മുകുള്‍ റോയിയെ മുന്നില്‍ നിര്‍ത്തി മമതയുടെ കരുനീക്കം; 25 ബി.ജെ.പി. എം.എല്‍.എമാര്‍ തൃണമൂലില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ നില കൂടുതല്‍ പരുങ്ങലിലേക്ക്. അടുത്തിടെ ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പി. നേതാക്കളുമായും സംഘടനാ ഭാരവാഹികളുമായും ഫോണില്‍ സംസാരിച്ചുവെന്ന് മുകുള്‍ റോയ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഒരുപടി കൂടി കടന്ന് ബി.ജെ.പിയിലെ 30 ഓളം എം.എല്‍.എമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മുകുള്‍ റോയിയുടെ മകന്‍ സുഭ്രാംഗ്ഷു റോയ് പറയുന്നത്. ’25-30 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്ന് തൃണമൂലിലേക്ക് വരും. രണ്ട് ബി.ജെ.പി. എം.പിമാരും തൃണമൂലിലേക്ക് […]

Continue Reading

ഷാര്‍ജയില്‍ മലയാളി കുത്തേറ്റു മരിച്ചു

ഷാര്‍ജ: മലയാളി യുവാവിനെ ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന്‍ (29) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. അബു ഷഗാരയില്‍ ആഫ്രിക്കന്‍ സ്വദേശികളുമായി വിജയന്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകം. ഷാര്‍ജ പോലിസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരനായിരുന്നു വിഷ്ണു. അവിവാഹിതനാണ്.

Continue Reading

‘ഓര്‍മ കുറഞ്ഞു, സദാസമയം ചിരി മാത്രം.. ഉറക്കമില്ല’ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് കല്ല് കൊണ്ട് തലയോട്ടി തകര്‍ത്ത അജീഷ് പോളിന്റെ അവസ്ഥ ഉള്ളുപൊള്ളിക്കും

മറയൂര്‍: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ പ്രതി പോലീസ് ഓഫീസര്‍ അജീഷ് പോളിന്റെ തല കല്ല് കൊണ്ട് അടിച്ചു പൊട്ടിച്ചത് കേരളത്തെ നടുക്കിയ ഒന്നായിരുന്നു. കല്ലു കൊണ്ടുള്ള ആക്രമണത്തില്‍ അജീഷ് പോളിന്റെ തലയോട്ടി തകര്‍ന്നിരുന്നു. ഇപ്പോള്‍ അജീഷിന്റെ നിലവിലുള്ള ആരോഗ്യസ്ഥിതി ഉള്ളുപൊള്ളിക്കുന്നതാണ്. ആരെയും തിരിച്ചറിയാന്‍ സാധിക്കാതെ ഓര്‍മ കുറയുന്ന അവസ്ഥയിലാണ് പോലീസ് ഉദ്യോഗസ്ഥന്‍. ആലുവ രാജഗിരി ആശുപത്രിയിലാണ് അജീഷ് ചികിത്സയിലുള്ളത്. സദാസമയവും ഒരു ചിരി മാത്രമാണ് അജീഷിന്. ഓര്‍മ്മ പൂര്‍ണ്ണമായും തിരിച്ചുകിട്ടിയിട്ടില്ല. ഉറക്കവും തീരെ ഇല്ല. […]

Continue Reading

കാസർകോട് ജില്ലയിൽ നിയന്ത്രണം വാർഡ് തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ അടച്ചിടില്ല:ഡോ.ഡി.സജിത് ബാബു

ലോക്ഡൗൺ: ജില്ലയിൽ നിയന്ത്രണം വാർഡ് തലത്തിൽസംസ്ഥാന തലത്തിലുള്ള ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടില്ലെന്നും പകരം വാർഡുതലത്തിൽ നിയന്ത്രണം നടപ്പാക്കുമെന്നും ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലാ തല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.രോഗ നിരക്ക് കണക്കാക്കിയായിരിക്കും പ്രാദേശികതലത്തിലെ അടച്ചിടൽ. ഇതിനായി ആരോഗ്യ വകുപ്പ് വാർഡ് തലത്തിലെ രോഗ സ്ഥിരീകരണ നിരക്ക് ദിവസവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി […]

