ചെമനാട് പഞ്ചായത്തിൽ തിങ്കളാഴ്ച മുതൽ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തി സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം: സുഫൈജ അബൂബക്കർ

കോളിയടുക്കം:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി ട്രിപ്പിൾ ലോക് ഡൌണിനു സമാനമായ രീതിയിൽ ആയിരുന്ന ചെമ്മനാട് പഞ്ചായത്തിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരികയാണെന്നും തിങ്കളാഴ്ച മുതൽ വ്യാപാരസ്ഥാപനങ്ങൾ സർക്കാർ നിർദേശിച്ച പ്രകാരം തുറന്നു പ്രവർത്തിക്കുമെന്നും ചെമനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ അറിയിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തിവരുന്ന മൊബൈൽ കൊറോണ ടെസ്റ്റ് പ്രയോജനപ്പെടുത്തി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവണമെന്നും പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ പറഞ്ഞു

Continue Reading

ആരോഗ്യപ്രവർത്തകന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

കോട്ടയം: കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കോട്ടയം മള്ളുശ്ശേരി കളരിക്കൽ പ്രശാന്ത് രാജ്(36 )ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്നലെ രാവിലെ 10 മണിയോടെ മുടിയൂർക്കര ചാത്തുണ്ണിപ്പറയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോട്ടയം ചുങ്കം സ്വദേശിയായ യുവാവിനെ കാണാതായിരുന്നു. വെള്ളിയാഴ്ചയാണ് യുവാവിനെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ കോട്ടയം ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപമായാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടത്തിയ സംഭവത്തിൽ […]

Continue Reading

മത്സരിക്കാതിരിക്കാന്‍ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ബി.ജെ.പി. നേതാക്കള്‍ പണം നല്‍കി; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ക്ക് ബി.ജെ.പി. നേതാക്കള്‍ പണം നല്‍കിയെന്ന് കാസര്‍ഗോഡ് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്. രണ്ട് ലക്ഷം രൂപയാണ് കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതായി എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്നാണ് ആരോപണം. വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ ഈ വാര്‍ഡുകളിലെത്തി കോഴ നല്‍കിയെന്നാണ് ആരോപണം. ഇതുശ്രദ്ധയില്‍പ്പെട്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് […]

Continue Reading

ഇന്ന് ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ മാത്രം; മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പാക്കുമെന്ന് അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഇന്നും പ്രവര്‍ത്തനാനുമതിയുള്ളത്.ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മാത്രമേ ഞായറാഴ്ച തുറക്കാവൂ. രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.ഹോട്ടലുകളില്‍ നിന്നും ഇന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമാണ് ഉണ്ടായിരിക്കുക. പൊലീസ് അനുമതിയോടെ സാമൂഹിക അകലം പാലിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് പൊലീസ് […]

Continue Reading

ലോക്ഡൗൺ കാലത്ത് ഫ്യൂസ് ഊരില്ല; വൈദ്യുതി ബില്ല് തവണകളായി അടയ്ക്കാൻ സാവകാശം

ലോക്ഡൗൺ സാഹചര്യത്തിൽ വൈദ്യുതി ബിൽ അടച്ചില്ലെങ്കിലും തൽക്കാലം ഫ്യൂസ് ഊരില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വൈദ്യുതി ബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത്. ലോക്ഡൗൺ കഴിഞ്ഞാലും തിരക്കിട്ട് ബിൽ ഈടാക്കാൻ നടപടി സ്വീകരിക്കില്ലെന്നും ഉപയോക്താക്കൾക്ക് തവണകളായി അടയ്ക്കാൻ സാവകാശം നൽകുമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു. ലോക്ഡൗൺ നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ 90% ഉപയോക്താക്കളുടെയും മീറ്റർ റീഡിങ് ഇപ്പോൾ നടക്കുന്നുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ മേഖല, കണ്ടെയ്ൻമെന്റ് സോൺ എന്നിവിടങ്ങളിൽ മീറ്റർ റീഡർമാർ പോകുന്നില്ല. ഇത്തരം സ്ഥലങ്ങളിൽ റീഡിങ്ങിന്റെ ഫോട്ടോ എടുത്ത് […]

Continue Reading

പാക്കിസ്ഥാൻ സൂപ്പർ ലീഗിലും അപകടം; കൂട്ടിയിടിച്ചു പരുക്കേറ്റ ഡുപ്ലേസി ആശുപത്രിയിൽ ( വീഡിയോ കാണാം)

അബുദാബി • പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനിടെ പരുക്കേറ്റ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഫാഫ് ഡുപ്ലെസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് താരമായ ഡുപ്ലെസിക്കു ഫീൽഡിങ്ങിനിടെ സഹതാരം മുഹമ്മദ് ഹസ്നൈനുമായി കൂട്ടിയിടിച്ചാണു പരുക്കേറ്റത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്കു മാറ്റിയ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമിക്കെതിരായ മത്സരത്തിലാണ് ഗ്ലാഡിയേറ്റേഴ്സിന്റെ താരമായ ഡുപ്ലേസിക്ക് പരുക്കേറ്റത്. കൺകഷൻ ഉണ്ടായെന്ന സംശയത്തെ തുടർന്ന് വിശദ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പെഷവാർ സാൽമി ബാറ്റു ചെയ്യുന്നതിനിടെ ഏഴാം […]

