കാസർകോട്ടെ ലോഡ്ജ് മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കാസര്‍കോട്: മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ കാസര്‍കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സുങ്കതക്കട്ട മുടിപ്പുറോഡിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ് (26) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.മൃതദേഹം കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അസീസിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീലെ വീട്ടുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി പറയുന്നു. ഇതിന്റെ മനോവിഷമത്തില്‍ കഴിയുകയായിരുന്ന അസീസെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Continue Reading

ഇത്തവണയും ഹജ്ജിന് വിദേശത്ത് നിന്നുള്ളവര്‍ക്ക് അനുമതിയില്ല; സൗദിയിലുള്ള 60,000 പേര്‍ക്ക് മാത്രം അവസരം

റിയാദ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷവും ഹജ്ജിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതിയില്ല. പകരം കഴിഞ്ഞ വര്‍ഷത്തെപ്പോലെ സൗദി അറേബ്യയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായിരിക്കും ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക. ആകെ 60,000 പേര്‍ക്ക് ഇത്തവണ ഹജ്ജ് ചെയ്യാന്‍ അനുമതിയുണ്ടാകുമെന്നാണ് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചിരിക്കുനന്ത്. രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ച 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതിയെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്ക് ഹജ്ജ് – […]

Continue Reading

പൊണ്ണത്തടിയുള്ളവര്‍ സൂക്ഷിക്കണം; കൊവിഡ് വൈറസ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകും

പൊണ്ണത്തടിയുള്ളവര്‍ കുറച്ചധികം ജാഗ്രത പുലര്‍ത്തണം. ഇവരില്‍ കൊവിഡ് വൈറസ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊണ്ണത്തടിയുള്ളവരില്‍ കൊവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാമെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരില്‍ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷന്‍ ഡയറക്ടര്‍ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഇവര്‍ക്ക് ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകാം. അതുമൂലം ശ്വസനതടസ്സവും അനുഭവപ്പെടാം. രോഗപ്രതിരോധശേഷിയും ഇത്തരക്കാരില്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയപോലുള്ള രോഗങ്ങള്‍ പിടിപെടാനും സാധ്യത കൂടുതലാണ്. അതോടെ കൊവിഡ് വൈറസ് ബാധ ഗുരുതരമാകും. […]

Continue Reading

ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് ടെലിവിഷൻ നല്‍കി യൂത്ത് കോണ്‍ഗ്രസ് കുണ്ടുച്ചി യൂണിറ്റ്

ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ് കുണ്ടുച്ചി യൂണിറ്റ് ടെലിവിഷൻ നല്‍കി. യൂണിറ്റ് ഭാരവാഹി സുനിത് ചിറക്കൽ ആണ് യൂണിറ്റ് കമ്മിറ്റിക്ക് ടിവി നൽകിയത്. കെ പി എസ് ടി എ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണൻ മാസ്റ്റർ കുണ്ടുച്ചി ടെലിവിഷൻ കൈമാറി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സോഷ്യൽ മീഡിയ ഭാരവാഹി ശ്രീജിത്ത്‌ കോടോത്ത്, മണ്ഡലം സെക്രട്ടറി അഖിൽ കുണ്ടുച്ചി, ശ്രീരാജ് കുണ്ടുച്ചി, സുനീത് ചിറക്കാൽ, സുജൻ കെ നായർ എന്നിവർ നേതൃത്വം നൽകി.

Continue Reading

കാസര്‍കോട് ജില്ലയില്‍ 475 പേര്‍ക്ക് കൂടി കോവിഡ്, 375 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 475 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 375 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3889 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 183 ആയി ഉയർന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20544 പേര്‍ വീടുകളില്‍ 19705 പേരും സ്ഥാപനങ്ങളില്‍ 839 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 20544 പേരാണ്. പുതിയതായി 1128 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3261 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക് കൊവിഡ്, 18,172 രോഗമുക്തി, 171 മരണം, ടിപിആർ 12.72

കേരളത്തിൽ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

‘ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ’; ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ സുധാകരൻ

ബയോ വെപൺ പദപ്രയോഗത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർഎസ്എസ് അജണ്ടകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പോരാടുമെന്നും ആയിഷയ്‌ക്കെതിരായ നടപടി ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും സുധാകരൻ പ്രതികരിച്ചു. ലക്ഷദ്വീപിന് വേണ്ടി കേരളം പാസാക്കിയ പ്രമേയത്തിൽ സംഘപരിവാറിനെയും മോദിയേയും പേരെടുത്ത് വിമർശിക്കാത്ത ഇടതുപക്ഷത്തിനെയും സുധാകരൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ വിശദരൂപം അങ്ങേയറ്റം സമാധാനപൂർണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ […]