Continue Reading

എൽ ഡി സി കന്നടക്കരോട് വീണ്ടും അവഗണന

എൽ ഡി സി കന്നഡ മലയാളം (കാറ്റഗറി നമ്പർ 459/2016) ചുരുക്കപ്പട്ടികയിൽ 500 പേരെ ഉൾപെടുത്തണമെന്ന് ഒരു കൂട്ടം ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ലിസ്റ്റിൽ ഏതാനും പേരെ ഉൾപെടുത്തുകയും രണ്ട് വർഷം കൊണ്ട് എല്ലാവർക്കും നിയമനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. സുപ്ലിമെന്ററി ലിസ്റ്റ് ഇല്ലാത്തതിനാൽ സംവരണ വിഭാഗങ്ങൾക്കായി എൻ സി എ വിജ്ഞാപനം വിളിക്കുകയും ചെയ്തു. 2013 ലാണ് അവസാനമായി ഈ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് നിലവിലില്ലാത്തതിനാൽ പല വകുപ്പ് മേധാവികളും ഒഴിവ് റിപ്പോർട്ട്‌ ചെയ്തിട്ടില്ല. പകരം […]

Continue Reading

സംസ്ഥാനത്തുടനീളം പരിമിത സർവ്വീസുകളുമായി കെഎസ്‌ആർടിസി‍

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം 17 മുതൽ കെഎസ്‌ആർടിസി പരിമിതമായ സർവ്വീസുകൾ നടത്തും. കൊറോണ പ്രോട്ടോക്കോൾ പാലിച്ചാകും സർവ്വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ) പ്രദേശങ്ങളിൽ സ്‌റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ് സർവ്വീസുകൾ നടത്തുന്നത്. ദീർഘദൂര സർവ്വീസുകൾക്ക് നിലവിലെ ഡ്യൂട്ടി പാറ്റേൺ തുടരും എന്നാൽ ഓർഡിനറി ബസുകളിൽ 12 മണിയ്ക്കൂർ എന്ന നിലയിൽ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ്, 410 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 430 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 410 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3716 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20768 പേര്‍ വീടുകളില്‍ 20029 പേരും സ്ഥാപനങ്ങളില്‍ 739 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 20768 പേരാണ്. പുതിയതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2520 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം; 2021 ജൂൺ 16 മുതൽ 18 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.

16-06-2021 മുതൽ 18-06-2021 വരെ: കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്നേ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. പ്രത്യേക ജാഗ്രത നിർദേശം 16-06-2021 മുതൽ 19-06-2021വരെ : ഗൾഫ് ഓഫ് മാന്നാർ മേഖലയിലും , മഹാരാഷ്ട ഗോവ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് […]

Continue Reading

കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ബേക്കല്‍: കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. തായല്‍ മൗവ്വലിലെ പി കെ മുസ്‌തഫയുടെ ഭാര്യ ദൈനബി (57)യാണ്‌ മരിച്ചത്‌. മാണിക്കോത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: സുഹറാബി, സിദ്ധീഖ്‌, ത്വാഹിറ, ഖദീജ, മസീന. മരുമക്കള്‍: ബദ്‌റുദ്ദീന്‍ ബാവിക്കര, യൂസഫ്‌ കൂവ്വത്തൊട്ടി, നസീര്‍ തെക്കേക്കര. സഹോദരങ്ങള്‍: അബൂബക്കര്‍, റുഖിയ, ബീഫാത്തിമ, പരേതനായ അബ്‌ദുല്‍ അസീസ്‌.

Continue Reading

സംസ്ഥാനത്ത് ഇന്ന് 13,270 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 147 മരണം റിപോർട്ട് ചെയ്തു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading