കാസര്‍കോട് ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ്, 200 പേര്‍ക്ക് രോഗമുക്തി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 11.9

കാസര്‍കോട് ജില്ലയില്‍ 301 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 200 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3699 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 190 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21069പേര്‍ വീടുകളില്‍ 20329 പേരും സ്ഥാപനങ്ങളില്‍ 740 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21069 പേരാണ്. പുതിയതായി 1245 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2532 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി […]

Continue Reading

മംഗ്‌ളൂരു വിമാനത്താവളത്തിലേയ്‌ക്കുള്ള റോഡിലെ പ്രധാന പാലത്തിൽ വിള്ളൽ ; ഗതാഗതം നിരോധിച്ചു

മംഗ്‌ളൂരു: മംഗ്‌ളൂരു ബജ്‌പെ വിമാന താവളത്തിലേയ്‌ക്കുള്ള പാതയിലെ പ്രധാന പാലങ്ങളില്‍ ഒന്നായ മറവൂര്‍ ബ്രിഡ്‌ജ്‌ തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടതായി മംഗ്‌ളൂരു പൊലീസ്‌ കമ്മീഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ളവര്‍ പമ്പ്‌വെല്‍, നന്തൂര്‍ ജംഗ്‌ഷന്‍ വഴി കൈക്കമ്പ- വാമഞ്ചൂര്‍- ഗുരുപുര- ബജ്‌പെ റൂട്ടിലൂടെ സഞ്ചരിച്ച്‌ വിമാനത്താവളത്തില്‍ എത്തണമെന്നു പൊലീസ്‌ കമ്മീഷണര്‍ പറഞ്ഞു.മംഗ്‌ളൂരു- ബജ്‌പെ- കട്ടീല്‍ റൂട്ടിലെ പ്രധാന നദികളില്‍ ഒന്നായ ഫല്‍ഗുണിപ്പുഴയ്‌ക്കു കുറുകെയുള്ള പാലമാണ്‌ കനത്ത കുത്തൊഴുക്കില്‍ ഇന്നു പുലര്‍ച്ചെ തകര്‍ന്നത്‌. പാലത്തിന്റെ മധ്യഭാഗത്തെ തൂണ്‍ […]

Continue Reading

കാറിൽ കടത്തുകയായിരുന്ന 121 ലിറ്റർ മദ്യം പിടികൂടി;പ്രതികൾ വാഹനം ഉപേക്ഷിച്ചു രക്ഷപെട്ടു

ബേക്കൽ: ബേക്കൽ സ്റ്റേഷൻ പരിധിയിൽ സ്റ്റേഷൻ ഐ പി നേതൃത്വത്തിൽ വീണ്ടുമദ്യവേട്ട.വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ആൾട്ടോകാറിൽ കടത്തുകയായിരുന്ന 121 ലിറ്റർ മദ്യം പിടികൂടി.180 മില്ലിയുടെ 240 കുപ്പി മദ്യവും 180 മില്ലിയുടെ 432 പാക്കറ്റ് കർണ്ണാടക നിർമ്മിതമായ മദ്യവുമാണ് ഇന്നലെ രാത്രി 9.35 ന് പൂച്ചക്കാട് അരയാൽ തറക്കാലിൽ നിന്ന്ബേക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.വി. പ്രതീഷ് നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.പരിശോധന സംഘത്തിൽഎസ് ഐ. സെബാസ്റ്റ്യൻ, ഡ്രൈവർ കുഞ്ഞികൃഷ്ണൻ ,മിഥുൻ എന്നിരും […]

Continue Reading

യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം

അബുദാബി: യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,094 പേര്‍ സുഖം പ്രാപിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു.  പുതിയതായി നടത്തിയ 2,29,143 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,01,950 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  5,81,139 പേര്‍ രോഗമുക്തരാവുകയും 1,734 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,077 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 166 മരണം റിപോർട്ട് ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസര്‍ഗോഡ് 301, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

കെ സുധാകരന്‍ നാളെ കെപിസിസി അദ്ധ്യക്ഷനായി ചുമതലയേല്‍ക്കും

തിരുവനന്തപുരം : കേരള പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി കെ. സുധാകരന്‍ എംപി നാളെ ചുമതലയേല്‍ക്കും. കെപിസിസി ഓഫീസ് -സേവാദൾ വോളന്‍റിയർമാരുടെ ഗാർഡ് ഓഫ് ഓണറും പാർട്ടി പതാക ഉയർത്തലും കഴിഞ്ഞ പ്രസിഡന്‍റിന്‍റെ ഓഫീസിലെത്തും. കെപിസിസി പ്രസിഡന്‍റായി രാവിലെ 11 നും 11.30നും ഇടയിലാണ് ചുമതല ഏറ്റെടുക്കുക. നേതാക്കളുടെ സാന്നിധ്യത്തില്‍ ചുമതല ഏറ്റെടുത്ത ശേഷം നേതാക്കളെ അഭിസംബോധന ചെയ്യും. ചാർജ് ഒഴിയുന്ന കെപിസിസി പ്രസിഡന്‍റിന്‍റെ വിടവാങ്ങൽ പ്രസംഗവും ചുമതലയേൽക്കുന്ന കെപിസിസി പ്രസിഡ ആമുഖപ്രസംഗവും -രാവിലെ 11.30 ന്. തുടര്‍ന്നു […]