Continue Reading

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് ; ഡിജിറ്റല്‍ ഇന്ത്യയെ മോഡി സര്‍ക്കാര്‍ കാളവണ്ടി യുഗത്തിലേക്ക് നയിക്കുന്നു -മൊഗ്രാല്‍ ദേശീയവേദി

മൊഗ്രാല്‍:എണ്ണ കമ്പനികള്‍ പ്രതിദിനം വില വര്‍ദ്ധിപ്പിക്കുന്നത് മൂലം രാജ്യത്ത് പെട്രോള്‍ വില സെഞ്ച്വറിയില്‍ എത്തിനില്‍ക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചിരിക്കുന്നത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മോഡിയുടെ ‘ഡിജിറ്റല്‍ ഇന്ത്യയെ’ വീണ്ടും കാളവണ്ടി യുഗത്തിലേക്ക് തള്ളിയിടാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം ആരോപിച്ചു.കോവിഡ് മഹാമാരിയുടെ ദുരിതം കൊണ്ട് ജീവിതം വഴിമുട്ടിയ ജനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ ജൂണ്‍ മാസത്തിനിടെ മാത്രം എട്ടാം തവണയാണ് പെട്രോളിനും, ഡീസലിനും […]

Continue Reading

ഷാർജ കെഎംസിസി വൈസ് പ്രസിഡന്റ് ചെമ്മനാട്ടെ ഖാദർ കുന്നിൽ മരണപെട്ടു

കാസര്‍കോട് യുഎഇ കെഎംസിസി സ്ഥാപക നേതാക്കളില്‍ പ്രമുഖനും ഷാര്‍ജ കെഎംസിസി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ ചെമ്മനാട്ടെ ഖാദര്‍ കുന്നില്‍ (59) നിര്യാതനായി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നിലവില്‍ ചെമ്മനാട് സിഎച്ച് സെന്റര്‍ യുഎഇ ചാപ്റ്റര്‍ പ്രസിഡന്റാണ്. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി, ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചെമ്മനാട് പരവനടുക്കം കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഖാദര്‍ പിന്നീട് പ്രവാസത്തിലേക്ക് ജീവിതം പറിച്ചുനട്ടപ്പോള്‍ കെഎംസിസിയില്‍ ഷാര്‍ജ ആസ്ഥാനമായി […]

Continue Reading

റോഡ് ടെസ്റ്റില്ലാതെ ലൈസൻസ്; ഡ്രൈവിങ് സ്കൂളുകൾ ആശങ്കയുടെ ടെസ്റ്റ് ഗ്രൗണ്ടിൽ

കാസർകോട് ∙ കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ നടപ്പിൽ വരുമെന്ന പ്രഖ്യാപനത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ ആശങ്കയിൽ. ഡ്രൈവിങ് സ്കൂൾ ഉടമകൾ ചേർന്നു സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. നിയമത്തിന്റെ വിശദമായ വിവരങ്ങൾ എങ്ങനെയെന്ന് ഇപ്പോഴും പല സ്കൂൾ ഉടമകൾക്കും അറിയില്ല. ഇത്ര വേഗത്തിൽ നിയമ ഭേദഗതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നാണ് ഡ്രൈവിങ് സ്കൂളുടമകൾ പറയുന്നത്. അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നിന്ന് കോഴ്സ് പൂർത്തിയായവർക്കു മാത്രം ലൈസൻസ് നൽകുന്ന രീതിക്ക് തുടക്കമായാൽ നിലവിലെ ഡ്രൈവിങ് […]

Continue Reading

സേവന നിരതരായി വൈറ്റ്ഗാർഡ്:ബോവിക്കാനം ടൗണിൽ ശുചീകരണം നടത്തി

ബോവിക്കാനം: മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീമിൻ്റെ നേതൃത്വത്തിൽ ബോവിക്കാനം ടൗൺ ശൂചീകരിച്ചു.കടകൾക്ക് മുമ്പിലും കവലകളിലും കുട്ടി യിരുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും നീക്കം ചെയ്തും,റോഡു വക്കിലെ കാട് വെട്ടിയും, ഡിവൈഡറിലെ പുല്ല് നീക്കിയും, മഴവെള്ളം ഓടയിലേക്ക് തിരിച്ച് വിട്ടും വലീയ ശുചിത്വ യജ്ഞത്തിനാണ് മഴയെ വകവെക്കാതെ വൈറ്റ് ഗാർഡ് പ്രവർത്തകർ നേതൃത്വം നൽകിയത്. ആദൂർ എസ്.ഐ. മോഹനൻ ഉൽഘാടനം ചെയ്തു.യൂത്ത് ലീഗ് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. […]

Continue Reading