Continue Reading

ആശുപത്രിയിൽ കയറി രോഗിയെ തീകൊളുത്തി; ഒരാൾ പിടിയിൽ

ന്യൂഡല്‍ഹി: ആശുപത്രിയില്‍ കയറി ചികിത്സയിലായിരുന്ന രോഗിയെ തീകൊളുത്തിയയാള്‍ പിടിയില്‍. മധ്യ പ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. മിലന്‍ രജക് എന്നയാളാണ് പിടിയിലായത്. പൊള്ളലേറ്റ ദാമോദര്‍ കോരി എന്നയാളെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മിലന്‍ രജകില്‍നിന്നും മര്‍ദനമേറ്റാണ് ദാമോദര്‍ കോരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയിലേക്ക് പെട്രോളുമായെത്തി തീകൊളുത്തിയ ശേഷം പിന്‍വാതിലിലൂടെ രക്ഷപ്പെടുകയും ചെയ്തു. സംഭവം ആശുപത്രിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതുപ്രകാരം പ്രതിയെ തിരിച്ചറിയുകയും ഗാപാല്‍ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊള്ളലേറ്റ ദാമോദര്‍ കോരി ഇയാള്‍ക്കെതിരെ മൊഴി […]

Continue Reading

പെട്രോൾ പമ്പിലേക്ക് പ്രഭാതകൃത്യത്തിനായി പോയ ഓട്ടോക്കാരന് 2000 രൂപ പിഴ

കൊല്ലം: വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ പെട്രോൾ പമ്ബിലേക്ക്പ്രഭാതകൃത്യത്തിനായി പോയ ഓട്ടോക്കാരന് ലോക്ഡൗൺ ലംഘനത്തിൻറെ പേരിൽ പൊലീസ് രണ്ടായിരം രൂപ പിഴ ഈടാക്കിയതായി പരാതി. കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് ദുരനുഭവം ഉണ്ടായത്. ഈ മാസം രണ്ടാം തീയതി പുലർച്ചെ ആറരയോടെ സമീപത്തെ പെട്രോൾ പമ്ബിലേക്ക് പ്രഭാതകൃത്യത്തിനായി ഓട്ടോയിൽ ഇറങ്ങുകയായിരുന്നു. പക്ഷേ അതി കാലത്ത് ലോക്ഡൗൺ ലംഘനം പിടിക്കാനിറങ്ങിയ പാരിപ്പളളി പൊലീസിൻറെ മുന്നിൽ അകപ്പെട്ടു. സത്യവാങ്ങ്മൂലം ഇല്ലെന്ന കാരണം പറഞ്ഞ് വണ്ടി പൊലീസ് കൊണ്ടുപോയി. രണ്ടായിരം രൂപ പിഴയും […]

Continue Reading

പൊലിസ് വിളിച്ചു ഓടിക്കിതച്ചെത്തി വൈറ്റ്ഗാർഡ്

കുമ്പളയിലെ ടീം വൈറ്റ് ഗാർഡിനെ തേടി കഴിഞ്ഞ ദിവസം വന്ന ഫോൺ കോൾ പൊലിസിൻ്റെ ഭാഗത്ത് നിന്ന്.അതൊരു പ്രത്യേക സംഭവം അറിയിച്ചുള്ള വിളിയായിരുന്നു.മണിയംപാറയിൽ കൊവിഡ് ബാധിച്ച് മരിച്ച ഒരു മയ്യിത്ത് മറവ് ചെയ്ത് മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് പൊലിസിൻ്റെ വിളിയെത്തുന്നത്. പൊസഡി ഗുംപയുടെ സമീപത്ത് ഒരാൾ തൂങ്ങി മരിച്ചിട്ടുണ്ടെന്ന വിവരമാണ് പൊലിസ് വൈറ്റ് ഗാർഡുമായി പങ്കുവെച്ചത്.ഉടൻ തന്നെ ഇവിടേക്ക് കുതിച്ചെത്തിയ വൈറ്റ്ഗാർഡ് ടീം ഒന്നും ആലോചിക്കാതെ കവുങ്ങിൻ തോട്ടത്തിനകത്ത് തൂങ്ങി മരിച്ചയച്ചയാളുടെ മൃതദേഹം അഴിച്ചുമാറ്റി ആംബുലൻസിൽ കയറ്റിക്കൊടുത്തു. ചുറ്റും […]

Continue Reading