Continue Reading

കടലാക്രമണ സാധ്യത; കാസർകോട് ജില്ലയിലടക്കം മത്സ്യതൊഴിലാളികൾക്കും പ്രദേശവാസികൾക്കും ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരളതീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കലടാക്രമണത്തിനും സാധ്യതയെന്ന് ജാഗ്രത നിര്‍ദ്ദേശവുമായി കേരള ദുരന്ത നിവാരണ അതോറിറ്റി. നാളെ രാത്രി വരെ കേരള തീരത്ത് 2.6 മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറ്റിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2021 ജൂണ്‍ 15 മുതല്‍ 18 […]

Continue Reading

മുളിയാർ പ്രാഥമിക ആരോഗ്യ കേന്ദ്ര ത്തിലേക്ക് കെ.പി എസ്.ടി.എ.മെഡിക്കൽ സാമഗ്രികൾ കൈമാറി

മുളിയാർ:കോവിഡ് പ്രതിരോധ പ്രവർത്തന ങ്ങളുടെ ഭാഗമായി കെ.പി.എസ്.ടി.എ കാസർകോട് ഉപജില്ല കമ്മിറ്റി മുളിയാർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മെഡിക്കൽ സാമഗ്രി കൾവിതരണം ചെയ്തു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ മെഡിക്കൽ ഓഫീസർ ഡോ.ഈശ്വര നായകിന് കൈമാറി. എ.ജയദേവൻ അധ്യക്ഷതവഹിച്ചു. അശോകൻ നായർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ,സ്ഥിരം സമിതി അധ്യക്ഷരായ അനീസ മൻസൂർ മല്ലത്ത്,റൈസ റാഷിദ് , ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ, കെ.പി.എസ്. ടി.എ നേതാക്കളായ ദാമോദരൻ, അശോകൻ കാനത്തൂർ,രഞ്ജിത്ത്, രാധാകൃഷ്ണൻ നായർ, […]

Continue Reading

കാറും റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ഒടയംചാല്‍: കോടോത്ത് കാഞ്ഞിരത്തിങ്കാലില്‍ കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഒരാള്‍ മരിച്ചു. ഒടയംചാലിലെ ഓട്ടോ ഡ്രൈവര്‍ മനോജാണ് (37) മരിച്ചത്. ഇന്നലെ രാത്രിയായിരിന്നു് അപകടം്. ഒടയംചാലില്‍ ശ്രീ ദുര്‍ഗ ടെക്‌സറ്റയില്‍സ് നടത്തി വരികയായിരുന്നു എരുമക്കുളം സ്വദേശിയായ മനോജ്. ഒടയംചാലില്‍ നിന്നും എരുമകുളത്തെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. മൃതദ്ദേഹം കാഞ്ഞങ്ങാട് ജില്ലാസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം വീട്ട് വളപ്പില്‍ സംസ്‌ക്കരിക്കും. കുഞ്ഞിരാമന്റെയും ജലജയുടെയും മകനാണ് മനോജ്. ഭാര്യ: ശോഭ. ഏക മകന്‍: ആദിനന്ദ്. സഹോദരന്‍: വിനീത്

Continue Reading

വാര്‍ത്താ സമ്മേളനത്തില്‍ യൂറോ ഒഫിഷ്യല്‍ സ്പോണ്‍സറായ കോളയുടെ കുപ്പികള്‍ എടുത്ത് മാറ്റി റൊണാള്‍ഡോ; പച്ചവെള്ളമാണ് കുടിക്കാന്‍ നല്ലതെന്ന ഉപദേശവും, വീഡിയോ

ബുഡാപെസ്റ്റ്: തന്റെ ഭക്ഷണ രീതിയിലും ഫിറ്റ്നെസിലും ഏറെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോഴിതാ യൂറോ കപ്പിനിടെയുള്ള വാര്‍ത്താ സമ്മേളനത്തില്‍ യൂറോ 2020 ടൂര്‍ണമെന്റിന്റെ ഒഫിഷ്യല്‍ സ്പോണ്‍സര്‍മാരായ കോളയുടെ കുപ്പികള്‍ എടുത്തുമാറ്റി വെള്ളമാണ് കുടിക്കേണ്ടതെന്ന ഉപദേശം നല്‍കിയിരിക്കുകയാണ് റൊണാള്‍ഡോ. ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായി കോച്ചിനൊപ്പം വാര്‍ത്താ സമ്മേളനത്തിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ മുന്നില്‍ വെച്ചിരുന്ന കോള കുപ്പികള്‍ എടുത്ത് മാറ്റിയത്. ടേബിളില്‍ ഉണ്ടായിരുന്ന കോളക്കുപ്പികള്‍ എടുത്തുമാറ്റി കുപ്പിവെള്ളം ഉയര്‍ത്തിക്കാണിച്ച് ഇതാണ് കുടിക്കേണ്ടതെന്ന് പറയുകയും ചെയ്യുന്ന […]

Continue Reading