കേരളം ഇന്ന് മുതല്‍ അണ്‍ലോക്കിലേക്ക്; നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് 19 രണ്ടാംതരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മെയ് എട്ടിന് ആരംഭിച്ച സമ്പൂര്‍ണ അടച്ചിടല്‍ അവസാനിപ്പിച്ച് കേരളം ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കും. നിലവിലെ രോഗവ്യാപന തോതനുസരിച്ച് നാല് വിഭാഗമായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇളവുകള്‍ ഇവയൊക്കെയാണ് മിതമായ രീതിയില്‍ പൊതുഗതാഗതം ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകള്‍ അനുവദിക്കും. (സ്പോര്‍ട്സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ). ബെവ്കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 […]

Continue Reading

കൊക്കകോളയുടെ ഓഹരി വില ഇടിഞ്ഞു; റൊണാൾഡോ കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയതിനു തൊട്ടുപിന്നാലെ ഓഹരികൾ 56.10 ഡോളറിൽ നിന്ന് 55.22 ഡോളറായി കുറഞ്ഞു

റൊണാൾഡോ കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയതിനു തൊട്ടുപിന്നാലെ കൊക്കകോളയുടെ ഓഹരികൾ 56.10 ഡോളറിൽ നിന്ന് 55.22 ഡോളറായി കുറഞ്ഞു, അതായത് കമ്പനിയുടെ മൂല്യം 242 ബില്യൺ ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറായി കുറഞ്ഞു. ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായി കോച്ചിനൊപ്പം വാര്‍ത്താ സമ്മേളനത്തിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ മുന്നില്‍ വെച്ചിരുന്ന കോള കുപ്പികള്‍ എടുത്ത് മാറ്റിയത്. ടേബിളില്‍ ഉണ്ടായിരുന്ന കോളക്കുപ്പികള്‍ എടുത്തുമാറ്റി കുപ്പിവെള്ളം ഉയര്‍ത്തിക്കാണിച്ച് ഇതാണ് കുടിക്കേണ്ടതെന്ന് പറയുകയും ചെയ്യുന്ന വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Continue Reading

കണ്ണൂരില്‍നിന്നുള്ള വിമാനം ഹൂബ്ലിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ടയര്‍ പൊട്ടി; ആര്‍ക്കും പരുക്കില്ല

ബെംഗളൂരു ∙ കർണാടകയിലെ ഹൂബ്ലിയിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടി. തിങ്കളാഴ്ച രാത്രിയാണു സംഭവം. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കണ്ണൂരിൽനിന്നു പുറപ്പെട്ട 6ഇ 7979 ഇൻഡിഗോ വിമാനത്തിന്റെ ടയറാണു പൊട്ടിയത്. പുലർച്ചെ രണ്ടരയോടെ റൺവേ ക്ലിയർ ചെയ്തെന്നും വിമാനത്താവളം പതിവുപോലെ പ്രവർത്തിക്കുന്നതായും ഡയറക്ടർ പ്രമോദ് കുമാർ ഠാക്കൂർ പറഞ്ഞു. വിമാനത്തിന് അപകടമുണ്ടായതായി ഇൻഡിഗോ കമ്പനി സ്ഥിരീകരിച്ചു. ഏഴു യാത്രക്കാരും നാലു ജീവനക്കാരുമായി തിങ്കളാഴ്ച രാത്രി 8.35 ഓടെ വിമാനം സുരക്ഷിതമായാണ് ഇറങ്ങിയത്. എല്ലാവരും സുരക്ഷിതരാണ്. ടയർ […]

Continue Reading

അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

ഗുവാഹത്തി: അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിതാണ് ആത്മഹത്യ ചെയ്തത്. ബസിനുള്ളില്‍ തന്നെയാണ് അഭിജിത് തൂങ്ങിമരിച്ചത്. അതിഥി സംസ്ഥാനത്തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്. കേരളത്തില്‍ നിന്ന് പോയ നിരവധി ബസുകള്‍ അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുകയാണ്. പെരുമ്പാവൂരില്‍നിന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യിക്കാനായി അതിഥിത്തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളാണു ലോക്ഡൗണ്‍ കാരണം വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.

Continue Reading

മീൻ പിടിക്കാൻ പോയ യുവാക്കളെ കാണാതായി

ഉപ്പുതറ: ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാനായി പോയ രണ്ട് യുവാക്കളെ കാണാതായി. മാട്ടുത്താവളം കുമ്മിണിയിൽ ജോയിസ് (31), ഇല്ലിക്കൽ മനേഷ് (29) എന്നിവരെയാണ് ജലാശയത്തിൽ കാണാതായത്. ഉപ്പുതറ കാക്കത്തോട് കെട്ടുചിറയിലാണ് സംഭവം. ഇവരെ കണ്ടെത്താനായി തെരച്ചിൽ തുടരുകയാണ്. 

