സംസ്ഥാനത്തെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 22,09,069 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് 26.2 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിനാകെ ഇതുവരെ 1,05,13,620 ഡോസ് […]

Continue Reading

യുവതിയെ 10 വർഷം ഒളിവിൽ താമസിപ്പിച്ച സംഭവം വനിതാ കമ്മിഷൻ കേസെടുത്തു

പാലക്കാട് നെന്മാറയിൽ കാമുകിയെ പത്ത് വർഷം ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു. വിഷയത്തിൽ ഇടപെട്ട വനിതാ കമ്മിഷൻ നെന്മാറ പൊലീസിനോട് റിപ്പോർട്ട് തേടി. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ അംഗം ഷിജി ശിവജി പ്രതികരിച്ചു.

Continue Reading

കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം പിടികൂടി

കണ്ണൂർ: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ മൈസൂർ ജില്ലയിൽ ബസവേശ്വര നഗർ സ്വദേശി മുഹമ്മദ് അഷ്റഫ് (55) , ഇരിട്ടി സ്വദേശി സി പി അസ്കർ (30) എന്നിവരെ അറസ്റ്റ് ചെയ്തു. മദ്യക്കടത്തു സംഘത്തിൽ ഉൾപ്പെട്ട പ്രജീഷ് എന്ന മാക്കാപ്പി എക്സൈസ് സംഘത്തെ വെട്ടിച്ച് സംഭവസ്ഥലത്തു നിന്ന് കടന്ന് കളഞ്ഞു . ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മിനി ലോറിയിലും കാറിലുമായാണ് സംഘം മദ്യക്കടത്ത് […]

Continue Reading

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി

ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നൽകി. എളമരം കരീം, ബിനോയ്‌ വിശ്വം, എം വി ശ്രേയാംസ് കുമാർ, വി. ശിവദാസൻ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നീ ഇടത് എംപിമാരാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്.  എ.എം. ആരിഫ്, തോമസ് ചാഴികാടൻ എന്നിവർ ലോക്സഭയിലും നോട്ടീസ് നൽകിയിട്ടുണ്ട്. ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് […]

Continue Reading

കൂലിത്തൊഴിലാളിയെ കുളത്തില്‍ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി

കാനത്തൂര്‍: കൂലിത്തൊഴിലാളിയെ കുളത്തില്‍ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി. കാനത്തൂര്‍, തോളംതോട്ടിലെ ടി അച്ചുതനാണ്‌ (68)മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്കാണ്‌ മൃതദേഹം വീടിന്‌ സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്‌. ഫയര്‍ഫോഴ്‌സെത്തിയാണ്‌ മൃതദേഹം പുറത്തെടുത്തത്‌. ആദൂര്‍ പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി. ഭാര്യ: സരോജിനി. മക്കള്‍: ഗായത്രി, അംബുജാക്ഷന്‍, പ്രശാന്ത്‌ (ഇരുവരും ഗള്‍ഫ്‌). മരുമകന്‍: മുകേഷ്‌

Continue Reading

കാസര്‍കോട് ജില്ലയില്‍ 499 പേര്‍ക്ക് കൂടി കോവിഡ്, 543 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 499 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 543 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3801 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 175 ആയി ഉയർന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21126 പേര്‍ വീടുകളില്‍ 20268 പേരും സ്ഥാപനങ്ങളില്‍ 858 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21126 പേരാണ്. പുതിയതായി 1128 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2657 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; മരണം 173

കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ഡോ ഗിൽബെർട്ട് സെബാസ്ററ്യൻറെ സസ്‌പെൻഷൻ പിൻവലിച്ചത് സ്വാഗതാർഹം :എം എസ് എഫ്

