കേരളത്തിൽ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

കേരളത്തിൽ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കുഞ്ഞിനെ മര്‍ദിച്ച സംഭവം; കുഞ്ഞിനെ മര്‍ദിച്ച സംഭവം; രണ്ടാനച്ഛനെയും അമ്മയേയും അറസ്റ്റ് ചെയ്തു

കണ്ണൂർ: ഒരു വയസുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടാനച്ഛനെയും അമ്മയേയും അറസ്റ്റ് ചെയ്തു.  കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻ വീട്ടിൽ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്. കണിച്ചാർ ചെങ്ങോത്താണ്  രണ്ടാനച്ഛൻ പിഞ്ചു കുഞ്ഞിനെ ക്രൂരമായി മർദിച്ചത്.  സംഭവത്തിൽ രതീഷിനും രമ്യക്കും എതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. കുഞ്ഞിനെ മർദിക്കുന്നത് കണ്ടിട്ടും തടയാതിരുന്നതിനാണ് അമ്മയ്ക്കെതിരെെും കേസെടുത്തത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. രമ്യയുടെ ഒരു വയസ്സുള്ള […]

Continue Reading

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത,14 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഇതേതുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഇന്നും മഴ തുടരുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാറി താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ അഭ്യര്‍ത്ഥന. വിവിധ […]

Continue Reading

എ.കെ.എം അഷ്റഫ് എം.എൽ.എ ഇടപെട്ടു; കൊടിയമ്മ പാലം പ്രവൃത്തിയുടെ ഭാഗമായുള്ള പാർശ്വഭിത്തി താഴ്ഭാഗത്തു നിന്നും കെട്ടിയുയർത്തും

കുമ്പള: പണി പൂർത്തിയായി വരുന്ന കൊടിയമ്മ പാലത്തിൻ്റെ പ്രവൃത്തിയുടെ ഭാഗമായുള്ള പാർശ്വഭിത്തി താഴ്ഭാഗത്തു നിന്നും കെട്ടി ഉയർത്താൻ നടപടിയായി. നാട്ടുകാരുടെ ആവശ്യപ്രകാരം എ കെ എം അഷ്റഫ് എം എൽ എ യുടെ ഇടപെടലിലാണ് നടപടി ഉണ്ടായത് .ഊജാർ കൊടിയമ്മ സ്കൂൾ റോഡിലാണ് കൾവർട്ട് നിർമ്മാണം പുരോഗമിക്കുന്നത്. കാലപ്പഴക്കം കാരണം കാലവർഷത്തിൽ തകർന്ന കൾവർട്ടിന് പകരമാണ് പതിറ്റാണ്ടുകളോളം നിലനിൽക്കുന്നതിന് മികച്ച രീതിയിൽ ബോക്സ് കൾവർട്ട് നിർമ്മിക്കുന്നത്.ഇതിൻ്റെ പ്രവൃത്തിയുടെ ഭാഗമായുള്ള കൊടിയമ്മ ജുമാ മസ്ജിദ് ഭാഗത്ത് റോഡിൻ്റെ താഴ്ഭാഗത്ത് […]

Continue Reading

കുമ്പള പഞ്ചായത്ത് വൈറ്റ് ഗാർഡീന് ഗ്രീൻ സ്റ്റാർ ആരിക്കാടി പുൽകട്ടിങ് യന്ത്രം നൽകി

ആരിക്കാടി: സേവന പാതയിൽ പ്രശംസനീയവും മാതൃകാപരവുമായ പ്രവർത്തനം നടത്തിവരുന്ന നാടിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷയും ആവേശവുമായി മാറിയ കുമ്പള പഞ്ചായത്ത് വൈറ്റ് ഗാർഡീന് ഗ്രീൻ സ്റ്റാർ ആരിക്കാടി നൽകുന്ന പുല്ല് കട്ടിങ് യന്ത്രം ആരിക്കാടി ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് മടിക്കേരി വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഹുസ്സൈൻ ബന്നംങ്കുളത്തിന് കൈമാറി ചടങ്ങിൽ വാർഡ് മെമ്പർ ബി എ റഹ്‌മാൻ ആരിക്കാടി,സിദ്ദീഖ് ഐ എൻ ജി,മൊയ്‌തീൻ ചെറിയകുന്നിൽ, ഹുസ്സൈൻ ഉളുവാർ,മഷൂദ് ആരിക്കാടി,അഷ്‌റഫ് സിറാങ്,അസീസ് മൈസൂർ, റുവൈസ് ഓൾഡ് […]

