ബോവിക്കാനം എ.യു.പി.സ്കൂളിലെ അധ്യാപകർ അമ്മങ്കോട് അംഗനവാടി പൊതു പഠന കേന്ദ്രത്തിലേക്ക് ടി.വി.നൽകി

മുളിയാർ: ബോവിക്കാനം എ.യു.പി.സ്കൂളിലെഅധ്യാപകർ അമ്മങ്കോട് അംഗനവാടി പൊതുപഠന കേന്ദ്രത്തിലേക്ക്ടി.വി.നൽകി.കൈമാറൽ ചടങ്ങ്പി.ടി.എ. പ്രസിഡണ്ട് ബി.എം.ഹാരിസിൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചപ്പ് സ്വിച്ച് ഓൺ നിർവ്വഹിച്ചു. പ്രധാന അധ്യാപിക പ്രേമബിന്ദു സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൾ ഖാദർ, അധ്യാപകരായ വേണുകുമാർ,രാധാകൃഷ്ണൻഅംഗനവാടി വർക്കർലക്ഷ്മി പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രജ്ഞിത്ത് മാസ്റ്റർ നന്ദി പറഞ്ഞു

Continue Reading

കാറഡുക്കയും കാഞ്ഞങ്ങാടും സംസ്ഥാനത്തെ ആദ്യ ഇ-ഓഫീസ് ബ്ലോക്ക് പഞ്ചായത്തുകൾ; പ്രഖ്യാപനം ഒന്നിന്

കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകൾ ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്ന കേരളത്തിലെ ആദ്യ ബ്ലോക്കുകളാകുന്നു. ഇ-ഓഫീസ് പ്രഖ്യാപനം ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഓൺലൈനായി നിർവഹിക്കും. ഗ്രാമവികസന കമ്മീഷണർ വി.ആർ വിനോദ് മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു ആമുഖ പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷനാകും.ഇ-ഓഫീസാകുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്തുകളാകുന്നത് ജില്ലയുടെ നേട്ടമാണ്. ഒരു മാസക്കാലത്തിനുള്ളിൽ മറ്റ് നാല് ബ്ലോക്ക് പഞ്ചായത്തുകൾകൂടി ഇ-ഓഫീസ് […]

Continue Reading

രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരം; എഫ്.എം.എസ്.സി.ഐ യുടെ നോമിനേഷൻ ലിസ്റ്റിൽ മൂസാഷരീഫും.

ഭാരത സർക്കാർ രാജ്യത്തെ മികച്ച കായിക പ്രതിഭകൾക്ക് പ്രതിവർഷം നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിന് പരിഗണിക്കാനുള്ള നോമിനേഷൻ ലിസ്റ്റിൽ മലയാളിയും ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററുമായ മൂസാ ഷരീഫ് ഇടം പിടിച്ചു.ഫെഡറഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ ( എഫ്.എം.എസ്.സി.ഐ) യാണ് 2017 മുതലുള്ള നേട്ടങ്ങൾ മാത്രം മുൻനിർത്തി മൂസാ ഷരീഫിന്റെ പേര് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. ഏഴ് തവണ ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം നേടുക […]

Continue Reading

“പെട്രോൾ വിലവർദ്ധനവ്: കേന്ദ്രസർക്കാർ എരിതീയിൽ എണ്ണയൊഴിക്കുന്നു” മൊഗ്രാൽ ദേശീയവേദി

കുമ്പള. പെട്രോളിന്റെയും ഡീസലിന്റെയും തുടർ വിലകയറ്റം വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടും കേന്ദ്ര സർക്കാർ അനങ്ങാതെയി രിക്കുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അഭിപ്രായപ്പെട്ടു. സെഞ്ച്വറി പിന്നിട്ട പെട്രോൾ വില വർദ്ധനവിനെതിരെ കുമ്പള പെർവാഡ് പെട്രോൾ പമ്പിന് മുമ്പിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നാസിർ മൊഗ്രാൽ. തുടർച്ചയായ ഇന്ധന വിലവർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ജനങ്ങൾ കോവിഡ് മൂലം ജോലിയില്ലാതെ വലിയ […]

Continue Reading

കുമ്പള അയ്യപ്പക്ഷേത്രത്തിൽ കവർച്ച; വെള്ളി-സ്വർണ്ണാഭാരങ്ങളും ഭണ്ഡാരവും കവർന്നു

കുമ്പള ദേശിയ പാതയിൽ ഗോപാല കൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച. വാതില്‍ പൂട്ട് ഊരിയെടുത്താണ് കവര്‍ച്ച നടന്നത്. സ്വര്‍ണ്ണവും വെള്ളിയാഭരണങ്ങളും ഭണ്ഡാരങ്ങളും കവര്‍ന്നു. ഇന്ന് രാവിലെ ക്ഷേത്ര പൂജാരി ജയറാം ഭട്ട് എത്തിയപ്പോഴാണ് വാതില്‍ തുറന്ന നിലയില്‍ കണ്ടത് രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പള പൊലീസ് വിരലടയാള വിദഗ്ദരും പോലീസ് നായയുമായെത്തി തെളിവെടുപ്പ് നടത്തി, അന്വേഷണം ആരംഭിച്ചു

Continue Reading

മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് പ്രതികാരം തീര്‍ത്തത് 500 ലേറെ ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച്‌; ഒടുവില്‍ ‘തമിഴ്‌സെല്‍വന്‍ കണ്ണന്‍’ കണ്ണൂര്‍ പരിയാരം പോലീസിന്റെ വലയില്‍

