത്തിലേറെ ആരോഗ്യപ്രവര്‍ത്തകരാണ്.ഇവരിലേറെയും കൊവിഡ് രോഗികളുമായി ദൈനംദിന സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ്. കൊവിഡ് വ്യാപനത്തിൻറെ ആദ്യ ഘട്ടത്തില്‍ ആശുപത്രികള്‍ തന്നെ ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ആ […]

Continue Reading

പെട്രോൾ പമ്പിലേക്ക് മഷിക്കുപ്പിയുമായി എസ്എസ്എഫ്

കാസർകോട്: അനിയന്ത്രിതമായ പെട്രോൾ വിലവർദ്ധനവിനെതിരെ എസ് എസ് എഫ് കാസർകോട് ഡിവിഷൻ പ്രക്ഷോഭം സംഘടിപ്പിച്ചു.ഡിവിഷൻ പരിധിയിലെ ഉളിയത്തടുക്ക, വിദ്യാ നഗർ, കറന്തക്കാട്, നുള്ളിപ്പാടി, കാസർകോട്, ചെർക്കള തുടങ്ങിയ 9 പെട്രോൾ പമ്പുകളിൽ “പെട്രോൾ വാങ്ങാൻ മഷി കുപ്പിയുമായി ക്യു നിൽക്കുന്നു”എന്ന പ്രമേയം ഉയർത്തി പിടിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ പ്രക്ഷോഭം കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണകൂടത്തിന് താക്കീത് നൽകി. വിത്യസ്ഥ കേന്ദ്രങ്ങളിൽ ജില്ലാ ഭാരവാഹികളായ ശംസീർ സൈനി, ബാദ്ഷാ സഖാഫി, തസ്ലീം കുന്നിൽ, ഫാറൂഖ് സഖാഫി […]

Continue Reading

ട്രെയിനിൽ നിന്ന്‌ തെറിച്ച്‌ വീണ്‌ യുവാവിന്‌ ദാരുണാന്ത്യം

അജാനൂര്‍: സ്വദേശത്തേക്ക്‌ മടങ്ങുകയായിരുന്ന യുവാവ്‌ തീവണ്ടിയില്‍ നിന്ന്‌ പാളത്തിലേക്ക്‌ തെറിച്ച്‌ വീണ്‌ മരണപ്പെട്ടു.മുംബൈയിലെ പ്രമുഖ സ്വകാര്യ ആശുപ്രതിയില്‍ നഴ്സിംഗ്‌അസിസ്റ്റന്റായി ജോലി ചെയ്തുവരുന്ന ആലത്തൂര്‍ വടക്കുംച്ചേരിസ്വദേശി ജോയി ജോസഫിന്റെ മകന്‍ ഷിജോ ജോസഫാ (30)ണ്‌കാഞ്ഞങ്ങാടിനടുത്ത അജാനൂര്‍ റെയില്‍വെ ഗേറ്റിനടുത്ത്‌ അപകടത്തില്‍പ്പെട്ടത്‌. ഇന്ന്‌ രാവിലെ 7 മണിയോടെ യുവാവിന്റെമൃതദേഹം റെയില്‍വെ പാളത്തില്‍ കണ്ടെത്തുകയായിരുന്നു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ ഹൊസ്ദുര്‍ഗ്‌പോലീസ്‌ സ്ഥലത്തെത്തി മൃതദേഹം തോയമ്മല്‍ ജില്ലാശുപത്രിയിലേക്ക്‌ മാറ്റി. വിവരമറിഞ്ഞ്‌ ആലത്തൂരില്‍ നിന്ന്‌ ബന്ധുക്കള്‍ ഇന്ന്‌ വൈകിട്ടോടെ കാഞ്ഞങ്ങാട്ടെത്തിയിട്ടുണ്ട്‌.

Continue Reading

“അച്ഛന്‍ ഞങ്ങളോട് സംസാരിക്കുന്നില്ല, ഭക്ഷണം ചോദിച്ചിട്ടും തരുന്നില്ല”, കുട്ടികളുടെ പരാതിയില്‍ വീടിനകത്തെത്തിയ അയല്‍ക്കാര്‍ കണ്ടത് അഴുകിത്തുടങ്ങിയ മൃതദേഹം

ബറേലി : അച്ഛന്‍ സംസാരിക്കുന്നില്ലെന്ന കുട്ടികളുടെ പരാതിയില്‍ വീടിനകത്തെത്തിയ അയല്‍ക്കാര്‍ കണ്ടത് അഴുകിത്തുടങ്ങിയ മൃതദേഹം. വിശന്ന് വലഞ്ഞ് കുട്ടികള്‍ മൃതദേഹത്തിനരികെ കഴിഞ്ഞത് മൂന്ന് ദിവസം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. നാലും ആറും വയസ്സുള്ള കുട്ടികളാണ് അച്ഛന്‍ മരിച്ചതറിയാതെ മൂന്ന് ദവസം മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. ബറേലി സ്വദേശിയായ മനോജ് ദയാല്‍ എന്നയാളെയാണ് മരിച്ചത്. അച്ഛന്‍ തങ്ങളോട് സംസാരിക്കുന്നില്ലെന്നും ഭക്ഷണം ആവശ്യപ്പെട്ടിട്ടും തരുന്നില്ലെന്നും കുട്ടികള്‍ കരഞ്ഞ് പറഞ്ഞതിനെത്തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാര്‍ വീട് പരിശോധിച്ചപ്പോളാണ് അഴുകിത്തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. […]

Continue Reading