Continue Reading

കണ്ണൂരിൽ ഒരു വയസുകാരിയോട് കണ്ണില്ലാത്ത ക്രൂരത; രണ്ടാനച്ഛൻ മർദ്ദിച്ച പെൺകുഞ്ഞ് ആശുപത്രിയിൽ

കണ്ണൂർ: കേളകത്ത് ഒരു വയസുള്ള പെൺകുഞ്ഞിനോട് രണ്ടാനച്ഛന്റെ കണ്ണില്ലാത്ത ക്രൂരത. കണിച്ചാർ ചെങ്ങോം കോളനിയിൽ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെൺകുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് ക്രൂരമായി മർദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവമെന്നാണ് വിവരം. യുവതിയുടെ രണ്ടാംഭർത്താവായ പാലുകാച്ചി സ്വദേശി രതീഷ് വീട്ടിൽവെച്ച് കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. […]

Continue Reading

സൗദിയില്‍ കാലാവധി കഴിഞ്ഞ വിസിറ്റ് വിസകള്‍ പുതുക്കി തുടങ്ങി

റിയാദ്: രൂക്ഷമായ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്ക് പ്രവേശനം വിലക്കിയതിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ വിസിറ്റ് വിസകള്‍ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിസിറ്റ് വിസകള്‍ ഫീസുകളൊന്നും കൂടാതെ പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നതിനെ തുടര്‍ന്നാണ് നടപടി. സൗദിയിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കിയ വിസകളാണ് പുതുക്കുന്നത്. ആഭ്യന്തര, ധന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വിസ പുതുക്കുന്ന നടപടി […]

Continue Reading

എല്ലാ കുട്ടികൾക്കും ഇന്‍റർനെറ്റ് ഉറപ്പാക്കിയ ശേഷം മാത്രം ക്ലാസ്സുകൾ, ട്രയൽ ഒരാഴ്ച കൂടി

കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്‍റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 വരെ (തിങ്കള്‍ മുതല്‍ വെള്ളി വരെ). ജൂൺ 21 മുതൽ ഇവർക്കായി പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. പ്ലസ് ടു ക്ലാസുകള്‍ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂണ്‍ 7 മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേ […]

Continue Reading

പിതാവിന്‍റെ ആരോഗ്യസ്ഥിതി വഷളായി; ഐസിയുവിൽ കയറി ഡോക്ടറെയും നഴ്സിനെയും ആക്രമിച്ചു

ബംഗളൂരു: പിതാവിന്‍റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മകൻ ഡോക്ടറെയും നഴ്സിനെയും ആക്രമിച്ചു.ബംഗളൂരു ബന്നർഘട്ടയിലാണ് സംഭവം. ബംഗളൂരു സ്വദേശിയായ ജഗദീഷ് കുമാർ എന്നയാളാണ് ഐസിയുവിനുള്ളിൽ കയ്യേറ്റം നടത്തിയത്. റിപ്പോർട്ടുകൾ അനുസരിച്ച് ജഗദീഷിന്‍റെ പിതാവിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മധ്യവയസ്കനായ ഇയാൾ പിന്നീട് കോവിഡ് മുക്തനായെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായി തുടരുകയാണ്. അക്രമം നടന്ന ദിവസം ഇയാളുടെ അവസ്ഥ വളരെ മോശമായിരുന്നു. ഇക്കാര്യം കുടുംബത്തെ അറിയിക്കുകയും ചെയ്തു. ശ്വാസകോശത്തിലെ അണുബാധ വഷളാവുകയാണെന്നും നിലവിൽ നോൺ-കോവിഡ് […]

Continue Reading

സർക്കാരിന്‍റെ റബ്ബർ തോട്ടത്തില്‍ കഞ്ചാവ് ചെടികൾ. എക്സൈസ് കേസെടുത്തു.

കൊല്ലം പത്തനാപുരത്തെ തോട്ടത്തിനുള്ളിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്തു. പത്തനാപുരം പാതിരിക്കൽ ചിതൽവെട്ടിയിൽ കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള വസ്തുവിൽ വളം ഗോഡൗണിന്റെ സമീപത്തായിരുന്നു .രണ്ടു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇവ നട്ടുവളർത്തിയത് ആണെന്നാണ് എക്സൈസ് സംഘം കരുതുന്നത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. ഒരു ചെടി സാമാന്യം നന്നായി വളർന്നതും മറ്റൊരണ്ണം അതിൽ ചെറിയ ചെടിയുമായിരുന്നു. രാവിലെ എസ്റ്റേറ്റിനുള്ളിൽ റബ്ബർ തൈകൾ […]

Continue Reading