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് പി.ജി.വിദ്യാര്‍ത്ഥിനിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിയെ സേലത്തുനിന്നും പോലീസ് പിടികൂടി. സേലം തിരുവാരൂരിലെ തമിഴ്‌സെല്‍വന്‍ കണ്ണന്‍ (25) എന്നയാളാണ് പരിയാരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 28 ന് കേരളത്തിലെത്തിയ തമിഴ്‌സെല്‍വന്‍ പി.ജി.വിദ്യാര്‍ത്ഥിനി ഡോ.അശ്വതി നാട്ടില്‍ പോയപ്പോഴാണ് അടച്ചിട്ട എട്ടാംനിലയിലെ ഹോസ്റ്റലിന്റെ മുറിയുടെ പൂട്ട് തകര്‍ത്ത് 40,000 രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ചത്. ഇയാള്‍ മോൗഷണം നടത്തി ഇറങ്ങിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ് […]

Continue Reading

ജില്ലാശുപത്രിയിലെ നിയമനം; ജില്ലാ പഞ്ചായത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു

കാസര്‍കോട്: ശരത് ലാലിന്റെയും കൃപേഷിന്റേയും കൊലയാളികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ വഴിവിട്ട് നിയമനം നല്‍കിയതിനെതിരെ യുഡിഎഫ് കൊണ്ട് വന്ന പ്രമേയം ചര്‍ച്ച പോലും ചെയ്യാതെ തള്ളിക്കളഞ്ഞതിലും, നിയമനം റദ്ദാക്കാത്തതിലും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിയിലും പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്കു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ ഭാരവാഹികളായ കാര്‍ത്തികേയന്‍ പെരിയ, ഇസ്മയില്‍ ചിത്താരി, മാത്യു ബദിയടുക്ക, രതീഷ് ഇരിയ, […]

Continue Reading

കുറ്റിക്കോൽ റോഡ് വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തി പൊതുപ്രവർത്തകൻ നാസർ ബെള്ളിപ്പാടി.

മുളിയാർ : തൊണ്ണൂറ് ശതമാനം പ്രവർത്തികൾ പൂർത്തീകരിച്ചിട്ടും ബോവിക്കാനം ടൗണിനോട് ചേർന്നുള്ള കുറച്ച് ഭാഗങ്ങൾ മാത്രം സാങ്കേതിക തടസ്സങ്ങൾ ചൂണ്ടികാട്ടി പൂർത്തീകരിക്കാനാവാതെ മുടങ്ങികിടക്കുന്ന ബോവിക്കാനം -കുറ്റിക്കോൽ റോഡ് വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തി പൊതുപ്രവർത്തകൻ നാസർ ബെള്ളിപ്പാടി.മന്ത്രിയുടെ ഫേസ്ബുക്ക് ലൈവ് പ്രോഗ്രാമിലൂടെയാണ് നാസർ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്, എന്നേ പൂർത്തീകരിക്കേണ്ട പ്രവർത്തി, പ്രസ്തുത റോഡ് കടന്നുപോകുന്ന പ്രദേശത്തുള്ള സ്വകാര്യ കെട്ടിട ഉടമകൾ തങ്ങളുടെ സ്ഥലം നഷ്ടപ്പെടുന്നു എന്ന് കാണിച്ച് കോടതിയിൽ കേസ് നൽകിയതാണ് […]

Continue Reading

കാസർകോട്-കർണാടക അതിർത്തിയോടുചേർന്നുള്ള സ്ഥലനാമങ്ങൾ മാറ്റുന്നതായി പ്രചാരണം; പ്രചരിക്കുന്നതു വ്യാജമാണെന്ന് ജില്ലാ കലക്ടർ

കാസർകോട് :കർണാടക അതിർത്തിയോടു ചേർന്നുള്ള കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ കേരളം മാറ്റാൻ ശ്രമിക്കുന്നതായി പ്രചാരണം. അതേസമയം ഇത്തരം നീക്കങ്ങളൊന്നും ചർച്ചയിൽ പോലുമില്ലെന്നും അനാവശ്യ വിവാദം സൃഷ്ടിക്കരുതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. കന്നഡ ഭാഷയിലുള്ള പേരുകൾ മലയാളത്തിലേക്കു മാറ്റുന്നു എന്ന രീതിയിലുള്ള സന്ദേശമാണു വ്യാപകമായി പ്രചരിച്ചത്. മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുർഗ്, മധൂര് തുടങ്ങിയ സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ശ്രമം നടക്കുന്നതായും ഇതു കന്നഡ ഭാഷയ്ക്കെതിരെയുള്ള നീക്കമാണെന്നും ആരോപിച്ചു കർണാടക ബോർഡർ ഏരിയ ഡവലപ്മെന്റ് അതോറിറ്റി സെക്രട്ടറി പ്രകാശ് മട്ടിഹള്ളി […]

Continue Reading

മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു; ഈ നിലയില്‍ തുടര്‍ന്നാല്‍ മൂന്നാം കൊവിഡ് തരംഗത്തെ നേരിടാനാകില്ലെന്ന് വിദഗ്ധര്‍

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ വീണ്ടും ക്ഷാമം നേരിടുമെന്ന് റിപ്പോര്‍ട്ടുകള്‍. വാക്‌സിനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് അടുത്ത മാസവും വാക്‌സിന്‍ ക്ഷാമമുണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ജൂലൈയില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി 12 കോടി വാക്‌സിന്‍ ഡോസ് നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 10 കോടി കൊവിഷീല്‍ഡ് ഡോസുകളും ഭാരത് ബയോടെകില്‍ നിന്നുള്ള 2 കോടി കൊവാക്‌സിന്‍ ഡോസുകളുമാണ് വിതരണം ചെയ്യുകയെന്നും കേന്ദ്ര […]

Continue Reading