കാസറഗോഡ് :കാസറഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ്‌ പൊളിറ്റിക്സ് വിഭാഗത്തിലെ അധ്യാപകൻ ഡോ:ഗിൽബെർട്ട് സെബാസ്ററ്യൻറെ സസ്‌പെൻഷൻ പിൻവലിച്ചത് സ്വാഗതം ചെയ്യുന്നതായി എം എസ് എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോടും ജനറൽ സെക്രെട്ടറി ഇർഷാദ് മൊഗ്രാലും പറഞ്ഞുസെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസ്സില് സംഘപരിവാറിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചതിനാണ് എ ബി വി പി യുടെ സമ്മർദ്ദത്തിന് വഴങ്ങി അധ്യാപകനെ മേയ് 17നു സസ്‌പെന്റ് ചെയ്തത്ഇതിനെതിരെ എം എസ് എഫ് […]

Continue Reading

ഡിജിറ്റൽ സൗകര്യ മില്ലാത്ത വിദ്യാർത്ഥികളെ ചേർത്ത് പിടിക്കുന്ന മൊഗ്രാൽ പുത്തൂർ ജി എച് എസ് എസ് പി ടി എ യുടെ കരുതലിന് പിന്തുണയുമായി എസ് വൈ എസ് സാന്ത്വനം

മൊഗ്രാൽ പുത്തൂർ : വിക്ടർസ് ചാനലിലൂടെ വരുന്ന സ്കൂൾ ക്ലാസ്സുകളും തുടർ പ്രവർത്തനങ്ങൾക്ക് സ്കൂൾ അധ്യാപകർക്ക് ഇടപെടുന്നതിനും സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ വിവിധ സന്നദ്ധ സംഘടനകളെ സഹകരിപ്പിച്ചു കൊണ്ട് പി ടി എയുടെ കരുതലിന് പിന്തുണയുമായി എസ് വൈ എസ് കോട്ടാകുന്ന് യൂണിറ്റ് സാന്ത്വനം.പി ടി എ കമ്മറ്റിയുടെ നിർദേശം അനുസരിച്ചു അധ്യാപകർ നടത്തിയ അന്വേഷണത്തിൽ തികച്ചും ആവശ്യകാരണന്ന് ബോധ്യപ്പെട്ട വിദ്യാർത്ഥികൾക്ക് കൈമാറുന്നതിന് ഡിജിറ്റൽ ഉപകരണങ്ങൾ സ്കൂളിൽ എത്തിച്ചു കൊടുത്തു കൊണ്ടാണ് SYS സാന്ത്വനം പ്രവർത്തകർ മാതൃകയായത്.സ്കൂളിൽ നടന്ന […]

Continue Reading

വനംവകുപ്പ് കാസർകോട് റേഞ്ചിന്റെ മിന്നൽപ്പരിശോധന,അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ച 205 തേക്ക് മരത്തടികൾ പിടികൂടി

കാസർകോട്: അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ച 205 തേക്ക് മരത്തടികൾ വനംവകുപ്പ് കാസർകോട് റേഞ്ചിന്റെ മിന്നൽപ്പരിശോധന സംഘം പിടിച്ചു. പരപ്പ കനകപ്പള്ളിയിൽ നടത്തിയ പരിശോധനയിലാണ് മരത്തടികൾ പിടിച്ചത്. 21 കഷണം തേക്കിൻതടികളുമായി കർണാടക രജിസ്‌ട്രേഷനുള്ള ലോറി കൈ കാട്ടി നടത്തിയ പരിശോധനയിലാണ് ലോറിയിലേക്ക് കയറ്റാനിരുന്ന ബാക്കിയുള്ള തടികളും നൂറ് മീറ്റർ പരിസരത്തുനിന്ന് തന്നെ പിടിച്ചത്. ലോറി ഡ്രൈവർ കർണാടക സ്വദേശി ഹംസയ്ക്കെതിരേയും ഇയാളുടെ മൊഴി പ്രകാരം തടിക്കഷണങ്ങളുടെ ഉടമയെന്ന് സംശയിക്കുന്ന പാണത്തൂരിലെ ഷാജി എന്നിവർക്കെതിരേയും വനംവകുപ്പ് കേസെടുത്തു. […]

Continue Reading