ലക്ഷദ്വീപില്‍ കൊവിഡ് കൂടിയത് റംസാന്‍ കാരണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍

കവരത്തി: ലക്ഷദ്വീപിലെ നടപടികളെ ന്യായീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍. ദ്വീപില്‍ സ്വീകരിച്ചത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബീഫ് നിരോധനത്തെ ന്യായീകരിച്ച പട്ടേല്‍, റംസാന്‍ കാരണമാണ് ലക്ഷദ്വീപില്‍ കൊവിഡ് വര്‍ധിച്ചതെന്നും പറഞ്ഞു. ഭരണപരിഷ്‌കാര നടപടികള്‍ ജനങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യില്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. അതേസമയം പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ്ണ കരിദിനം ആചരിക്കുകയാണ് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് വീടുകളില്‍ പ്രഫുല്‍ പട്ടേലിനെതിരെ കരിദിനം ആചരിക്കുന്നത്. ഒരാഴ്ചത്തേക്കാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക […]

Continue Reading

ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും

തിരുവനന്തപുരം: കേരളത്തിൽ ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗൺ ഒഴിവാക്കും. കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാമേഖലയിലും തുടരും. 75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താലേ കോവിഡ് ഭീഷണിയിൽനിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തൽ. ഇപ്പോൾ 25 ശതമാനത്തിന് ഒരു ഡോസ് നൽകിയിട്ടുണ്ട്. 75 ശതമാനംപേരും […]

Continue Reading

പാർക്ക് ചെയ്തിരുന്ന കാർ ഞൊടിയിടയിൽ ഓടയിലേക്ക് താഴ്ന്നു പോയി: വൈറലായി വീഡിയോ

മുംബൈ∙ നിർത്തിയിട്ട കാർ മലിനജലം നിറഞ്ഞ കുഴിയിലേക്ക് താഴുന്ന ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. മഹാരാഷ്ട്രയിലെ ഗാട്കൊപറിലെ റെസിഡൻഷ്യൽ കോംപ്ലെക്സിൽ പാർക്കു ചെയ്ത കാറാണ് കുഴിയിലേക്ക് താഴ്ന്നു പോയത്. ആളപായമില്ല. കാറിന്റെ ബോണറ്റും മുൻ ചക്രങ്ങളും ചാലിൽ മുങ്ങിക്കിടക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. നിമിഷങ്ങൾക്കുള്ളിൽ കാറ് വെള്ളത്തിലേക്ക് അപ്രത്യക്ഷമാകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്ന കിണർ മൂടിയശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് പാർക്കിങ് ഏരിയ സജ്ജീകരിച്ചിരുന്നത്. കനത്ത മഴയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നതാണ് കാർ താഴ്ന്നു […]

Continue Reading

വീണ്ടും ആള്‍ക്കൂട്ടകൊലപാതകം; പശു മോഷണം ആരോപിച്ച് യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് 34 വയസുകാരന്‍

ഗുവാഹത്തി: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം. ആസാമിലാണ് പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് 34 വയസുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.ആസാമിലെ ടിന്‍സൂക്കിയ ജില്ലയിലെ കൊര്‍ജോങ്ക ഗ്രാമത്തലായിരുന്നു സംഭവം. മൊറാന്‍ എന്ന 34കാരനെയാണ് പശുവിനെ മോഷ്ടിക്കാന്‍ എത്തിയതാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കൊദോയ് എന്ന ഗ്രാമത്തില്‍ നിന്ന് സുഹൃത്തിന്റെ വീട്ടിലെത്തിയ മൊറാനെ കന്നുകാലിയെ മോഷ്ടിക്കാന്‍ എത്തിയതാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം പിടികൂടുകയും നഗ്നനാക്കി മര്‍ദ്ദിക്കുകയുമായിരുന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മര്‍ദ്ദനവിവരമറിച്ച് സ്ഥലത്തെത്തിയ പൊലീസ് മൊറാനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. […]

Continue Reading

കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ച തേജസ് ഒയോലത്തിന് യൂത്ത് കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി

ബേഡകം▪️കേന്ദ്ര സർക്കാർ സർവീസിൽ ജോലി ലഭിച്ച് നാടിന്റെ അഭിമാനമായ യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ തേജസ് ഒയോലത്തിന് യൂത്ത് കോൺഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി സ്നേഹോപഹാരം നൽകി.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉനൈസ് ബേഡകം, ഉദുമ ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ:സിയാദ് ബേഡകം, മണ്ഡലം പ്രസിഡന്റ് രാജീവൻ പെർളടുക്കം, മണ്ഡലം വൈസ് പ്രസിഡണ്ട് അഖിലേഷ് കരിച്ചേരി, മണ്ഡലം സെക്രട്ടറിമാരായ അഭിലാഷ് കാമലം അഖിൽ കുണ്ടുച്ചി, ശ്രീജിത്ത്‌ കോടോത്ത്, ശ്രീരാജ് കുണ്ടുച്ചി എന്നിവർ പങ്കെടുത്തു.

