കൊവിഡ് 19 വ്യാപനം; കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹ:കൊവിഡ്19 വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം.ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

Continue Reading

ഡോ. അബ്ദുല്‍സത്താറിന്റെ മകന്‍ സഹല്‍റഹ്‌മാന്‍ അന്തരിച്ചു.

കാസറഗോഡ് :കാസര്‍കോ ട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ എരിയാലിലെ ഡോ. എ. അബ്ദുല്‍സത്താറിന്റെ മകന്‍ ഷഹല്‍ റഹ്‌മാന്‍ (25) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മംഗളൂരു നിട്ടെ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്നു. മയ്യത്ത് എരിയാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. ഷമീമയാണ് മാതാവ്. സഹോദരങ്ങള്‍: സാബിത് റഹ്‌മാന്‍ (മെഡിക്കല്‍ വിദ്യാര്‍ത്ഥി), ഹന (വിദ്യാര്‍ത്ഥിനി, കേന്ദ്രീയ വിദ്യാലയം).

Continue Reading

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം. സമഗ്രമായ അന്വേഷണം വേണം: ഡി.വൈ.എഫ്.ഐ

ഉളിയത്തടുക്കയിൽ 16 വയസ്സുകാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം.കേസിൽ കൂടുതലാളുകളുണ്ടെന്ന ആരോപണം ഉയർന്നു വന്നതിനാൽ പഴുതടച്ച അന്വേഷണം പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണം. പ്രതിയെ രക്ഷിക്കാനായി പ്രതിയുടെ കുടുംബത്തിൽ നിന്നും ഉന്നതയായ നേതാവ് പണം കൈപ്പറ്റി എന്നുള്ള ആരോപണം നിലനിൽക്കുന്നതിനാൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച നേതാവിനെതിരെയും അന്വേഷണം നടത്തണം.അല്ലാത്ത പക്ഷം യുവജനങ്ങളെ അണിനിരത്തി കൊണ്ട് ശക്തമായ പ്രതിഷേധങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ മധൂർ മേഖല കമ്മിറ്റി പത്ര പ്രസ്താവനയിലൂടെ ആവിശ്യപ്പെട്ടു…

Continue Reading

കാഞ്ഞങ്ങാട്ട് എട്ടു വയസ്സുള്ള മകളെ ബിയര്‍ കുടിപ്പിച്ച പിതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ 65 കാരനായ പിതാവ് എട്ടു വയസ്സുള്ള മകളെ ബിയർ കുടിപ്പിച്ചു. പിതാവിനെ ബന്ധുക്കളുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ കോടതി റിമാൻ്റ് ചെയ്തു.വീട്ടിൽ വെച്ചാണ് ബിയർ നൽകിയത്.ഇതിനെ തുടർന്ന് ശ്വാസതടസമുണ്ടാവുകയും കാഞ്ഞങ്ങാട് ജില്ലാ സ്പത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.ബാലനീതി പ്രകാരമാണ് പൊലീസ് കേസെടുത്തത്

Continue Reading

നിർധന കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ നൽകി സന്ദേശം ലൈബ്രറി കാൻഫെഡ് യൂണിറ്റ്

ചൗക്കി:വായനാപക്ഷാചരണത്തിൻ്റെഭാഗമായി സന്ദേശം സംഘടന,കാൻഫെഡ് യുണിറ്റ്,നെഹ്റുയുവ കേന്ദ്രം,ശാസ്ത്രസാഹിത്യ ഹരിഷത്ത്എന്നിവയുടെ സംയുക്തത്തിൽ കോവി ഡ് കാലത്ത് കൈത്താങ്ങായ്ലോക് ഡൗൺ കാരണം ജോലിയും വരുമാനമാർഗ്ഗവും ഇല്ലാതെ കഷ്ടത്തിലായ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ എത്തിച്ചു നൽകി സന്ദേശം ലൈബ്രറി സമാശ്വാസമായി .മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ചൗക്കി , കല്ലങ്കൈ,ബള്ളൂർ, പെർനടുക്ക ആസാദ് നഗർ, മജൽ ,ബള്ളൂർ,കമ്പാർ,എന്നിവിടങ്ങളിലെ നൂറോളം വിദ്യാർത്ഥികൾക്കാണ് നോട്ടു പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും വീടുകളിൽ എത്തിച്ചു നൽകിയത് .സന്ദേശം ലൈബ്രറി ട്രഷറർ എം.എ.കരീം ഉൽഘാടനം […]

Continue Reading

ലക്ഷദ്വീപ് വിഷയത്തിൽ യു.ഡി.എഫ് കൊണ്ടുവന്ന പ്രമേയം കാസർക്കോട് ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം തള്ളി.

