വിവാഹിതനായി മൂന്നാംനാൾ 26കാരൻ കൊല്ലപ്പെട്ടു; പിന്നിൽ മുൻ കാമുകിയെന്ന് പൊലീസ്

ഭോപ്പാൽ: വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം 26കാരനായ നവവരൻ മുൻ കാമുകിയുടെ കൈകളാൽ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സിഹോറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഗുർജി ഗ്രാമത്തിലുള്ള സോനു പട്ടേലിന്റെ വിവാഹം മെയ് 14നായിരുന്നു. മെയ് 16ന് മൊബൈൽ ഫോൺ നന്നാക്കാനായി വീട്ടിൽ നിന്ന് പോയ സോനു പിന്നീട് തിരിച്ചുവന്നില്ല. യുവാവിനെ കാണാതെയായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് ചോദ്യം ചെയ്യലിനിടെ ബന്ധുക്കളിലൊരാളിൽ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തൊട്ടടുത്ത […]

Continue Reading

മുസ്ലീങ്ങളെ തടങ്കലിൽ പാർപ്പിച്ച ചൈനയുടെ രഹസ്യ തടങ്കല്‍ പാളയങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ മേഘ രാജഗോപാലിന് പുലിറ്റ്സർ പുരസ്‌കാരം

ന്യൂയോര്‍ക്ക്: ചൈനയുടെ രഹസ്യ തടങ്കല്‍ പാളയങ്ങൾ  ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ഇന്ത്യന്‍ വംശജയായ മാധ്യമപ്രവര്‍ത്തക മേഘ രാജഗോപാലിന് രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള പുലിറ്റ്സർ  പുരസ്‌കാരം. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോക്കല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം നീല്‍ ബേദിയെന്ന ഇന്ത്യന്‍ വംശജയ്ക്കാണ്. ഷിന്‍ജിയാങ്ങില്‍ ആയിരക്കണക്കിന് ഉയ്ഗുര്‍ മുസ്ലിങ്ങളെ 2017ല്‍ ചൈന തടവിലാക്കിയിരുന്നു. ഇതിനു പിന്നാലെ മേഘ തടങ്കല്‍പാളയങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് തയാറാക്കി. കെട്ടിടങ്ങളുടെ ഫോറൻസിക് വിശകലനത്തിൽ സ്പെഷ്യലിസ്റ്റായ അലിസൺ കില്ലിങ്, പ്രോഗ്രാമർ ക്രിസ്റ്റോ ബുഷ്ചെക്ക് എന്നിവരുടെ സഹായത്തോടെയാണ് ലണ്ടനിൽ നിന്ന് മേഘ […]

Continue Reading

മുംബൈയിൽ കനത്ത മഴ ; പലയിടത്തും 98 മില്ലീമീറ്റർ വരെ മഴ രേഖപ്പെടുത്തി.

മുംബൈയിൽ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ പലയിടത്തും 98 മില്ലീമീറ്റർ മഴ വരെ രേഖപ്പെടുത്തി. വെള്ളക്കെട്ടിനെ തുടർന്ന് സർബർബൻ സർവീസുകൾ ചിലത് റദ്ദാക്കി. ബസ് സർവീസുകളും തടസപ്പെട്ടു. ശക്തമായ കാറ്റിൽ പലയിത്തും മരം കടപുഴകി വീണു. നാളെ മഴ കൂടുതൽ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുംബൈയിൽ ഓറഞ്ച് അലർട്ടും നാളെ റെഡ് അലർട്ടുമാണ്. താനെ, പാൽഖർ,തുടങ്ങീ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്.

Continue Reading

ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന് നികുതിയില്ല ; കൊവിഡ് വാക്സിന് നിലവിലുള്ള 5% നികുതി തുടരും

കൊവിഡ് വാക്സിന് നിലവിലുള്ള 5% നികുതി തുടരാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന്റെ നികുതി ഒഴുവാക്കുകയും കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെയും മരുന്നിൻ്റെയും നികുതി 5 % ആക്കി കുറയ്ക്കുകയും ചെയ്തു. മന്ത്രിതല സമിതിയുടെ നിർദേശങ്ങളിൽ സാധ്യമായവ അംഗികരിച്ചതായി ധനമന്ത്രി നിർമലാ സീതാരാമൻ അവകാശപ്പെട്ടപ്പോൾ ആവശ്യപ്പെട്ട് നിർദ്ധേശങ്ങൾ അംഗികരിച്ചില്ലെന്ന് സമിതി അംഗം കേരള ധനമന്ത്രി കെ.എൻ ബാല ഗോപാൽ പറഞ്ഞു. ഓക്സിജൻ, വെൻറിലേറ്റർ, വെൻറിലേറ്റർമാസ്ക്, ഓക്സിജൻ കോൺസ്ട്രേറ്റർ ,റംഡേസി വർ മരുന്ന് തുടങ്ങിയവക്ക് 12%ത്തിൽ നിന്നും […]