Continue Reading

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് ബഹ്റൈന്‍

മനാമ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈൻ താത്കാലികമായി  നിർത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റിൽ ഉള്‍പ്പെട്ടതിനെ  തുടർന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി നിർത്തിയത്.  ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴിൽ  വിസ നൽകുന്നത് ബഹറൈന്‍ നിർത്തിവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വിസ നൽകൽ പുനഃരാരംഭിക്കൂ. 

Continue Reading

നിയമ സഭാ തിരഞ്ഞെടുപ്പ് മഞ്ചേശ്വരത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം:യൂത്ത് ലീഗ്

നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻതോതിൽ കള്ളപ്പണങ്ങൾ ചിലവഴിച്ചുവെന്ന ആരോപണത്തിന് പിൻഭലമേകി ദിനേന പലരുടെയും പേര് വിവരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കുമ്പളയിലെ പ്രമുഖകരായ ഇടത് നേതാക്കൾക്കും,കാങ്ങങ്ങാടിലെ വക്കീലിനും ലക്ഷങ്ങളുടെ സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് ആരോപണമുള്ളത്.മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട ബി.ജെ.പിയുടെ സാമ്പത്തീക വിതരണത്തെ കുറിച്ച് പ്രത്യേക സംഘത്തെ നിയമിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് മുഖ്താറും ജനറൽ സെക്രട്ടറി ബി.എം മുസ്ഥഫ യും ആവശ്യപ്പെട്ടു.മഞ്ചേശ്വരത്തെ അതിർത്തി പ്രദേശമായ കർണ്ണാടകയിലെ മുടിപ്പുവിൽ കർണ്ണാടക ബി.ജെ.പി നേതാക്കളുമായ് കമ്പളയിലെ […]

Continue Reading

പെരിയ സിഎച്ച്‌സിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം വേണം;ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി

കാഞ്ഞങ്ങാട്:പെരിയ സിഎച്ച് സി യിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്ജിന് നിവേദനം നൽകി. ജില്ലാ ആശുപപത്രി സ്ഥിതിചെയ്യുന്ന താലൂക്കിൽ താലൂക്ക് ആശുപത്രി എന്ന നിലയിലേക്ക് സി.എച്ച്.സിയെ ഉയർത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഈ സാങ്കേതികത്വം മറികടക്കാൻ സൂപ്പർപ്പെഷ്യാലിറ്റി സൗകര്യത്തോടുകൂടിയ ആശുപത്രിയാക്കി പെരിയ സി.എച്ച്.സിയെ ഉയർത്തണം. എൻഡോസൾഫാൻ രോഗികൾക്ക് ഏറെ ആശ്രയമായി മാറുന്ന ആശുപതി എന്ന നിലയിലുള്ള പ്രത്യേക പരിഗണന നൽകണം.നിർദ്ദിഷ്ട എയർസ്ട്രിപ്പ് വരുന്ന സ്ഥലം, കേന്ദ്ര […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 419 പേര്‍ക്ക് കൂടി കോവിഡ്, 564 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 419 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 564 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3744 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 183 ആയി ഉയർന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21295പേര്‍ വീടുകളില്‍ 20528 പേരും സ്ഥാപനങ്ങളില്‍ 767 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21295 പേരാണ്. പുതിയതായി 1335 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3491 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി […]

Continue Reading

ഹജ്ജ് രജിസ്‌ട്രേഷൻ തുടങ്ങി; ബുധനാഴ്‍ച രാത്രി വരെ അവസരം, പാക്കേജുകളും പ്രഖ്യാപിച്ചു

റിയാദ്: സൗദിയിലുള്ള വിദേശികൾക്കും സ്വദേശികൾക്കുമായി പരിമിതപ്പെടുത്തിയ ഈ വർഷത്തെ ഹജ്ജിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതൽ 23-ാം തീയതി ബുധനാഴ്ച രാത്രി 10 മണിവരെയാണ് സമയം. ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. https://localhaj.haj.gov.sa/LHB എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.  18നും 65നും ഇടയിൽ പ്രായമുള്ള, കോവിഡ് വാക്സിനേഷൻ നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹത. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഹജ്ജ് ചെയ്യാത്തവരായിരിക്കണം. വിട്ടുമാറാത്ത രോഗങ്ങളുണ്ടാവാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ജൂൺ 25 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വീണ്ടും മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് […]

Continue Reading