ലക്ഷദ്വീപ് ജനതയോട് ഐക്യപ്പെട്ട് കൊണ്ട് കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിംലീഗ് നേതാവുമായ ഗോൾഡൻ റഹ്‌മാൻ ബോർഡ് യോഗത്തിൽ അവതരിപ്പിച്ച പ്രമേയമാണ് തള്ളിക്കളഞ്ഞത്. ജില്ലാ പഞ്ചായത്ത് നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. ഇതിനെതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാറിനെതിരെ പ്രമേയം പാസ്സാക്കി കോടതി കയറാൻ വയ്യെന്നുമാണ് പ്രമേയം തള്ളാനുള്ള ജില്ലാ പഞ്ചായത്തിന്റെ ന്യായം. ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള നിയമസഭ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് […]

Continue Reading

കേരളത്തിൽനിന്ന് വരുന്നവർക്ക്​ വീണ്ടും ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക

കുമ്പള (കാസർകോട്): കേരളത്തിൽനിന്ന് കർണാടകയിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി കർണാടക സർക്കാർ. മംഗളൂരു ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. രാജേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ റിപ്പോർട്ടുകളുട അടിസ്ഥാനത്തിൽ ജാഗ്രതയുടെ ഭാഗമായാണ് പുതിയ സർക്കാർ നിർദേശമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. തലപ്പാടി, സാറടുക്ക, ജാൽസൂർ, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകൾ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കാൻ സർക്കാർ നിർദേശിച്ചതായാണ് വിവരം. കേരളത്തിലേക്കുള്ള മറ്റു റോഡുകളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് […]

Continue Reading

കാസർഗോഡ് അതിർത്തിയിലെ സ്ഥലപേരുകൾ മാറ്റുന്നത് സംബന്ധിച്ച് കേരള മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ബി.എസ്. യെദിയൂരപ്പ

ബംഗളൂരു: കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ള സ്ഥലപേരുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്നും കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. കർണാടകയോടു ചേർന്നുള്ള കാസർകോട് മഞ്ചേശ്വരത്തെ വിവിധ പ്രദേശങ്ങളുടെ തുളു-കന്നട ശൈലിയിലുള്ള പേരുകൾ മലയാള ശൈലിയിലേക്ക് മാറ്റുന്നതിനെതിരെ കഴിഞ്ഞ ദിവസം കർണാടക അതിർത്തി മേഖല വികസന അതോറിറ്റി രംഗത്തെത്തിയിരുന്നു. ഗ്രാമങ്ങളുടെ കന്നടയിലുള്ള പേരുകൾ മലയാളത്തിലേക്ക് മാറ്റാനുള്ള േകരള സർക്കാരിെൻറ തീരുമാനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കർണാടക അതിർത്തി മേഖല […]

Continue Reading

കേന്ദ്ര സർക്കാരിനെ വീണ്ടും പ്രകോപിപ്പിച്ച് ട്വിറ്റർ; ജമ്മുകാശ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം രേഖപ്പെടുത്തി; കടുത്തനടപടി ഉണ്ടായേക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാരുമായി കൊമ്പുകോർത്ത് നിൽക്കുന്ന ട്വിറ്റർ വീണ്ടും പ്രകോപനവുമായി രംഗത്ത്. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായിട്ടാണ് ട്വിറ്റർ തങ്ങളുടെ വെബ്‌സൈറ്റിലെ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് പുറമെയാണിത്. അതേസമയം, ട്വിറ്ററിന്റെ പുതിയ പ്രവർത്തി കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടികൾ ക്ക് കാരണമാകുമെന്നാണ് സൂചന. ട്വിറ്ററിന്റെ ‘ട്വീപ് ലൈഫ്’ വിഭാഗത്തിൽ ദൃശ്യമാകുന്ന മാപ്പിൽ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിക്കുന്നത്. രാജ്യത്തിന്റെ വികലമായ മാപ്പ് നൽകിയതിൽ […]

Continue Reading

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി ആര്‍ടി ഓഫീസില്‍ കയറിയിറങ്ങേണ്ട

കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. parivahan.gov.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കിയിരുന്ന അപേക്ഷകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈനില്‍ തന്നെ പരിഹാരമാകുന്നത്. അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ലാത്ത സേവനങ്ങളാണ് പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേന സാധ്യമാക്കുന്നത്. സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ആപ്ലിക്കേഷന്‍ സീനിയോറിറ്റി അനുസരിച്ച്‌ ആണ് പുതുക്കി നല്‍കുകയെന്നും അധികൃതര്‍ പറയുന്നു. സീനിയോറിറ്റി മറികടക്കാന്‍ സാധ്യമല്ലാത്ത വിധം FCFS (First […]

Continue Reading