Continue Reading

പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’ ;പീഡന കേസില്‍ അറസ്റ്റിലായ ടിക്‌ടോക് താരത്തിന്റെ പഴയ പോസ്റ്റ് വൈറലാകുന്നു

തൃശൂര്‍: ടിക്ടോക് വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ വിഘ്നേഷ് കൃഷ്ണ (അമ്ബിളി) പീഡനക്കേസില്‍ അറസ്റ്റിലായതോടെ പഴയ പോസ്റ്റുകളും വിഡിയോകളും വീണ്ടും വൈറലാകുകയാണ്. പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’ എന്ന പഴയ പോസ്റ്റ് ഇപ്പോള്‍ ട്രോള്‍ പേജുകളില്‍ നിറയുകയാണ്. മുന്‍പ് തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടില്‍ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലാണ് വിഘ്നേഷ് കൃഷ്ണ (19) അറസ്റ്റിലായത്.

Continue Reading

മെമു സര്‍വീസ് മംഗളൂരു വരെ നീട്ടാത്തത് പ്രതിഷേധാര്‍ഹം-കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: ഉത്തരമലബാറിനോട് റെയില്‍വേ കാണിക്കുന്ന അവഗണനയുടെ വ്യക്തമായ തെളിവാണ് മെമു സര്‍വീസ് മംഗളൂരു വരെ നീട്ടാത്തതും പൊതുജനങ്ങള്‍ക്ക് മെമു ട്രെയിന്‍ ഉപയോഗിക്കാന്‍ അവസരം നല്‍കാതെ മഞ്ചേശ്വരം വരെ ഓടിക്കുന്നതുമെന്ന് കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.മെമു സര്‍വീസ് മംഗളൂരു വരെ നീട്ടണമെന്ന് റെയില്‍വേ യാത്രക്കാരുടെ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എംപിമാരായ കെ. സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ. മുരളീധരന്‍, എം.കെ രാഘവന്‍ എന്നിവര്‍ക്കും ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജര്‍, ചീഫ് കൊമേഴ്‌സ്യല്‍ […]

Continue Reading

യുഎഇയില്‍ 2123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം

അബുദാബി: യുഎഇയില്‍ 2,123 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,094 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ  2,49,746   പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,96,017 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  5,75,288 പേര്‍ രോഗമുക്തരാവുകയും 1,724 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,005  കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Continue Reading

അഞ്ച് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, കടലിൽ പോകുന്നതിനും വിലക്ക്

കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജൂൺ 16 വരെ വിവിധ ജില്ലകളിൽ മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജൂൺ 16 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതിയും മുന്നറിയിപ്പ് നൽകി.

Continue Reading

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയര്‍ത്തി കേന്ദ്രം; ഒരു ലക്ഷം കോടിക്ക് മുകളില്‍ വരെ കടമെടുക്കാം

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം. ആറ് സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഭരണ പരിഷ്‌ക്കാരം നടപ്പിലാക്കിയ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ,കേരളം, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കാന്‍ അനുമതിയുണ്ട്. കേന്ദ്രം നിര്‍ദ്ദേശിച്ച ചില പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കിയാല്‍ വായ്പാ പരിധി ഉയര്‍ത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്ക്ഡൗണിന്റെ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച […]

Continue Reading

മതാടിസ്ഥാനത്തിൽ പൗരത്വം; മുസ്ലിം ലീഗ് സമർപ്പിച്ച ഹർജി ചൊവ്വാഴ്ച പരിഗണിക്കും

മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് സമർപ്പിച്ച ഹർജി സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും. നാല് മതവിഭാഗങ്ങളിലെ അഭയാർത്ഥികളിൽ നിന്ന് മാത്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുക്കൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതിയുടെ പരിഗണനയ്ക്ക് വരും. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് മുസ്‌ലിം ലീഗിന്റെ ഹർജി പരിഗണിക്കുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കം, തുല്യത അടക്കം മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു. സിഎഎ നിയമത്തിന്റെ ചട്ടങ്ങൾ […]

Continue Reading