കാസര്‍കോട് ജില്ലയില്‍ 326 പേര്‍ക്ക് കൂടി കോവിഡ്, 459 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 326 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 459 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3601 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 185 ആയി ഉയർന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21390 പേര്‍ വീടുകളില്‍ 20666 പേരും സ്ഥാപനങ്ങളില്‍ 724 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21390 പേരാണ്. പുതിയതായി 1185 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3614 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

ആശ്വാസം ; കേരളത്തിൽ കോവിഡ് കുറയുന്നു; സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 7138 പേർക്കും ; ആശ്വാസമായി 16743 പേർക്ക് രോഗ മുക്തിയും ; കാസർഗോഡ് ജില്ലയിൽ 326 പേർക്ക് പുതിയ കോവിഡ് കേസുകൾ ; മരണം 161

കേരളത്തിൽ ഇന്ന് 7719 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂർ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂർ 339, പത്തനംതിട്ട 327, കാസർഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]

Continue Reading

കുഴല്‍ക്കിണറില്‍ വീണ് നാലുവയസുകാരന്‍; പ്രാര്‍ത്ഥനയോടെ ഒരു ഗ്രാമം-ചിത്രങ്ങള്‍

ലക്‌നൗ: രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം. ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. ആഗ്ര ഫത്തേബാദ് ജില്ലയില്‍ ദാരിയ ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കളിച്ചു കൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സ്ഥലത്ത് പോലീസും അഗ്‌നിശമന സേനയും എത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാടത്തിന് നടുവിലായിട്ടാണ് മൂടിയില്ലാത്ത കുഴല്‍ കിണര്‍ സ്ഥിതി ചെയ്യുന്നത്.

Continue Reading

കൊവിഡ് മൂന്നാം തരംഗം;ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്;പ്രതിദിന വാക്‌സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഒപ്പം പരമാവധി ആളുകൾക്ക് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ വാക്‌സിന്‍ സൗകര്യങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കണം. രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിന്‍ […]

Continue Reading

മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത എം.പി ഖാലിദ് ബബ്രാണയെ തെരഞ്ഞെടുത്തു

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഒപ്പം പരമാവധി ആളുകൾക്ക് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ വാക്‌സിന്‍ സൗകര്യങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കണം. രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിന്‍ […]

Continue Reading

3.9 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുകളുമായി രണ്ട് കാസർകോട് സ്വദേശികൾ പിടിയിൽ

മംഗളുരു ∙ ബെംഗളൂരുവിൽ നിന്നു കടത്തിക്കൊണ്ടു വരികയായിരുന്ന ലഹരി മരുന്നുമായി 2 കാസർകോട് സ്വദേശികൾ പിടിയിൽ. കാസർകോട് ചെങ്കള റഹ്മത് നഗർ അറഫ മൻസിലിൽ സി.എ.അൽത്താഫ്(27), ചെങ്കള കളപ്പുര ഹൗസിൽ കെ.എസ്.ഷഫീഖ്(31) എന്നിവരാണു കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാട്ടേക്കൽ മഞ്ചനാടിയിൽ പിടിയിലായത്. 3.9 ലക്ഷം രൂപ വില വരുന്ന 65 ഗ്രാം എംഡിഎംഎ (മെത്തലീൻ ഡയോക്‌സി മെത് ആംഫ്റ്റമൈൻ) എന്ന ലഹരി മരുന്നാണു പിടിച്ചത്. കടത്താൻ ഉപയോഗിച്ച കാർ, 4 മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. […]

Continue Reading

മല്ലത്തെ ചോപ്പലം അബ്ദുൽ റഹിമാൻ നിര്യാതനായി.