Continue Reading

ഈ വര്‍ഷത്തെ ഹജ്ജിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി : തീര്‍ഥാടനം പൗരന്മാര്‍ക്ക് മാത്രമായി സൗദി ചുരുക്കിയതിനെത്തുടര്‍ന്നാണ് നടപടി

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിദേശത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് അനുമതി ഉണ്ടാവില്ല എന്ന് സൗദി അറിയിച്ചതിന് പിന്നാലെയാണിത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹജ്ജ് തീര്‍ഥാടനം പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്താന്‍ സൗദി തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി.അറുപതിനായിരം തീര്‍ഥാടകരെ മാത്രമാണ് ഈ വര്‍ഷം ഹജ്ജിന് അനുവദിക്കുകയെന്നും സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. അപേക്ഷകര്‍ രാജ്യത്തെ പ്രതിരോധ […]

Continue Reading

എൻ എ നെല്ലിക്കുന്ന് ജി യു പി എസ് മൊഗ്രാൽ പുത്തൂർ സ്കൂൾ സന്ദർശിച്ചു

ഉജിർക്കര: ജി യു പി എസ് മൊഗ്രാൽ പുത്തൂർ സ്കൂൾ പുനരുദ്ധാരണത്തിൻറെ ഭാഗമായി കാസറഗോഡ് എംഎൽഎ എൻ.എ. നെല്ലിക്കുന്ന് സ്കൂൾ സന്ദർശിച്ചു. പരിപാടിയിൽ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ, പിടിഎ ഭാരവാഹികൾ , പ്രധാന അധ്യാപിക , ഹീറോസ് ബള്ളൂർ, രാഷ്ട്ര സേവ ക്ലബ് പ്രതിനിധികൾ , അധ്യാപകർ, സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.യോഗത്തിൽ സ്കൂളിൻറെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനപ്രതിനിധികൾക്ക് മുമ്പിൽ ചർച്ച ചെയ്യുകയും അതിന് വേണ്ടി പരമാവധി പ്രയത്നിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി. […]

Continue Reading

ഇനി സമ്പൂര്‍ണ ലോക്ഡൗണില്ല; നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി, പൊതുഗതാഗതവും ബാറുകളും മിതമായി തുറക്കും, ഇളവുകള്‍ ഇങ്ങനെ 👇🏻

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. കൊവിഡ് വ്യാപനത്തിലെ കുറവ് പരിഗണിച്ചാണ് തീരുമാനം. എന്നാല്‍ പൂര്‍ണമായ ഇളവല്ല ഉദ്ദേശിക്കുന്നതെന്നും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ […]

Continue Reading

ജില്ലയ്ക്ക് ആശ്വാസം: കോവിഡ് പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് കുറയുന്നു

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ കാസര്‍കോട് ജില്ലയില്‍ രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമാകുന്നു. പരിശോധനകളുടെ എണ്ണം കൂടുമ്പോള്‍ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുത്താല്‍ മിക്ക തദ്ദേശ സ്ഥാപന പരിധികളിലെയും പരിശോധന കൂടിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തില്‍ രോഗികളുടെ എണ്ണം വളരെ ഉയര്‍ന്ന പഞ്ചായത്തുകളിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഫലപ്രദമാകുന്നുവെന്നതിന്റെ സൂചനകളാണ് പ്രതിദിന പരിശോധന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ബേഡഡുക്ക പഞ്ചായത്തില്‍ തുടര്‍ച്ചയായ ഏഴ് ദിവസം 10 ശതമാനത്തില്‍ താഴെയാണ് സ്ഥിരീകരണ നിരക്ക്. പടന്നയില്‍ അഞ്ച് ദിവസമായും […]

Continue Reading

കേരളം അൺലോക്കിലേക്ക്! ഇനി പ്രാദേശിക ലോക്ക്ഡൗൺ; ടിപിആര്‍ 30 ൽ കൂടുതലെങ്കിൽ കടുത്ത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപന നിരത്തിക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനം. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ഇപ്പോൾ സ്ഥിതിയിൽ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനം മൊത്തെടുത്താൽ രണ്ടാം തരംഗം ഏതാണ് നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ നിരവധി പഞ്ചായത്തുകളിൽ ടിപിആർ ഉയർന്നു നിൽക്കുകയാണ്. ഇത്തരം പഞ്ചായത്തുകളെ കണ്ടെത്തി അവയെ […]

Continue Reading