ബോവിക്കാനം: മല്ലം മുണ്ടപ്പള്ളത്തെഅബ്ദുൾ റഹിമാൻ ചോപ്പലം(67വയസ്സ്) നിര്യാതനായി.സുലൈഖയാണ് ഭാര്യ. പരേതരായ അബ്ദുൾ ഖാദർ, ഖദീജ എന്നിവരുടെ മകനാണ്. മക്കൾ: മുഹമ്മദ്, ഹാരിസ്, ഫാത്തിമ, ആയിഷ, മിസ്രിയ, നസീബ.മരുമക്കൾ: റജീന, സൗദ, മുഹമ്മദ്, ഹംസ, ഫാറൂഖ്, അബ്ബാസ്. സഹോദരങ്ങൾ:മുഹമ്മദ്, അഹമ്മദ്, മൊയ്തീൻ, അബൂബക്കർ, ബീഫാത്തിമ, മറിയ, പരേതനായ അബ്ദുല്ല.തിങ്കളാഴ്ച രാവിലെമല്ലം പള്ളിയിൽ ഖബറടക്കും.

Continue Reading

ജില്ലയിലെ ഈ പെട്രോൾ പമ്പിൽ ഇന്ന് മൂന്ന് ലിറ്റർ പെട്രോൾ സൗജന്യമായി ലഭിക്കും

പെർള ∙ ഓട്ടോ റിക്ഷകൾക്ക് ഇന്ന് 3 ലീറ്റർ ഇന്ധനം സൗജന്യം. പെർളയിലെ കുദുക്കോളി പെട്രോൾ പമ്പിൽ നിന്നാണ് ഇന്ധനം നൽകുന്നത്. വിവിധ പഞ്ചായത്തുകളിൽ നിന്നെത്തുന്ന വാടകയ്ക്ക് ഓടുന്ന എല്ലാ പെട്രോൾ,ഡീസൽ റിക്ഷകൾക്കുമാണ് ഇന്ധനം ലഭിക്കുക. രാവിലെ 6.30 മുതൽ രാത്രി 9 വരെയാണ് സൗജന്യം. വരുമാനം നിലച്ച ഓട്ടോ ഡ്രൈവർമാരുടെ ദുരിതം പരിഹരിക്കുന്നതിനുള്ള സഹായമായാണ് ഇന്ധനം നൽകുന്നത്.അബൂദാബിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ കുദുക്കോളി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പമ്പ്.

Continue Reading

ഉവൈസി ബി ജെ പി യുടെ ഏജന്റോ?? യുപി തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഉവൈസി: ഗുണം ലഭിക്കുക ബിജെപിക്കെന്ന് വിലയിരുത്തല്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അസദ്ദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐം. 2022 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന യുപിയില്‍ ആകെയുള്ള 403 സീറ്റുകളില്‍ 100 എണ്ണത്തില്‍ മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മുൻ മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കൽപ് മോർച്ച (ബിഎസ്എം) യുമായി ചേര്‍ന്നാണ് ഉവൈസിയുടെ പാര്‍ട്ടിയുടെ മത്സരം. സഖ്യത്തില്‍ ഒമ്പതോളം ചെറു പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നുണ്ട്. ഉവൈസിയുടെ […]

Continue Reading

തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ; 100ലേയ്ക്ക് ഉടന്‍, ഇന്ധനവില മേലേയ്ക്ക് തന്നെ

കൊച്ചി: പതിവുതെറ്റിക്കാതെ ഇന്ധനവില കുതിച്ചുയരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 31 പൈസയും കൂട്ടി. ഇതോടെ, തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപയ്ക്കടുത്ത് എത്തുകയും ചെയ്തു. വര്‍ധനവ് ഇത്തരത്തില്‍ തുടര്‍ന്നാല്‍ നാലുനാള്‍ കൊണ്ട് 100 രൂപയിലേയ്ക്ക് എത്തുമെന്നതില്‍ സംശയമില്ല. ഡീസലിന് വില 93.79 രൂപയായി. 42 ദിവസത്തിനിടെ 24 തവണയാണ് ഇന്ധനവില കൂട്ടുന്നത്. രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോഴേ ഇന്ധനവില സെഞ്ച്വറിയടിച്ചിരുന്നു. കേരളത്തില്‍ പ്രീമിയം പെട്രോള്‍ വില 100-ലെത്തിയിട്ടുണ്ട്. സാധാരണ പെട്രോള്‍ വില […]

Continue Reading